Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
CMBസി.എം.ബിCosmic Microwave Background radiation എന്നതിന്റെ ചുരുക്കം. Bigbang നോക്കുക.
CNSസി എന്‍ എസ്‌Central Nervous System എന്നതിന്റെ ചുരുക്കരൂപം.
co factorസഹഘടകം.ഒരു എന്‍സൈമിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ പ്രത്യേക ഘടകം. ഇത്‌ സഹ എന്‍സൈമോ ലോഹഅയണോ പോലെ ഏതെങ്കിലും ആവാം.
co-ordination compoundസഹസംയോജകതാ സംയുക്തം.സഹസംയോജകതാബന്ധനമുള്ള ഒരു സംയുക്തം.
coacervate കോഅസര്‍വേറ്റ്‌ഒരു കാര്‍ബണിക സ്‌തരം കൊണ്ട്‌ ചുറ്റപ്പെട്ട കുറേ ജൈവസംയുക്തങ്ങളുടെ സഞ്ചയം.
coagulationകൊയാഗുലീകരണംകൊളോയ്‌ഡീയ രൂപത്തില്‍ നില്‍ക്കുന്ന പദാര്‍ഥങ്ങളിലേക്ക്‌ ഇലക്‌ട്രാളൈറ്റുകള്‍ ചേര്‍ക്കുമ്പോള്‍ അവ അവക്ഷിപ്‌തപ്പെടുന്ന പ്രതിഭാസം. കൊളോയ്‌ഡീയ പദാര്‍ഥത്തിലെ കണികകളുടെ ചാര്‍ജിനെ ഇലക്‌ട്രാളൈറ്റ്‌ നിര്‍വീര്യമാക്കുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഉദാ: പാല്‍ തൈരാകുമ്പോള്‍ ലാക്‌ടിക്‌ അമ്ലത്തിന്റെ സാന്നിധ്യം പാലില്‍ നിന്ന്‌ വെണ്ണയെ വേര്‍തിരിക്കുന്നു.
coal-tarകോള്‍ടാര്‍ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ കല്‍ക്കരി സ്വേദനം ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു പ്രധാന ഘടകം. ഏകദേശം 600ലധികം കാര്‍ബണിക സംയുക്തങ്ങള്‍ ഇതില്‍ നിന്ന്‌ വേര്‍തിരിച്ചിട്ടുണ്ട്‌. ഇവയെല്ലാം വളരെയധികം വ്യാവസായിക പ്രാധാന്യമുള്ളതാണ്‌.
coaxial cableകൊയാക്‌സിയല്‍ കേബിള്‍.വൈദ്യുത വാഹിയെ ഒരു കനത്ത കുചാലകം കൊണ്ട്‌ പൊതിഞ്ഞിരിക്കുന്ന, കേന്ദ്ര കോറിന്‌ ചുറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഇന്‍സുലേറ്റ്‌ ചെയ്യപ്പെട്ട ഒന്നോ അതിലധികമോ വൈദ്യുത വാഹികളുള്ള ഒരു സംവിധാനം. സാധാരണ പുറത്തേ ചാലകം പൂജ്യം പൊട്ടന്‍ഷ്യലില്‍ നിലനിര്‍ത്തുകയാണ്‌ പതിവ്‌. ഉയര്‍ന്ന ആവൃത്തിയുള്ള സിഗ്നലുകള്‍ അയക്കാന്‍ പൊതുവേ ഉപയോഗിക്കുന്നു. ബാഹ്യ കാന്തിക, വൈദ്യുത ക്ഷേത്രങ്ങള്‍ സ്വാധീനിക്കില്ല എന്നതാണ്‌ ഈ സംവിധാനത്തിന്റെ മേന്മ.
coccusകോക്കസ്‌.ഗോള രൂപമായ ബാക്‌ടീരിയം. പല വിധത്തില്‍ വീണ്ടും വര്‍ഗീകരിക്കാറുണ്ട്‌. ഒറ്റയൊറ്റയായുള്ളവയെ monococcus എന്നും മുന്തിരിക്കുലപോലുള്ളവയെ staphylococcus എന്നും ശൃംഖലകളായുള്ളവയെ streptococcus എന്നും പറയുന്നു.
coccyxവാല്‍ അസ്ഥി.നട്ടെല്ലിന്റെ അവസാന ഭാഗത്തെ കശേരുക്കള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഭാഗം. മനുഷ്യനില്‍ മൂന്നുമുതല്‍ അഞ്ചുവരെ അപുഷ്‌ടകശേരുക്കളാണിതിലുള്ളത്‌.
cochleaകോക്ലിയ.ആന്തരകര്‍ണത്തില്‍ ശബ്‌ദം സ്വീകരിച്ച്‌ പ്രഷണം ചെയ്യുന്ന ഭാഗം. Internal ear നോക്കുക.
cocoonകൊക്കൂണ്‍.മുട്ടയുടെയൊ ലാര്‍വയുടെയൊ സംരക്ഷണ ആവരണം. ഒരിനം നിശാശലഭത്തിന്റെ ലാര്‍വ. പട്ടുനൂല്‍ പുഴു ഉണ്ടാകുന്ന കൊക്കൂണില്‍ നിന്നാണ്‌ പട്ടുനൂല്‍ ലഭിക്കുന്നത്‌.
codominanceസഹപ്രമുഖത.ഒരു ജീനിന്റെ രണ്ട്‌ പര്യായ ജീനുകള്‍ വിഷമയുഗ്മാവസ്ഥയില്‍ സ്ഥിതി ചെയ്യുമ്പോള്‍ ഓരോന്നും നിയന്ത്രിക്കുന്ന ലക്ഷണങ്ങള്‍ സ്വതന്ത്രമായും തുല്യമായും പ്രകടമാവുന്ന അവസ്ഥ. ഉദാ: മനുഷ്യന്റെ രക്ത ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന ജീനുകളായ A, B എന്നിവ ഒന്നിച്ച്‌ വരുമ്പോള്‍ AB രക്തഗ്രൂപ്പ്‌ ഉണ്ടാകുന്നു.
codonകോഡോണ്‍.പ്രാട്ടീന്‍ നിര്‍മ്മാണത്തില്‍ ഒരു അമിനോ അമ്ലത്തെ പ്രതിനിധീകരിക്കുന്ന കോഡ്‌. ഡി എന്‍ എ തന്മാത്രയിലെ അടുത്തടുത്തുള്ള മൂന്നു ന്യൂക്ലിയോറ്റൈഡുകളാണിത്‌.
coefficient ഗുണോത്തരം. 1. (maths) പ്രാഥമിക ബീജഗണിതത്തില്‍ ഒരു പദത്തിലെ സംഖ്യാഭാഗം. 2 x എന്ന പദത്തില്‍ 2 ആണ്‌ x ന്റെ ഗുണോത്തരം. 2. (maths) പൊതുവായി 2 axyz എന്ന പദത്തില്‍ z ന്റെ ഗുണോത്തരം 2 axy ഉം, yz ന്റെ ഗുണോത്തരം 2 ax ഉം ആണ്‌.
coefficient ഗുണാങ്കം.2. (phy) വസ്‌തുക്കളുടെ ചില ഭൗതിക ഗുണധര്‍മങ്ങളുടെ അളവിനെ പ്രതിനിധാനം ചെയ്യുന്ന സൂചകം. ഉദാ: ഇലാസ്‌തിക ഗുണാങ്കം.
coefficient of absolute expansion യഥാര്‍ഥ വികാസ ഗുണാങ്കംexpansion of liquids നോക്കുക.
coefficient of apparent expansionപ്രത്യക്ഷ വികാസ ഗുണാങ്കം-
coefficient of superficial expansionക്ഷേത്രീയ വികാസ ഗുണാങ്കം-
coefficient of viscosityശ്യാനതാ ഗുണാങ്കം-
Page 61 of 301 1 59 60 61 62 63 301
Close