Clusters of stars
നക്ഷത്രക്കുലകള്‍
ഏതാണ്ട് ഒരേ പ്രായമുള്ള നക്ഷത്രങ്ങള്‍ ഒരു കൂട്ടമായി കാണപ്പെടുന്നത്. ഇവ മൂന്നു തരമുണ്ട്. 1) ഓപ്പണ്‍ ക്ലസ്റ്റര്‍. ഏതാനും എണ്ണം മുതല്‍ ഏതാനും ആയിരം വരെ നക്ഷത്രങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന കൂട്ടം. ഇവ ഒരേ നെബുലയില്‍ പിറന്നവയായിരിക്കും. ഉദാ. കാര്‍ത്തിക, രോഹിണി (ആള്‍ഡിബറന്‍ ഒഴികെ) 2) ഗ്ലോബുലര്‍ ക്ലസ്റ്റര്‍. 10,000 മുതല്‍ 10 ലക്ഷം വരെ നക്ഷത്രങ്ങള്‍ കൂടിനില്‍ക്കുന്ന ഗോളാകാരക്കൂട്ടങ്ങള്‍. ഗാലക്‌സികളുടെ പരിവേഷമണ്ഡലങ്ങളില്‍ ( Halo) കൂടുതലായി കാണപ്പെടുന്നു. മിക്കതിനും ഗാലക്‌സിയോളം തന്നെ പ്രായമുണ്ടായിരിക്കും. ഉദാ. NGC 6522, M15, M13 3) നക്ഷത്ര കൂട്ടായ്‌മകള്‍ ( associations). ഒന്നിച്ചു പിറന്നതെങ്കിലും ക്ലസ്റ്ററുകളോളം ദൃഢബന്ധമില്ലാത്ത നക്ഷത്രങ്ങള്‍. ഗാലക്‌സികളുടെ സര്‍പ്പിളബുജങ്ങളില്‍ കാണപ്പെടുന്നു.