Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
caramel | കരാമല്‍ | പഞ്ചസാര ചൂടാക്കുമ്പോള്‍ ലഭിക്കുന്ന തവിട്ടുനിറമുള്ള പദാര്‍ഥം. ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കും ലഹരിപാനീയങ്ങള്‍ക്കും നിറം നല്‍കാന്‍ ഉപയോഗിക്കുന്നു. |
carapace | കാരാപെയ്സ് | ക്രസ്റ്റേഷ്യയില് (ഞണ്ട്, കൊഞ്ച്) തലയും ഉരസും മൂടുന്ന കവചം. ആമകളുടെ പുറംതോടിനും കാരാപെയ്‌സെന്നു പറയും. |
carbene | കാര്‍ബീന്‍ | R2C. ഈ രൂപത്തിലുള്ള ദ്വിറാഡിക്കല്‍. |
carbohydrate | കാര്‍ബോഹൈഡ്രറ്റ് | കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ മാത്രം അടങ്ങിയ കാര്‍ബണിക സംയുക്തം. ഉദാ: ഗ്ലൂക്കോസ് ( C6H12O6). ഇതില്‍ ഹൈഡ്രജനും ഓക്‌സിജനും ജലത്തിന്റെ ഘടനാ വാക്യത്തിലെന്നപോലെ 2:1 എന്ന അംശബന്ധത്തിലാണ് അടങ്ങിയിരിക്കുന്നത്. അതിനാലാണ് കാര്‍ബോഹൈഡ്രറ്റ് എന്ന പേര്‍ വന്നത്. ഉദാ: സ്റ്റാര്‍ച്ച്, സെല്ലുലോസ്. |
carbon dating | കാര്‍ബണ്‍ കാലനിര്‍ണയം | radiometric dating നോക്കുക. |
carbonaceous rocks. | കാര്‍ബണേഷ്യസ് ശില | സസ്യാവശിഷ്ടങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ മുഖ്യഘടകമായ അവസാദ നിക്ഷേപം. പീറ്റ്, ലിഗ്നൈറ്റ്, കല്‍ക്കരി എന്നിവ ഈയിനത്തില്‍ പെടുന്ന ശിലകളാണ്. |
carbonate | കാര്‍ബണേറ്റ് | കാര്‍ബോണിക് അമ്ല ( H2CO3)ത്തിന്റെ ലവണം. ഉദാ: സോഡിയം കാര്‍ബണേറ്റ് ( Na2CO2) |
carbonation | കാര്‍ബണീകരണം | ഉന്നത മര്‍ദത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഒരു ദ്രാവകത്തില്‍ ലയിപ്പിക്കുന്ന പ്രക്രിയ. |
carbonatite | കാര്‍ബണറ്റൈറ്റ് | കാര്‍ബണേറ്റ് ധാതുക്കളായ കാല്‍സൈറ്റും ഡോളൊമൈറ്റും ധാരാളമടങ്ങിയ ഒരിനം ആഗ്നേയ ശില. |
Carboniferous | കാര്‍ബോണിഫെറസ് | പാലിയോസോയിക് കല്‌പത്തിലെ അഞ്ചാമത്തെ മഹായുഗം. 35 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച് 29 കോടി വര്‍ഷങ്ങള്‍ മുമ്പ് വരെ നീണ്ടുനിന്നു. ചതുപ്പു നിലത്തിലുണ്ടായിരുന്ന ഇക്കാലത്തെ വനങ്ങളാണ് ഫോസിലീകരണത്തിന് വിധേയമായി പിന്നീട് കല്‍ക്കരി നിക്ഷേപങ്ങളായിത്തീര്‍ന്നത്. ഈ യുഗത്തെ പെന്‍സില്‍വാനിയന്‍, മിസ്സിസിപ്പിയന്‍ എന്നിങ്ങനെ വിഭജിക്കാറുണ്ട്. അനുബന്ധം നോക്കുക. |
carbonyl | കാര്‍ബണൈല്‍ | സംയോജകത "2' ആയിട്ടുള്ള റാഡിക്കല്‍. രാസസൂത്രം > C=0. |
carbonyls | കാര്‍ബണൈലുകള്‍ | കാര്‍ബണ്‍ മോണോക്‌സൈഡ് ലിഗാന്‍ഡ് ആയിട്ടുള്ള ലോഹക്ലോംപ്ലക്‌സുകള്‍. ഉദാ: നിക്കല്‍ കാര്‍ബണൈല്‍ Ni(CO)4. |
carborundum | കാര്‍ബോറണ്ടം | സിലിക്കണ്‍ കാര്‍ബൈഡ്. ഉയര്‍ന്ന കാഠിന്യമുള്ളതിനാല്‍ ഈ പദാര്‍ഥം ഒരു അപകര്‍ഷണകാരിയായി ഉപയോഗിക്കുന്നു. |
Carboxylation | കാര്‍ബോക്‌സീകരണം | CO2 നെ സ്ഥിരതയുള്ള ഇടനില തന്മാത്രയായി സ്ഥിരീകരിക്കുന്ന പ്രക്രിയ. ഉദാഹരണമായി കാല്‍വിന്‍ ചക്രത്തില്‍ റിബുലേസ് 1, 5 ബൈഫോസ്‌ഫേറ്റ് കാര്‍ബോക്‌സിലേഷന്‍ വഴി 3 ഫോസ്‌ഫോഗ്ലിസലാല്‍ഡിഹൈഡിന്റെ രണ്ട് തന്മാത്രകളായിത്തീരുന്നു. |
carburettor | കാര്‍ബ്യുറേറ്റര്‍ | പെട്രാള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും അത്യാവശ്യമായ ഒരു ഘടകം. പെട്രാള്‍ വാതകമിശ്രിതത്തിന്റെ അളവും അനുപാതവും ക്രമീകരിക്കുന്നത് കാര്‍ബ്യുറേറ്റര്‍ ആണ്. |
carcerulus | കാര്‍സെറുലസ് | ഓരോ വിത്തും അറയിലായി വേര്‍തിരിഞ്ഞുകാണപ്പെടുന്ന ശുഷ്‌കഫലം. ഉദാ: തുമ്പ, തുളസി ഇവയുടെ കായ്. |
carcinogen | കാര്‍സിനോജന്‍ | കാന്‍സര്‍ ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങളും ഭൗതിക ഘടകങ്ങളും. ഉദാ: സിഗരറ്റിലെ ടാര്‍. |
cardiac | കാര്‍ഡിയാക്ക് | ഹൃദയത്തെ സംബന്ധിച്ച എന്നു സൂചിപ്പിക്കുന്നത്. |
cardinality | ഗണനസംഖ്യ | ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണത്തെ ആ ഗണത്തിന്റെ കാര്‍ഡിനാലിറ്റി അഥവാ ഗണനസംഖ്യ എന്നു പറയുന്നു. A ഗണത്തിന്റെ ഗണനസംഖ്യ n(A) എന്നെഴുതുന്നു. ഉദാ: A=(a,b,c,d) എന്ന ഗണത്തിന്റെ ഗണനസംഖ്യ 4 ആണ്. |
cardioid | ഹൃദയാഭം | ഹൃദയാകൃതിയുള്ള. |