കപ്പാസിറ്റര്‍
ഒരു ചാലകത്തിന്റെ ധാരിത കൃത്രിമമായി വര്‍ധിപ്പിച്ച സംവിധാനം. അടുത്തടുത്തുള്ള രണ്ട് ഇലക്‌ട്രാഡുകള്‍ക്കിടയില്‍ ഡൈ ഇലക്‌ട്രികം വച്ച് ഉണ്ടാക്കുന്നു. ഒരു പ്ലേറ്റിന് ചാര്‍ജ് നല്‍കുകയും മറ്റേതിനെ എര്‍ത്ത് ചെയ്യുകയും ചെയ്‌താല്‍ ഒരു കപ്പാസിറ്ററായി. ഇടയില്‍ വയ്‌ക്കുന്ന ഡൈ ഇലക്‌ട്രികത്തെ അടിസ്ഥാനമാക്കി പേപ്പര്‍ കപ്പാസിറ്റര്‍, ഇലക്‌ട്രാളിറ്റിക് കപ്പാസിറ്റര്‍, എയര്‍ കപ്പാസിറ്റര്‍ എന്നിങ്ങനെ പല വിധത്തിലുമുണ്ട്. കപ്പാസിറ്റി ആവശ്യാനുസരണം മാറ്റാന്‍ കഴിയുന്നതാണ് വേരിയബിള്‍ കപ്പാസിറ്റര്‍. കണ്ടന്‍സര്‍ എന്നും പറയാറുണ്ട്.