Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
coefficients of expansion | വികാസ ഗുണാങ്കങ്ങള്‍ | താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോള്‍ പദാര്‍ഥത്തിന്റെ ഏതെങ്കിലും ഒരു രാശിയുടെ യൂണിറ്റ് അളവിലുണ്ടാവുന്ന വര്‍ധനവ്. 1. നീളത്തിലുണ്ടാകുന്ന വര്‍ധന, രേഖീയ വികാസഗുണാങ്കം. 2. വ്യാപ്‌തത്തിലുണ്ടാവുന്ന വര്‍ധന, വ്യാപ്‌തീയ വികാസഗുണാങ്കം. 3. പ്രതലവിസ്‌തീര്‍ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ക്ഷേത്രീയ വികാസ ഗുണാങ്കം. |
coelenterata | സീലെന്ററേറ്റ. | ഹൈഡ്രായിഡുകള്‍, ജെല്ലിമത്സ്യം, കടല്‍ ആനിമോണുകള്‍, പവിഴപ്പുറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫൈലം. നീഡേറിയ എന്നും പേരുണ്ട്. |
coelom | സീലോം. | മീസോഡേം പാളികള്‍ക്കിടയിലുള്ള ശരീരദരം. കുടലും മറ്റു ആന്തര അവയവങ്ങളും ഇതിനകത്താണ് സ്ഥിതിചെയ്യുന്നത്. |
coenobium | സീനോബിയം. | കോളനികളായി ജീവിക്കുന്ന ചിലയിനം ആല്‍ഗകളുടെ ക്ലിപ്‌തമായ എണ്ണത്തോടും ക്രമീകരണത്തോടും ഏകോപിതമായ പ്രവര്‍ത്തനത്തോടും കൂടിയ കോളനി. ഇത് ഒരു യൂണിറ്റായി ജീവിക്കുകയും പ്രത്യുത്‌പാദനം നടത്തുകയും ചെയ്യുന്നു. |
coenocyte | ബഹുമര്‍മ്മകോശം. | അനവധി കോശമര്‍മ്മങ്ങളുള്ള ഒരു കോശം. ചിലയിനം ഫംഗസുകളുടെ ഹൈഫ ഇത്തരത്തിലാണ്. |
cohabitation | സഹവാസം. | സഹവാസം. |
coherent | കൊഹിറന്റ് | സുസംഗതം, രണ്ടോ, അതിലധികമോ തരംഗങ്ങളുടെ ആവൃത്തികള്‍ തുല്യമാവുകയ ും ഫേസ് വ്യത്യാസം സ്ഥിരമായിരിക്കുകയും ചെയ്യുന്നത്. ഇപ്രകാരമല്ലാത്തവ incoherent (അസംഗതം) ആണ്. |
cohesion | കൊഹിഷ്യന് | സംസക്തി. സമാനതന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണബലം. സസ്യങ്ങളില്‍ സൈലം ടിഷ്യുവില്‍ തുടര്‍ച്ചയായി ജലത്തിന്റെ കോളം നിലനിര്‍ത്തുന്നത് ഈ ബലമാണ്. |
colatitude | സഹ അക്ഷാംശം. | ധ്രുവ ബിന്ദുവില്‍ നിന്ന് നിശ്ചിത അക്ഷാംശത്തിലേക്കുള്ള കോണീയ ദൂരം. സഹ അക്ഷാംശം = 90- അക്ഷാംശം. |
cold fusion | ശീത അണുസംലയനം. | ഡോയിട്ടേരിയം അണുകേന്ദ്രങ്ങള്‍ അന്തരീക്ഷ താപനിലയില്‍ വച്ച് തന്നെ സംലയിച്ച് ഹീലിയം ഉണ്ടാകുകയും അതുവഴി ഭീമമായ തോതില്‍ ഊര്‍ജം ലഭ്യമാക്കുകയും ചെയ്യുന്ന പ്രതിഭാസം. ചില ശാസ്‌ത്രജ്ഞര്‍ ഇത് കണ്ടെത്തി എന്ന് അവകാശപ്പെട്ടിരുന്നു. പിന്നീട് ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. |
Coleoptera | കോളിയോപ്‌റ്റെറ. | വണ്ടുകള്‍ ഉള്‍പ്പെടുന്ന ഷഡ്‌പദ ഓര്‍ഡര്‍. |
coleoptile | കോളിയോപ്‌ടൈല്‍. | പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ ഭ്രൂണത്തില്‍ നിന്ന് ഇളം കാണ്ഡം രൂപം കൊള്ളുമ്പോള്‍ കാണ്ഡത്തിന്റെ അഗ്രം സംരക്ഷിക്കുന്ന പ്രത്യേക കവചം. ആദ്യ ഇലകള്‍ വളരുന്നതോടെ ഇത് നശിച്ചുപോകും. |
coleorhiza | കോളിയോറൈസ. | പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ ഭ്രൂണത്തില്‍ നിന്ന് ഭ്രൂണമൂലം രൂപമെടുക്കുമ്പോള്‍ അതിനെ സംരക്ഷിക്കുന്ന പ്രത്യേക കവചം. |
collagen | കൊളാജന്‍. | വെള്ളത്തില്‍ ലയിക്കാത്ത തന്തുരൂപത്തിലുള്ള ഒരിനം പ്രാട്ടീന്‍. മിക്ക ബഹുകോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാര്‍ഥം. മനുഷ്യ ശരീരത്തില്‍ ഏറ്റവും അധികമുള്ള പ്രാട്ടീന്‍ ഇതാണ്. |
collateral vascular bundle | സംപാര്‍ശ്വിക സംവഹന വ്യൂഹം. | ഇതില്‍ ഫ്‌ളോയവും സൈലവും ഒരേ വ്യാസാര്‍ധത്തില്‍ ആയിരിക്കും. സാധാരണയായി പുഷ്‌പിക്കുന്ന സസ്യങ്ങളില്‍ ഇതാണ് കാണുക. |
collector | കളക്‌ടര്‍. | - |
collenchyma | കോളന്‍കൈമ. | സസ്യകാണ്ഡത്തിന്റെയും ഇലത്തണ്ടിന്റെയും ഇലയുടെയും കോര്‍ടെക്‌സില്‍ കാണുന്ന ഒരിനം കോശവ്യൂഹം. ഇവയുടെ കോശഭിത്തികള്‍ക്ക് പ്രത്യേക തരത്തിലുള്ള സ്ഥൂലനമുണ്ട്. സസ്യഭാഗങ്ങള്‍ക്ക് ദൃഢത നല്‍കുകയാണ് ഇതിന്റെ മുഖ്യധര്‍മ്മം. |
colligative property | തന്മാത്രസംഖ്യാ ഗുണധര്‍മ്മം. | ലീനത്തിന്റെ കണികകളുടെ എണ്ണത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ലായനികളുടെ ഗുണങ്ങള്‍. ലീനത്തിന്റെ രാസികമോ ഭൗതികമോ ആയ ഗുണങ്ങളെ ആശ്രയിക്കുന്നില്ല. ഉദാ: ഒരു ലിറ്ററില്‍ ആയിരം ഗ്ലൂക്കോസ് തന്മാത്രകളുള്ള ലായനിയുടെയും ഒരു ലിറ്ററില്‍ ആയിരം യൂറിയ തന്മാത്രകള്‍ ഉള്ള ലായനിയുടെയും തന്മാത്രാ ഗുണധര്‍മത്തിന്റെ അളവ് തുല്യമായിരിക്കും. |
collinear | ഏകരേഖീയം. | ഒരേ രേഖയില്‍ കിടക്കുന്നത് എന്ന് സൂചിപ്പിക്കുന്ന പദം. ചിത്രത്തില്‍ A, B, Cഎന്നിവ ഏകരേഖീയമാണ്. എന്നാല്‍ P, Q, R ഏക രേഖീയമല്ല. |
collision | സംഘട്ടനം. | (കണങ്ങളുടെ) കൂട്ടിമുട്ടല്‍. ഇത് രണ്ടുവിധത്തില്‍ നടക്കാം. 1. elastic collision ഇലാസ്‌തിക സംഘട്ടനം. ഈ സംഘട്ടനത്തില്‍ കൂട്ടിമുട്ടുന്ന കണങ്ങളുടെ മൊത്തം ഗതികോര്‍ജവും, മൊത്തം സംവേഗവും സംരക്ഷിക്കപ്പെടുന്നു. 2. inelastic collision അനിലാസ്‌തിക സംഘട്ടനം. ഇത്തരം സംഘട്ടനത്തില്‍ കൂട്ടിമുട്ടുന്ന കണങ്ങളുടെ സംവേഗം സംരക്ഷിക്കപ്പെടും, എന്നാല്‍ ഗതികോര്‍ജം സംരക്ഷിക്കപ്പെടുന്നില്ല. |