Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
calibration | അംശാങ്കനം | ഒരു പ്രാമാണിക ഉപകരണവുമായി താരതമ്യപ്പെടുത്തി, അളക്കുന്ന ഉപകരണത്തിന്റെ തോത് രേഖപ്പെടുത്തുന്ന രീതി. ഉദാ: ഒരു മീറ്റര്‍ സ്‌കെയിലിലെ തോത് കൃത്യമാക്കാന്‍ പ്രാമാണികമായ മീറ്റര്‍ സ്‌കെയിലുമായി തുലനപ്പെടുത്തി തോത് രേഖപ്പെടുത്തുന്നു. |
callisto | കാലിസ്റ്റോ | വ്യാഴത്തിന്റെ തിളക്കമുള്ള ഉപഗ്രഹങ്ങളില്‍ ഒന്ന്. ഗലീലിയോ കണ്ടെത്തി. |
callose | കാലോസ് | സസ്യങ്ങളില്‍ ഫ്‌ളോയത്തിന്റെ സീവ് പ്ലേറ്റില്‍ നിക്ഷിപ്‌തമാവുന്ന ഒരിനം കാര്‍ബോഹൈഡ്രറ്റ്. ഇതിന്റെ നിക്ഷേപം സംവഹനത്തെ തടസപ്പെടുത്തും. |
callus | കാലസ് | സസ്യങ്ങളില്‍ മുറിവുകളെ ആവരണം ചെയ്‌ത് വളര്‍ന്നുവരുന്ന കോശവ്യൂഹം. |
calorie | കാലറി | താപത്തിന്റെ ഒരു ഏകകം. ഏകദേശം 4.2 ജൂളിന് തുല്യം. 14.5 0 C ഉള്ള ഒരു ഗ്രാം ജലത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്താന്‍ ആവശ്യമായ താപം എന്നു നിര്‍വചിച്ചിരിക്കുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലടങ്ങിയിരിക്കുന്ന ഊര്‍ജം കാലറിയിലാണ് പറയാറ്. പക്ഷേ, "കാലറി' കൊണ്ട് അവിടെ വിവക്ഷിക്കുന്നത് കിലോ കാലറി ആണ്. |
calorific value | കാലറിക മൂല്യം | ഒരു കിലോഗ്രാം ദ്രവ്യമാനം ഇന്ധനം പൂര്‍ണമായി കത്തുന്നതിന്റെ ഫലമായി ഉത്‌പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ്. കാലറി പ്രതി കിലോഗ്രാം അളവിലോ അല്ലെങ്കില്‍ ജൂള്‍ പ്രതി കിലോഗ്രാം അളവിലോ ആണ് പ്രസ്‌താവിക്കുന്നത്. |
Calorimeter | കലോറിമീറ്റര്‍ | വസ്തുക്കളുടെ താപീയ ഗുണങ്ങള്‍ (താപധാരിത, വിശിഷ്ടതാപം മുതലായവ) അളക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ക്ക് പൊതുവേ പറയുന്ന പേര്. |
calorimetry | കലോറിമിതി | ഒരു പ്രക്രിയയില്‍ സ്വതന്ത്രമാക്കപ്പെടുന്നതോ അല്ലെങ്കില്‍ ആഗിരണം ചെയ്യപ്പെടുന്നതോ ആയ താപം അളക്കുന്ന രീതി. |
caloritropic | താപാനുവര്ത്തി | താപാനുവര്ത്തി. |
calvin cycle | കാല്‍വിന്‍ ചക്രം | പ്രകാശസംശ്ലേഷണത്തില്‍ പ്രകാശം ആവശ്യമില്ലാത്ത രാസചക്രം. ക്ലോറോപ്ലാസ്റ്റിന്റെ സ്‌ട്രാമയില്‍ വെച്ചാണ് നടക്കുന്നത്. |
calyptra | അഗ്രാവരണം | 1. വേരിന്റെ അഗ്രഭാഗത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കോശവ്യൂഹം. root cap എന്നും പറയും. 2. ബ്രയോഫൈറ്റു കളില്‍ ആര്‍ക്കിഗോണിയ ഭിത്തിയില്‍ നിന്ന് രൂപം കൊള്ളുന്ന കോശവ്യൂഹം. ഇത് സ്‌പോറോഫൈറ്റിനെ സംരക്ഷിക്കുന്നു. |
calyptrogen | കാലിപ്ട്രാജന് | അഗ്രാവരണത്തിന് ജന്മം നല്‍കുന്ന മെരിസ്റ്റം. വേരിന്റെ അറ്റത്താണുള്ളത്. |
calyx | പുഷ്പവൃതി | പൂവിന്റെ ബാഹ്യമണ്ഡലം വിദളങ്ങള്‍ ചേര്‍ന്നുണ്ടാവുന്നത്. പൂവിനെ മുകുളാവസ്ഥയില്‍ സംരക്ഷിക്കുന്നു. |
cambium | കാംബിയം | സസ്യങ്ങളില്‍ കാണുന്ന ഒരു പാര്‍ശ്വമെരിസ്റ്റം. ഇതിന്റെ പ്രവര്‍ത്തനമാണ് ദ്വിതീയ വളര്‍ച്ചയ്‌ക്ക് കാരണം. |
Cambrian | കേംബ്രിയന് | പാലിയോസോയിക് കല്‌പത്തിലെ ആദ്യത്തെ മഹായുഗം. 57 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങി 50 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ചു. ഫോസിലുകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നത് ഈ കാലഘട്ടം മുതലാണ്. അനുബന്ധം നോക്കുക. |
campylotropous | ചക്രാവര്ത്തിതം | ഓവ്യൂളിന്റെ ഒരുതരം വിന്യാസം. ഫ്യൂണിക്കുലസ് മൈക്രാപൈലിനും ചലാസയ്‌ക്കും ഇടയ്‌ക്ക് സ്ഥിതി ചെയ്യുന്നു. |
canada balsam | കാനഡ ബാള്‍സം | സ്ഫടികങ്ങള്‍ തമ്മില്‍ ചേര്‍ത്ത് ഒട്ടിക്കുവാന്‍ ഉപയോഗിക്കുന്ന ഒരുതരം പശ. അപവര്‍ത്തനാങ്കം. സ്‌ഫടികത്തിന്റേത് തന്നെയായതിനാല്‍, ഇങ്ങനെ ഒട്ടിച്ചുണ്ടാക്കുന്ന ഉപകരണങ്ങളുടെ പ്രകാശിക സ്വഭാവത്തിനു മാറ്റം വരുന്നില്ല. ഇത് ഫര്‍ മരത്തില്‍ നിന്ന് ലഭിക്കുന്ന ഒരു സ്വാഭാവിക റെസിന്‍ ആണ്. |
canadian shield | കനേഡിയന്‍ ഷീല്‍ഡ് | കാനഡയുടെ കിഴക്കുഭാഗത്ത് അഞ്ച് ദശലക്ഷം ച. കി.മീ. വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പ്രീ കാംബ്രിയന്‍ ശില. |
Cancer | കര്‍ക്കിടകം | (astro) ഒരു സൗരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഞണ്ടിന്റെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയില്‍ നില്‍ക്കുമ്പോഴാണ് കര്‍ക്കിടകമാസക്കാലം. |
Cancer | അര്‍ബുദം | (bio) അനിയന്ത്രിത കോശവിഭജനഫലമായുണ്ടാകുന്ന രോഗാവസ്ഥ. |