Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Cactusകള്ളിച്ചെടികള്ളിച്ചെടി
CADകാഡ്‌കംപ്യൂട്ടര്‍ എയിഡഡ്‌ ഡിസൈന്‍ എന്നതിന്റെ ചുരുക്കം. കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധ സംവിധാനങ്ങള്‍ (കെട്ടിടം, പാലം, വിമാനം അങ്ങനെ എന്തുമാകാം) രൂപകല്‌പന ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്ന സമ്പ്രദായം.
caecumസീക്കംപല ജന്തുക്കളുടെയും അന്നപഥത്തോടനുബന്ധിച്ച്‌ കാണുന്ന, ഒരറ്റം അടഞ്ഞ സഞ്ചിപോലുള്ള ശാഖ. ചെറുകുടലും വന്‍കുടലും തമ്മില്‍ ചേരുന്ന ഭാഗത്താണ്‌ ഇത്‌ പൊതുവേ കാണാറുള്ളത്‌.
caesarean sectionസീസേറിയന്‍ ശസ്‌ത്രക്രിയശിശു വളര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായതിനുശേഷം ഗര്‍ഭിണിയുടെ വയറിലൂടെ ഗര്‍ഭാശയത്തിന്റെ ഭിത്തി കീറി ശിശുവിനെ പുറത്തെടുക്കുന്ന ശസ്‌ത്രക്രിയ.
Caesium clockസീസിയം ക്ലോക്ക്‌-
Cainozoic eraകൈനോസോയിക്‌ കല്‌പം-
calc-flintകാല്‍ക്‌-ഫ്‌ളിന്റ്‌ചെറുതരികളുള്ള ഒരിനം കടുപ്പമേറിയ ശില. കാല്‍സ്യം സിലിക്കേറ്റ്‌ ലവണങ്ങളടങ്ങിയത്‌. ശുദ്ധമല്ലാത്ത ചുണ്ണാമ്പുകല്ലിന്റെ കായാന്തരണത്തിലൂടെ ഉടലെടുക്കുന്നു.
calcareaകാല്‍ക്കേറിയസ്‌പോഞ്ചുകളുടെ ഒരു വിഭാഗം. കാത്സ്യം കാര്‍ബണേറ്റുകൊണ്ട്‌ നിര്‍മിതമായ സ്‌പിക്യൂളുകള്‍ ആണ്‌ ഇവയുടെ ശരീരഭിത്തിയില്‍ ഉള്ളത്‌. സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്നു.
calcareous rockകാല്‍ക്കേറിയസ്‌ ശിലകാല്‍സ്യം കാര്‍ബണേറ്റ്‌ വലിയ അളവില്‍ അടങ്ങിയിരിക്കുന്ന അവസാദം. (ഉദാ: ചുണ്ണാമ്പുകല്ല്‌, ചോക്ക്‌)
calcicoleകാല്‍സിക്കോള്‍ക്ഷാരഗുണമുള്ള മണ്ണില്‍ വളരുന്ന സസ്യങ്ങള്‍. ഉദാ: ഫ്രജേറിയ വെസ്‌ക എന്ന വന്യസ്‌ട്രാബറി.
calcifugeകാല്‍സിഫ്യൂജ്‌ക്ഷാരഗുണം തീരെയില്ലാത്ത മണ്ണില്‍ വളരുന്ന സസ്യങ്ങള്‍.
calcineപ്രതാപനം ചെയ്യുകഉയര്‍ന്ന താപനിലയില്‍ (ഉരുകല്‍ നിലക്ക്‌ താഴെ) ചൂടാക്കുക.
calciteകാല്‍സൈറ്റ്‌ക്രിസ്റ്റലീയ കാല്‍സ്യം കാര്‍ബണേറ്റ്‌ അടങ്ങിയ ഖനിജം. ചുണ്ണാമ്പുകല്ലിലെ പ്രധാന ഘടകമാണിത്‌.
calcium carbideകാത്സ്യം കാര്‍ബൈഡ്‌CaC2. കാത്സ്യവും കാര്‍ബണും ചേര്‍ന്ന സംയുക്തം. ജലവുമായി പ്രതിപ്രവര്‍ത്തിച്ച്‌ അസറ്റിലിന്‍ എന്ന വാതകം ഉണ്ടാകുന്നു.
calcium carbonateകാല്‍സ്യം കാര്‍ബണേറ്റ്‌പ്രകൃതിയില്‍ അനേകം ഖനിജങ്ങളിലെ മുഖ്യ ഘടകം. മാര്‍ബിള്‍, ചുണ്ണാമ്പുകല്ല്‌, ചോക്ക്‌, കാല്‍സൈറ്റ്‌ തുടങ്ങിയവയും മുത്ത്‌, പവിഴം എന്നീ രത്‌നങ്ങളും പ്രധാനമായും കാത്സ്യം കാര്‍ബണേറ്റു കൊണ്ടുള്ളതാണ്‌. ജലത്തില്‍ ലയിച്ചു ചേരുന്നില്ല.
calcium cyanamideകാത്സ്യം സയനമൈഡ്CaCN2. കറുത്ത പൊടി. കാത്സ്യം കാര്‍ബൈഡും നൈട്രജനും 8000 C ല്‍ ചൂടാക്കുമ്പോള്‍ കാത്സ്യം സയനാമൈഡ്‌ ഉണ്ടാവുന്നു. രാസവളമായി ഉപയോഗിക്കുന്നു.
calcium fluorideകാത്സ്യം ഫ്‌ളൂറൈഡ്‌CaF2. വെളുത്ത ക്രിസ്റ്റലീയ ഖരം. ഉരുകല്‍ നില 1360 0 C. ഖനിജ രൂപത്തില്‍ ലഭ്യമാണ്‌.
calculusകലനംനിരന്തരം വ്യതിയാനം വരുന്ന രാശികള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഗണിതശാഖ.
calderaകാല്‍ഡെറാതുടര്‍ച്ചയായ അഗ്നിപര്‍വ്വത സ്‌ഫോടനം മൂലം അഗ്നിപര്‍വത മുഖത്ത്‌ ഉണ്ടാകുന്ന വലിയ ഗര്‍ത്തം. അടിയിലുള്ള മാഗ്മ ഉള്‍വലിയുന്നതുമൂലം അഗ്നിപര്‍വ്വത മുഖം ഇടിഞ്ഞാണ്‌ ഇതുണ്ടാകുന്നത്‌.
calendar yearകലണ്ടര്‍ വര്‍ഷം-
Page 46 of 301 1 44 45 46 47 48 301
Close