Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
boraxബോറാക്‌സ്‌di sodium tetraborate. ഗ്ലാസ്‌, സിറാമിക്‌സ്‌ വ്യവസായങ്ങളില്‍ വളരെ പ്രാധാന്യമുള്ള രാസസംയുക്തം. ലോഹങ്ങളെ വേഗത്തില്‍ ഉരുക്കുന്ന ഫ്‌ളക്‌സ്‌ ആയി ഉപയോഗിക്കുന്നു.
bordeaux mixtureബോര്‍ഡോ മിശ്രിതംകോപ്പര്‍ സള്‍ഫേറ്റ്‌, ചുണ്ണാമ്പുവെള്ളം എന്നിവയുടെ മിശ്രിതം. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്നു.
borealബോറിയല്‍ഉത്തരാര്‍ധഗോളത്തിലുള്ളത്‌. ഉദാ: ബോറിയല്‍ കാടുകള്‍.
boric acidബോറിക്‌ അമ്ലംH3BO3. വെള്ളത്തില്‍ ലയിക്കുന്ന ക്രിസ്റ്റലീയ ഖരം. അഗ്നിപര്‍വ്വത സ്‌ഫോടന അവശിഷ്‌ടങ്ങളില്‍ സ്വതന്ത്ര അവസ്ഥയില്‍ കാണപ്പെടുന്നു.
borneolബോര്‍ണിയോള്‍C10H17OH. കര്‍പ്പൂരവും മറ്റ്‌ സുഗന്ധ ദ്രവ്യങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന, ചില സസ്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സംയുക്തം.
boron carbideബോറോണ്‍ കാര്‍ബൈഡ്‌B4C.അത്യന്തം കാഠിന്യമുള്ള ഖരം. ഉരുകല്‍നില 235 0 C അപഘര്‍ഷിതമായും ആണവ റിയാക്‌ടറുകളില്‍ മന്ദീകാരിയായും ഉപയോഗിക്കുന്നു.
boron nitrideബോറോണ്‍ നൈട്രഡ്‌BN. 30000C നു മേല്‍ ഉല്‌പതിക്കുന്ന ഖരപദാര്‍ഥം. ഇലക്‌ട്രിക്കല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.
boron trichlorideബോറോണ്‍ ട്രക്ലോറൈഡ്‌BCl3. നിറമില്ലാത്ത, പുകയുന്ന ദ്രാവകം. ശുദ്ധബോറോണ്‍ സ്രാതസ്‌ എന്ന നിലയില്‍ ഇലക്‌ട്രിക്കല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.
bosonബോസോണ്‍മൌലികകണങ്ങളുടെ ഒരു ഗ്രൂപ്പ്‌. സ്‌പിന്‍ പൂര്‍ണ സംഖ്യയായിരിക്കും. ഉദാ: ഫോട്ടോണുകള്‍ ( spin 1), പയോണുകള്‍ ( spin 0). സത്യേന്ദ്രനാഥ ബോസിന്റെ (1895-1974) സ്‌മരണാര്‍ഥം നല്‍കിയ പേര്‍.
boulderഉരുളന്‍കല്ല്‌അവസാദ ശിലാപാളികളില്‍ അടങ്ങിയിരിക്കുന്ന ശ്ലഥപദാര്‍ഥങ്ങളില്‍ ഒരിനം. ഏതാകൃതിയിലുമുള്ള ഏതിനം ശിലയും ഉരുള്‍കല്ലായി മാറാം.
boulder clayബോള്‍ഡര്‍ ക്ലേഉരുളന്‍കല്‍ കളിമണ്ണ്‌. ഹിമനദികളുടെ നിക്ഷേപണത്തിലൂടെ ഉണ്ടായ പ്രാഗ്‌രൂപിയായ മണ്‍മയശിലയാണ്‌ ബോള്‍ഡര്‍ ക്ലേ. ഇതില്‍ പല വലിപ്പത്തിലുമുള്ള ഉരുളന്‍ കല്ല്‌ കൂടാതെ ചരല്‍ക്കല്ല്‌, കോബ്‌ള്‍ എന്നിവയും കലര്‍ന്നിരിക്കും.
boundary conditionസീമാനിബന്ധനം അവകലിത സമവാക്യത്തിന്റെ ( differential equation) നിര്‍ധാരണത്തില്‍ വന്നുചേരുന്ന സ്ഥിരാങ്കങ്ങള്‍ നിര്‍ണയിക്കാന്‍ പ്രയോഗിക്കുന്ന നിബന്ധനകള്‍.
bourneബോണ്‍കാലിക നദി. വരണ്ട പ്രദേശത്തുകൂടി, ജലപീഠം ഉയരുമ്പോള്‍ മാത്രം പുറപ്പെടുന്ന അരുവി.
Bowmann's capsuleബൌമാന്‍ സംപുടംവൃക്കയിലെ മൂത്രാത്‌പാദന നാളികളുടെ ആരംഭത്തില്‍ കാണുന്ന കപ്പ്‌ പോലുള്ള ഭാഗം. ഇതിനുള്ളില്‍ രക്ത കാപ്പില്ലറികളുണ്ടാവും.
Brackett seriesബ്രാക്കറ്റ്‌ ശ്രണിഹൈഡ്രജന്‍ ആറ്റത്തിന്റെ ഇലക്‌ട്രാണുകള്‍ ഉയര്‍ന്ന ഊര്‍ജനിലകളില്‍ നിന്ന്‌ നാലാമത്തെ ഊര്‍ജനിലയിലേക്ക്‌ പതിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌പെക്‌ട്ര രേഖകള്‍. ഈ ശ്രണിയിലെ ആവൃത്തികള്‍ 1/ λ = R(1/42-1/n2) എന്ന പൊതു സമീകരണം ഉപയോഗിച്ച്‌ സൂചിപ്പിക്കാം. n=5, 6, 7....; λ തരംഗദൈര്‍ഘ്യം; R-റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം.
bractപുഷ്‌പപത്രംസസ്യങ്ങളില്‍ പുഷ്‌പ മുകുളത്തിന്‌ ചുവട്ടില്‍ കാണുന്ന ചെറുപത്രം. പുഷ്‌പ പത്രത്തിന്റെ കക്ഷത്തില്‍ നിന്നാണ്‌ പൂവുണ്ടാവുന്നത്‌.
bracteoleപുഷ്‌പപത്രകംപുഷ്‌പ മുകുളത്തിന്‌ ചുവട്ടില്‍ പുഷ്‌പപത്രത്തിന്‌ പുറമേ ചിലപ്പോള്‍ കാണുന്ന ചെറുപത്രം. ഇത്‌ ഒന്നോ അതിലധികമോ ആവാം.
bradycardiaബ്രാഡികാര്‍ഡിയവളരെ കുറഞ്ഞ നിരക്കിലുള്ള ഹൃദയമിടിപ്പ്‌. നാഡീസ്‌പന്ദനം മിനിട്ടില്‍ അമ്പതിലും കുറവായിരിക്കും.
braided streamബ്രയ്‌ഡഡ്‌ സ്‌ട്രീംനിരവധി ചാനലുകളായി പിരിയുന്നതും വിവിധ സ്ഥാനങ്ങളില്‍ ചേരുന്നതുമായ അരുവി. കാലിക പ്രളയങ്ങളുണ്ടാകുന്നതും അയഞ്ഞ ഊറല്‍ നിക്ഷേപങ്ങളുള്ളതുമായ സ്ഥലങ്ങളിലാണ്‌ ഇത്തരം അരുവികള്‍ കാണപ്പെടുന്നത്‌.
brainമസ്‌തിഷ്‌കംകേന്ദ്രനാഡീവ്യൂഹത്തിന്റെ ശീര്‍ഷഭാഗം. കശേരുകികളില്‍ ഇത്‌ കപാലത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. സംവേദക ആവേഗങ്ങളെ അപഗ്രഥിക്കുകയും മാംസപേശികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ ഈ ഭാഗമാണ്‌. ഉയര്‍ന്ന തരം കശേരുകികളില്‍ വികാരം, ചിന്ത ഇവയുടെയെല്ലാം ആസ്ഥാനവും ഇതാണ്‌. പല അകശേരുകികളുടെയും തലയിലുള്ള നാഡീവ്യൂഹത്തെയും ഇങ്ങനെ വിളിക്കും. മറ്റു സസ്‌തനികളെ അപേക്ഷിച്ച്‌ മനുഷ്യ മസ്‌തിഷ്‌കത്തില്‍ സെറിബ്രല്‍ അര്‍ധഗോളങ്ങള്‍ പൂര്‍വാധികം വികസിച്ചിരിക്കുന്നതായി കാണാം. ഫ്രാണ്‍ടല്‍, പരൈറ്റല്‍, ഓക്‌സിപിറ്റല്‍ എന്നീ ദളങ്ങള്‍ അതിന്റെ ഭാഗങ്ങളാണ്‌.
Page 42 of 301 1 40 41 42 43 44 301
Close