Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cardiology | കാര്‍ഡിയോളജി | ഹൃദയത്തെ സംബന്ധിച്ച ആരോഗ്യശാസ്‌ത്രം. |
carius method | കേരിയസ് മാര്‍ഗം | കാര്‍ബണിക സംയുക്തങ്ങളിലുള്ള സള്‍ഫര്‍, ഹാലൊജനുകള്‍ എന്നീ മൂലകങ്ങളുടെ തോത് നിര്‍ണയിക്കാനുള്ള പ്രക്രിയ. |
carnivora | കാര്‍ണിവോറ | മാംസഭോജികളായ സസ്‌തനങ്ങളുടെ ഓര്‍ഡര്‍. പൂച്ച, സിംഹം, ചെന്നായ് ഇവ ഉള്‍പ്പെടുന്നു. |
carnivore | മാംസഭോജി | മാംസം ഭുജിക്കുന്ന ജന്തു. |
Carnot cycle | കാര്‍ണോ ചക്രം | കാര്‍ണോ എന്‍ജിന്റെ പ്രവര്‍ത്തനത്തിന് ആധാരമായ ചക്രം. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിന് നാല് ഘട്ടങ്ങളുണ്ട്. ഘട്ടം 1. സിലിണ്ടറിനുള്ളില്‍ ആദര്‍ശവാതകം സമതാപീയ വികാസത്തിന് വിധേയമാക്കുന്നു. താപോര്‍ജം ( Q1) സ്രാതസ്സില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുന്നു. (അവസ്ഥ Aയില്‍ നിന്ന് B യിലേക്ക്). ഘട്ടം 2. വാതകം ചുറ്റുപാടുമായി താപകൈമാറ്റം ചെയ്യാതെ വികാസവിധേയമാകുന്നു. താപനിലയില്‍ മാറ്റമുണ്ടാകുന്നു. (അവസ്ഥ Bയില്‍ നിന്ന് Cയിലേക്ക്). ഘട്ടം 3. വാതകം സമതാപീയ മായി സമ്മര്‍ദ്ദ വിധേയമാകുന്നു. താപോര്‍ജം ( Q2) സിങ്കിലേക്ക് പുറം തള്ളുന്നു. (അവസ്ഥ C യില്‍ നിന്ന് Dയിലേക്ക്) ഘട്ടം 4. വാതകം ചുറ്റുപാടുമായി താപം കൈമാറ്റം ചെയ്യാതെ സമ്മര്‍ദ്ദ വിധേയമാകുന്നു. താപനിലയില്‍ മാറ്റമുണ്ടാകുന്നു. വാതകം പൂര്‍വസ്ഥിതി പ്രാപിക്കുന്നു. (അവസ്ഥ D യില്‍ നിന്ന് Aയിലേക്ക്) ഈ ചക്രം പൂര്‍ത്തിയാവുന്നതോടുകൂടി താപത്തിന്റെ ഒരു ഭാഗം ( Q1- Q2) യാന്ത്രിക പ്രവര്‍ത്തനമായി മാറിയിട്ടുണ്ടാകും. ഇത് ഒരു വ്യുല്‍ക്രമണീയ ചക്രമാണ്. |
carnot engine | കാര്‍ണോ എന്‍ജിന്‍ | കാര്‍ണോ ചക്രത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സൈദ്ധാന്തിക താപ എന്‍ജിന്‍. |
carnotite | കാര്ണോറ്റൈറ്റ് | യുറേനിയം പൊട്ടാസ്യം വനഡേറ്റ് ( K2UO2 (VO4)2nH2O) അടങ്ങിയ ഒരു റേഡിയോ ആക്‌റ്റീവ് ഖനിജം. |
carotene | കരോട്ടീന്‍ | C40H56. സസ്യങ്ങളില്‍ കാണപ്പെടുന്ന ചുവന്ന ക്രിസ്റ്റലീയ ഹൈഡ്രാകാര്‍ബണ്‍ വര്‍ണകം. ജന്തുക്കളുടെ ശരീരത്തില്‍ ഇതിന്റെ βരൂപം വിറ്റാമിന്‍ A ആയി മാറ്റപ്പെടുന്നു. |
carotid artery | കരോട്ടിഡ് ധമനി | കശേരുകികളില്‍ കഴുത്തിലേക്കും തലയിലേക്കും രക്തം എത്തിക്കുന്ന പ്രധാന ധമനി. |
carpal bones | കാര്‍പല്‍ അസ്ഥികള്‍ | നാല്ക്കാലി കശേരുകികളുടെ മുന്‍ കാലുകളില്‍ (മനുഷ്യന്റെ കൈ) റേഡിയസ്, അള്‍നാ എന്നീ അസ്ഥികളോട് ബന്ധപ്പെട്ട എല്ലുകള്‍. ഇതില്‍ 10-12 വരെ എല്ലുകള്‍ ഉണ്ടായിരിക്കും. മനുഷ്യന്റെ കണങ്കൈയില്‍ എട്ടെണ്ണമേ ഉള്ളൂ. ഇവ കൈപ്പത്തിയിലെ മെറ്റാ കാര്‍പല്‍ അസ്ഥികളുമായി യോജിക്കുന്നു. |
carpel | അണ്ഡപര്‍ണം | സപുഷ്പികളുടെ പെണ്‍ ലൈംഗികാവയവം. അണ്ഡാശയം. വര്‍ത്തിക, വര്‍ത്തികാഗ്രം എന്നീ ഭാഗങ്ങളുണ്ട്. ചിത്രം flower നോക്കുക. |
carpogonium | കാര്പഗോണിയം | ചുവന്ന ആല്‍ഗകളുടെ പെണ്‍ ലൈംഗികാവയവം. വീര്‍ത്ത അടിഭാഗത്താണ് അണ്ഡം സ്ഥിതി ചെയ്യുന്നത്. |
carpology | ഫലവിജ്ഞാനം | ഫലങ്ങളെയും വിത്തുകളെയും പറ്റിയുള്ള പഠനശാഖ. |
carposporangium | കാര്പോസ്പോറാഞ്ചിയം | സിക്താണ്ഡത്തില്‍ നിന്ന് നേരിട്ടുണ്ടാവുന്ന സ്‌പൊറാഞ്ചിയം. ചില ചുവന്ന ആല്‍ഗകളില്‍ കാണുന്നു. |
carpospore | ഫലബീജാണു | കാര്പോസ്പൊറാഞ്ചിയത്തില് നിന്നുണ്ടാവുന്ന സ്‌പോര്‍. |
carrier wave | വാഹക തരംഗം | റേഡിയോ വാര്‍ത്താവിനിമയത്തില്‍ മോഡുലേഷനു വിധേയമാക്കുന്ന ഉയര്‍ന്ന ആവൃത്തിയുള്ള തരംഗം. സിഗ്നലുകള്‍ക്കു വരുന്ന മാറ്റത്തിനനുസരിച്ച് വാഹക തരംഗത്തിന്റെ ഏതെങ്കിലും ഒരു ചരത്തിന് (ആയതി, ആവൃത്തി, ഫെയ്‌സ്)മാറ്റം വന്നുകൊണ്ടിരിക്കും. |
carriers | വാഹകര്‍ | 1. (med) രോഗാണുക്കളെ വഹിക്കുകയും രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയും മറ്റു ജീവികളിലേക്ക് രോഗം സംക്രമിപ്പിക്കുകയും ചെയ്യുന്ന ജീവി. 2. ജനിതക വൈകല്യങ്ങള്‍ക്കോ, രോഗങ്ങള്‍ക്കോ കാരണമായ ഗുപ്‌ത ജീന്‍ വിഷമയുഗ്മാവസ്ഥയിലുള്ള ജീവി. ഈ ജീവിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവില്ല. ഹീമോഫീലിയ, വര്‍ണാന്ധത എന്നീ രോഗങ്ങള്‍ക്കു കാരണമായ ജീനുകള്‍ മിക്കവാറും സ്‌ത്രീകളില്‍ വിഷമയുഗ്മാവസ്ഥയില്‍ കാണും. ഈ ജീനിനെ അടുത്ത തലമുറയിലേക്ക് പകര്‍ത്തുന്നതിനാല്‍ ഇവരെ വാഹകര്‍ എന്നു വിളിക്കുന്നു. |
cartesian coordinates | കാര്‍തീഷ്യന്‍ നിര്‍ദ്ദേശാങ്കങ്ങള്‍ | സ്ഥാനം കുറിക്കുവാന്‍ ദൈര്‍ഘ്യം മാത്രം നിര്‍ദ്ദേശാങ്കങ്ങളായുപയോഗിക്കുന്ന നിര്‍ദ്ദേശാങ്ക വ്യവസ്ഥ. നിര്‍ദ്ദേശാക്ഷങ്ങള്‍ പരസ്‌പരം ലംബങ്ങളായുള്ള വ്യവസ്ഥയാണ് സാധാരണ ഉപയോഗിക്കാറ്. ദെക്കാര്‍ത്തെ (1596-1690) ആണ് ഇത് ആവിഷ്‌കരിച്ചത്. ദ്വിമാന കാര്‍ത്തീഷ്യന്‍ വ്യവസ്ഥയില്‍ ഒരു ബിന്ദുവിന്റെ ( p) സ്ഥാനം കുറിക്കുമ്പോള്‍ xഅക്ഷത്തില്‍ നിന്നു ലംബദൂരവും (കോടി ordinate) Y- അക്ഷത്തില്‍ നിന്നുള്ള ലംബദൂരവും (ഭുജം- abscissa) മാത്രമേ ആവശ്യമുള്ളൂ. |
cartilage | തരുണാസ്ഥി | ഒരുതരം സംയോജക കല. ഇതില്‍ ഉരുണ്ട തരുണാസ്ഥികോശങ്ങളും അതിനു ചുറ്റുമായി കോണ്‍ഡ്രീന്‍ എന്ന മ്യൂക്കോ പോളിസാക്കറൈഡ് കൊണ്ടുള്ള ആവരണവും ഉണ്ടായിരിക്കും. |
cartography | കാര്‍ട്ടോഗ്രാഫി | ഭൂപടങ്ങളും ചാര്‍ട്ടുകളും നിര്‍മിക്കുന്ന വിദ്യ. ചാര്‍ട്, മേപ്പ്, മേപ്പ് റീഡിങ് ഇവ നോക്കുക. |