Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Cis form | സിസ് രൂപം | ഒരു ദ്വിബന്ധനത്തില്‍ സമാനമായ അണുക്കള്‍ അല്ലെങ്കില്‍ ഗ്രൂപ്പുകള്‍ ഒരേ വശത്ത് വരുന്ന ജ്യാമിതീയ ഐസോമര്‍. |
cis-trans isomerism | സിസ്-ട്രാന്‍സ് ഐസോമെറിസം | - |
cisternae | സിസ്റ്റര്ണി | അന്തര്‍ദ്രവ്യ ജാലികയിലെയും ഗോള്‍ജി വസ്‌തുവിലെയും പരന്ന സഞ്ചിപോലുള്ള ഭാഗങ്ങള്‍. endoplasmic reticulum നോക്കുക. |
cistron | സിസ്ട്രാണ് | ജീനിന്റെ പ്രവര്‍ത്തനപരമായ ഘടകം. |
citrate | സിട്രറ്റ് | സിട്രിക് അമ്ലത്തിന്റെ ലവണം അല്ലെങ്കില്‍ എസ്റ്റര്‍. |
citric acid | സിട്രിക് അമ്ലം | ഒരു ത്രബേസിക കാര്‍ബണിക അമ്ലം. സൂത്രവാക്യം, നാരങ്ങയില്‍ ഇത് ധാരാളം അടങ്ങിയിരിക്കുന്നു. |
clade | ക്ലാഡ് | ഒരു പൊതു പൂര്‍വികനും പരിണാമപരമായ പിന്‍ഗാമികളും ചേര്‍ന്ന വര്‍ഗീകരണ വിഭാഗം. |
cladode | ക്ലാഡോഡ് | ഇലയുടെ ധര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി രൂപാന്തരപ്പെട്ടതാണ് ഈ ഭാഗം. ഉദാ: ശതാവരിച്ചെടിയില്‍ പ്രധാന കാണ്ഡത്തിന്മേല്‍ കാണുന്ന ഇലപോലുള്ള ഘടനകള്‍. ഇവ ശാഖകള്‍ രൂപാന്തരപ്പെട്ട് ഉണ്ടായവയാണ്. |
Clarke orbit | ക്ലാര്‍ക്ക് ഭ്രമണപഥം | ഭൂസ്ഥിര ഭ്രമണപഥ ( geosynchronous orbit) ത്തിന്റെ മറ്റൊരു പേര്. പ്രശസ്‌ത ശാസ്‌ത്രകഥാകാരനായ സര്‍ ആര്‍തര്‍ സി ക്ലാര്‍ക്ക് അവതരിപ്പിച്ച ആശയമെന്ന നിലയ്‌ക്കാണ് ഈ പേര്. |
class | വര്‍ഗം | ജീവി വര്‍ഗീകരണത്തില്‍ ഒന്നിലേറെ ഓര്‍ഡറുകള്‍ ചേര്‍ന്നുണ്ടാകുന്ന ഗണം. കുറേ ക്ലാസുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഫൈലം. |
class interval | വര്‍ഗ പരിധി | പ്രാപ്താങ്കങ്ങളെ മുഴുവന്‍ വ്യത്യസ്‌ത വര്‍ഗങ്ങളായി തിരിക്കുമ്പോള്‍, ഓരോ വര്‍ഗത്തിന്റെയും ഏറ്റവും കൂടിയതും കുറഞ്ഞതുമായ വിലകളെ വര്‍ഗസീമകള്‍ എന്നു പറയുന്നു. ഈ സീമകള്‍ തമ്മിലുള്ള അന്തരാളത്തെ വര്‍ഗാന്തരാളം അഥവാ വര്‍ഗപരിധി എന്നു പറയുന്നു. |
classical physics | ക്ലാസിക്കല്‍ ഭൌതികം | പൊതുവേ 19-ാം ശതകത്തിന്റെ അന്ത്യം വരെ വികസിച്ചുവന്ന സൈദ്ധാന്തിക ഭൗതികം. മുഖ്യമായും ന്യൂട്ടന്റെ നിയമങ്ങളും മാക്‌സ്‌വെല്ലിന്റെ വിദ്യുത്‌കാന്തിക സിദ്ധാന്തവും ആണ് അടിസ്ഥാനം. ക്വാണ്ടം മെക്കാനിക്‌സിനും ആപേക്ഷികതാ സിദ്ധാന്തത്തിനും മുമ്പുള്ള ഭൗതികശാസ്‌ത്രം എന്നും നിര്‍വചിക്കാം. ചിലര്‍ വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തത്തെക്കൂടി ക്ലാസിക്കല്‍ ഭൗതികത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. |
classification | വര്‍ഗീകരണം | ഘടനാപരമായ സാദൃശ്യങ്ങളെയും വ്യത്യാസങ്ങളെയും അടിസ്ഥാനമാക്കി ജീവികളെ പ്രത്യേക തരത്തിലുള്ള ഗ്രൂപ്പുകളായി തരം തിരിക്കുന്ന രീതി. |
clavicle | അക്ഷകാസ്ഥി | അംസവലയത്തിന്റെ അധരതലത്തിലുള്ള ഒരു അസ്ഥി. മനുഷ്യനില്‍ ഇതിനെ കോളര്‍എല്ല് എന്നു വിശേഷിപ്പിക്കുന്നു. |
clay | കളിമണ്ണ് | പ്രധാനമായും നേര്‍ത്ത തരികളുടെ രൂപത്തില്‍ അലൂമിനിയം സിലിക്കേറ്റ് അടങ്ങിയിരിക്കുന്ന ഇലാസ്‌തിക അവസാദം. തരികളുടെ വലുപ്പം ഏതാണ്ട് ഒരു മൈക്രാണ്‍. |
cleavage | ഖണ്ഡീകരണം | 1. (bio) സിക്താണ്ഡത്തിന്റെ തുടരെത്തുടരെയുള്ള വിഭജനങ്ങള്‍. ഈ പ്രക്രിയയുടെ അവസാനത്തില്‍ ചെറിയ കോശങ്ങള്‍ കൊണ്ടുള്ള ഒരു വികാസഘട്ടമുണ്ടാകും. ഇതാണ് ബ്ലാസ്റ്റുല. |
cleavage | വിദളനം | 2. (geo) ക്രിസ്റ്റല്‍ജാലികയില്‍ അണുക്കള്‍ ക്രമീകൃതമായിരിക്കുന്ന ഏതെങ്കിലും തലത്തിലൂടെ ക്രിസ്റ്റലിന്റെ പിളരല്‍. |
cleavage plane | വിദളനതലം | ഒരു ക്രിസ്റ്റലിനെ കുറഞ്ഞ ബലം പ്രയോഗിച്ച് മുറിക്കാന്‍/ചീന്താന്‍ അനുയോജ്യമായ തലം. ലാറ്റിസിലെ ആറ്റങ്ങളുടെ അന്യോന്യബന്ധനം ലംബദിശയില്‍ ഏറ്റവും ദുര്‍ബലമായ പ്രതലമാണിത്. |
cleidoic egg | ദൃഢകവചിത അണ്ഡം | കരജീവികളായ ഉരഗങ്ങള്‍, പക്ഷികള്‍ ഇവയുടെ ഉറച്ച പുറം തോടുള്ള മുട്ട. |
cleistogamy | അഫുല്ലയോഗം | പൂക്കള്‍ വിടരാതെ തന്നെ പരാഗണം നടക്കുന്ന പ്രക്രിയ. ഇത് സ്വപരാഗണം നടക്കുന്നതിനുള്ള ഒരു അനുവര്‍ത്തനമാണ്. ഉദാ: നിലക്കടയിലെ പരാഗണം |