Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
candelaകാന്‍ഡെലപ്രകാശ തീവ്രതയുടെ SI ഏകകം. പ്രതീകം cd. 103,325 Pa മര്‍ദത്തിലും 2046 K (പ്ലാറ്റിനത്തിന്റെ ഉറയല്‍ താപനില)യിലും ഉള്ള ഒരു ശ്യാമവസ്‌തുവിന്റെ 1/600,000 m2 വിസ്‌തീര്‍ണത്തില്‍ നിന്ന്‌ ലംബദിശയില്‍ ഉത്സര്‍ജിക്കപ്പെടുന്ന പ്രകാശതീവ്രത എന്ന്‌ നിര്‍വചനം. candle എന്ന്‌ പഴയ പേര്‍. new candle എന്നും വിളിക്കുന്നു.
candleകാന്‍ഡില്‍കാന്‍ഡെലായുടെ പഴയ പേര്‍.
cane sugarകരിമ്പിന്‍ പഞ്ചസാരC12H22O11.സൂക്രാസ്‌ - ഒരു ഡൈ സാക്കറൈഡ്‌.
canine tooth കോമ്പല്ല്‌സസ്‌തനികളുടെ വായില്‍ ഉളിപ്പല്ലുകള്‍ക്കും പൂര്‍വചര്‍വണികള്‍ക്കും ഇടയില്‍ കാണുന്ന കൂര്‍ത്ത പല്ലുകള്‍. മാംസഭുക്കുകളില്‍ കൂടുതല്‍ വികാസം പ്രാപിച്ചിരിക്കും. മുയല്‍, കന്നുകാലികള്‍ ഇവയ്‌ക്ക്‌ കോമ്പല്ലില്ല.
canopy മേല്‍ത്തട്ടികാടുകളുടെ ഏറ്റവും ഉയരത്തില്‍ കൊമ്പുകളും ഇലകളും ചേര്‍ന്ന്‌ ഉണ്ടാകുന്ന കുടപോലുള്ള ഭാഗം.
cantileverകാന്റീലിവര്‍ഒരറ്റം ഉറപ്പിച്ച്‌ ബാക്കി ആധാരത്തിനു പുറത്തേക്കു തള്ളി നില്‍ക്കുന്ന ദണ്ഡ്‌ അല്ലെങ്കില്‍ ബീം. പാലം, വീടുകളുടെ പോര്‍ട്ടിക്കോ, തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ കാന്റീലിവര്‍ ഘടകമായി വരുന്നു.
canyon കാനിയന്‍ ഗര്‍ത്തംഗിരികന്ദരം, ഇരുവശത്തും ചെങ്കുത്തായ താഴ്‌വര. സാധാരണയായി പാറകള്‍ക്കിടയിലൂടെയുള്ള നീണ്ട കാലത്തെ നദീപ്രവാഹത്തിന്റെ ഫലമായാണ്‌ ഇതുണ്ടാകുന്നത്‌. ഉദാ: പ്രസിദ്ധമായ ഗ്രാന്റ്‌ കാനിയന്‍. കോളറാഡോ നദിയുടെ പ്രവാഹം നിമിത്തമുണ്ടായതാണ്‌.
capമേഘാവരണം പര്‍വതമുകളില്‍ തിങ്ങിക്കൂടി നില്‍ക്കുന്ന മേഘാവരണം.
capതലപ്പ്വലുതായി വരുന്ന മഴമേഘങ്ങളില്‍ നിന്ന്‌ വേര്‍പെട്ട്‌ നില്‍ക്കുന്ന സുതാര്യമായ തലപ്പ്‌.
capacitance ധാരിത-
capacitorകപ്പാസിറ്റര്‍ഒരു ചാലകത്തിന്റെ ധാരിത കൃത്രിമമായി വര്‍ധിപ്പിച്ച സംവിധാനം. അടുത്തടുത്തുള്ള രണ്ട്‌ ഇലക്‌ട്രാഡുകള്‍ക്കിടയില്‍ ഡൈ ഇലക്‌ട്രികം വച്ച്‌ ഉണ്ടാക്കുന്നു. ഒരു പ്ലേറ്റിന്‌ ചാര്‍ജ്‌ നല്‍കുകയും മറ്റേതിനെ എര്‍ത്ത്‌ ചെയ്യുകയും ചെയ്‌താല്‍ ഒരു കപ്പാസിറ്ററായി. ഇടയില്‍ വയ്‌ക്കുന്ന ഡൈ ഇലക്‌ട്രികത്തെ അടിസ്ഥാനമാക്കി പേപ്പര്‍ കപ്പാസിറ്റര്‍, ഇലക്‌ട്രാളിറ്റിക്‌ കപ്പാസിറ്റര്‍, എയര്‍ കപ്പാസിറ്റര്‍ എന്നിങ്ങനെ പല വിധത്തിലുമുണ്ട്‌. കപ്പാസിറ്റി ആവശ്യാനുസരണം മാറ്റാന്‍ കഴിയുന്നതാണ്‌ വേരിയബിള്‍ കപ്പാസിറ്റര്‍. കണ്ടന്‍സര്‍ എന്നും പറയാറുണ്ട്‌.
capacityധാരിതഒരു ചാലകത്തില്‍ സംഭരിച്ചിരിക്കുന്ന ചാര്‍ജും ( Q) പൊട്ടന്‍ഷ്യലും ( V) തമ്മിലുള്ള അനുപാതം C=Q/V. ഏകകം കൂളും പ്രതിവോള്‍ട്ട്‌ അഥവാ ഫാരഡ്‌. capacitance എന്നും പറയുന്നു.
capcellsതൊപ്പി കോശങ്ങള്‍ഈഡോഗോണിയേല്‍സ്‌ വിഭാഗത്തിലെ ആല്‍ഗകളുടെ തന്തുക്കളിലുള്ള പ്രത്യേക കോശങ്ങള്‍. മുകള്‍ ഭാഗം തൊപ്പി പോലിരിക്കും.
capillarityകേശികത്വംഒരു ദ്രാവകത്തില്‍ ഇറക്കി വച്ചിരിക്കുന്ന വ്യാസാര്‍ധം കുറഞ്ഞ കുഴലുകളിലൂടെ ദ്രാവകം താഴുന്നതോ ഭൂഗുരുത്വത്തിന്‌ എതിരായി ഉയരുന്നതോ ആയ പ്രതിഭാസം. ദ്രാവക തന്മാത്രകള്‍ക്കും കുഴലിലെ തന്മാത്രകള്‍ക്കും ഇടയിലുള്ള ഒട്ടിച്ചേരല്‍ ബലമാണ്‌ ഇതിന്‌ കാരണം. ഒട്ടിച്ചേരല്‍ ബലം ദ്രാവകത്തിന്റെ പ്രതലബലത്തിലും കുറവാണെങ്കിലാണ്‌ ദ്രാവകം താഴുന്നത്‌.
capillaryകാപ്പിലറികശേരുകികളുടെ ശരീരത്തിലെ ഏറ്റവും വ്യാസം കുറഞ്ഞ രക്തക്കുഴലുകള്‍. ഒറ്റവരി എപ്പിത്തീലിയല്‍ കോശങ്ങളാണ്‌ ഇവയുടെ ഭിത്തിയിലുള്ളത്‌.
capitulumകാപ്പിറ്റുലം1. വാരിയെല്ലുകളുടെ അറ്റത്തുള്ള ഉരുണ്ട ഭാഗം. കശേരുകികളുടെ സെന്‍ട്രവുമായി കൂട്ടിയോജിപ്പിക്കുന്ന ഭാഗമാണിത്‌. 2. പരന്ന അറ്റത്തോടുകൂടിയ തണ്ടിന്‍മേല്‍ ഒരേ തലത്തില്‍ അനവധി പൂവുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന പൂങ്കുല. ഉദാ: സൂര്യകാന്തി.
Capricornusമകരംഒരു സൗരരാശി. ആടിന്റെ കൊമ്പുള്ളത്‌ എന്നാണ്‌ ഇംഗ്ലീഷ്‌ പദത്തിനര്‍ഥം. മീനിന്റെ ഉടലും ആടിന്റെ തലയുമുള്ള രൂപം. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഈ രൂപം കിട്ടും എന്നാണ്‌ പാശ്ചാത്യ സങ്കല്‍പ്പം. സൂര്യന്‍ ഈ രാശിയിലായിരിക്കുമ്പോഴാണ്‌ മകരമാസക്കാലം.
caprolactamകാപ്രാലാക്‌ടംനൈലോണ്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസപദാര്‍ത്ഥം. സൈക്ലോഹെക്‌സേനില്‍ നിന്നാണ്‌ ഉണ്ടാക്കുന്നത്‌. ഒരു ഉല്‍പ്രരക ത്തിന്റെ സാന്നിധ്യത്തില്‍ കാപ്രാലാക്‌ടം പോളിമറീകരിച്ചാണ്‌ നൈലോണ്‍-6 നിര്‍മ്മിക്കുന്നത്‌. ഘടന: (CH2)5⎯NH ⎯C=O
capsidകാപ്‌സിഡ്വൈറസിന്റെ പ്രാട്ടീന്‍ കവചം.
capsuleസമ്പുടം1. ഉണങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുന്ന ഒരിനം ഫലം. രണ്ടോ അതിലധികമോ യുക്താണ്ഡപര്‍ണങ്ങളില്‍ നിന്നുണ്ടാവുന്നു. ഉദാ: വെണ്ട. 2. ചില ബ്രയോഫൈറ്റുകളിലും ടെരിഡോഫൈറ്റുകളിലും സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്ന ഭാഗം.
Page 48 of 301 1 46 47 48 49 50 301
Close