Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
brood pouch | ശിശുധാനി | മുട്ടകളെയും ശിശുക്കളെയും സംരക്ഷിക്കാന്‍ ചില ജന്തുക്കളില്‍ കാണുന്ന സഞ്ചി. ഉദാ: കടല്‍ക്കുതിര. |
brookite | ബ്രൂക്കൈറ്റ് | പരല്‍രൂപത്തിലുള്ള ടൈറ്റാനിയം ഡയോക്‌സൈഡിന്റെ മൂന്നിനങ്ങളില്‍ ഒന്ന്. |
brow | ശിഖരം | കുന്നിന്റെ അറ്റമോ ഉച്ചിയോ. |
brown forest soil | തവിട്ട് വനമണ്ണ് | ഇരുണ്ട തവിട്ടുനിറത്തിലുള്ള, അടുക്കുകളില്ലാത്ത മണ്ണ്. കനം കുറഞ്ഞ ഒറ്റപ്പാളിയായി കാണുന്നു. ഫലഭൂയിഷ്‌ഠമായ മണ്ണാണ്. തവിട്ടുമണ്ണ് ( brown earth) എന്നും പറയും. |
Brownian movement | ബ്രൌണിയന്‍ ചലനം | ദ്രവങ്ങളില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്‌മകണങ്ങളുടെ നിരന്തരവും ക്രമരഹിതവുമായ ചലനം. സൂക്ഷ്‌മ ദര്‍ശിനി ഉപയോഗിച്ച് നിരീക്ഷിക്കാം. റോബര്‍ട്ട് ബ്രൌണ്‍ (1773-1858) ആണ് ആദ്യം നിരീക്ഷിച്ചത്. ദ്രവതന്മാത്രകള്‍ കണങ്ങളുമായി സംഘട്ടനം നടത്തുന്നതാണ് ഈ ചലനത്തിന് കാരണം. ദ്രവതന്മാത്രകളുടെ അനിയത ചലനങ്ങള്‍ക്കും ബ്രൌണിയന്‍ ചലനം എന്നുതന്നെ പറയുന്നു. |
browser | ബ്രൌസര്‍ | ഇന്റര്‍നെറ്റിലുള്ള വെബ് പേജുകള്‍ കാണാന്‍ സഹായിക്കുന്ന സോഫ്‌റ്റ് വെയര്‍, എച്ടിഎംഎല്‍, ജാവസ്ക്രിപ്റ്റ്, സിഎസ്സ്എസ്സ് മുതലായ വിവിധ പ്രോഗ്രാമിംഗ് ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവയ്‌ക്കുണ്ടായിരിക്കും. ഫയര്‍ഫോക്‌സ്, മോസില, ഓപ്പറ തുടങ്ങി വിവിധ ബ്രൌസറുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. |
brush | ബ്രഷ് | ഡൈനാമോ, മോട്ടോര്‍ എന്നിവയിലെ വൈദ്യുത സമ്പര്‍ക്കം. |
Bubble Chamber | ബബ്‌ള്‍ ചേംബര്‍ | കണങ്ങളുടെ പിണ്ഡം, ചാര്‍ജ്, ഊര്‍ജം, ആയുസ്സ് തുടങ്ങിയവ അളക്കാനുള്ള സംവിധാനം. ചേംബറില്‍ ഉന്നത മര്‍ദത്തില്‍ തിളനിലയ്‌ക്ക് അല്‍പ്പം മുകളില്‍ നിര്‍ത്തിയിരിക്കുന്ന ഒരു ദ്രാവക (മിക്കപ്പോഴും ദ്രാവക ഹൈഡ്രജന്‍)ത്തിലൂടെ ഒരു ചാര്‍ജിത കണം കടന്നുപോകുന്ന നിമിഷത്തില്‍ തന്നെ ചേംബറിലെ മര്‍ദം കുറയ്‌ക്കുന്നു. കണം അതിന്റെ പാതയില്‍ സൃഷ്‌ടിക്കുന്ന അയോണുകള്‍ക്കു ചുറ്റും ചെറു കുമിളകള്‍ രൂപപ്പെടുന്നതു മൂലം കണത്തിന്റെ പാത വ്യക്തമായിക്കാണാം. വൈദ്യുത, കാന്തിക ക്ഷേത്രങ്ങള്‍ പ്രയോഗിച്ച് കണത്തിന്റെ പാത വക്രമാക്കാനും അതില്‍ നിന്ന് അതിന്റെ പിണ്ഡം, ചാര്‍ജ്, ഊര്‍ജം, വിഘടന രീതി ഇവ അളക്കാനും പറ്റും. 1952 ല്‍ ഡൊണാള്‍ഡ് ഗ്ലേസര്‍ രൂപകല്‍പ്പന ചെയ്‌തു. |
buccal respiration | വായ് ശ്വസനം | വായുടെ ഉള്‍ഭാഗത്തെ ത്വക്കിലൂടെ നടക്കുന്ന ശ്വസനം. ഉദാ: തവള. |
buchite | ബുകൈറ്റ് | ഒരിനം സ്‌ഫടിക ശില. ഉയര്‍ന്ന ഊഷ്‌മാവില്‍ കളിമണ്ണ്, ഷെയ്‌ല്‍ എന്നിവയുടെ ഭാഗികമായ ഉരുകലിന്റെയും പുനഃക്രിസ്റ്റലീകരണത്തിന്റെയും ഫലമായി രൂപം കൊള്ളുന്നു. |
Buckminster fullerene | ബക്ക്‌മിന്‍സ്റ്റര്‍ ഫുള്ളറിന്‍ | പഞ്ചഭുജങ്ങളും ഷഡ്‌ഭുജങ്ങളും ഉള്‍പ്പെട്ട ഒരു ബഹുതല രൂപത്തില്‍ 60 കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന തന്മാത്രഘടന. C60 എന്ന തന്മാത്ര. റിച്ചാര്‍ഡ് ബക്ക്‌മിന്‍സ്റ്റര്‍ ഫുള്ളര്‍ എന്ന യു.എസ് ആര്‍ക്കിടെക്‌റ്റ് രൂപകല്‍പ്പന ചെയ്‌ത "ജിയോഡെസിക് ഡോ' മിനോട് രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഈ പേര്‍ ഇട്ടത്. ബക്കിബാള്‍, ഫുള്ളറിന്‍ എന്നിങ്ങനെയും അറിയപ്പെടുന്നു. സിലിണ്ടര്‍ രൂപത്തില്‍, ഏതാനും നാനോമീറ്റര്‍ നീളമുള്ള "ബക്കിറ്റ്യൂബുകളും' നിര്‍മിച്ചിട്ടുണ്ട്. |
bud | മുകുളം | ഹ്രസ്വമായ കാണ്ഡവും കുരുന്നിലകളും ചേര്‍ന്ന ഭാഗങ്ങള്‍. കാണ്ഡത്തിലും ഇലകളുടെ ആരംഭ ഭാഗത്തും കാണപ്പെടുന്നു. |
budding | മുകുളനം | 1. ജന്തുക്കളുടെ ഒരുതരം അലൈംഗിക പ്രത്യുത്‌പാദന രീതി. ചെറിയ മുഴപോലെയുള്ള വളര്‍ച്ച മാതൃജീവിയുടെ പ്രതിരൂപമായി മാറി വേര്‍പെട്ട് വളരുന്നു. 2. സസ്യകാണ്ഡത്തിന്മേല്‍ മറ്റൊരു സസ്യത്തിന്റെ മുകുളം കൃത്രിമമായി വെച്ച് പിടിപ്പിക്കുന്ന രീതി. |
buffer | ബഫര്‍ | രണ്ടുവ്യത്യസ്‌ത വേഗതയിലുള്ള കമ്പ്യൂട്ടര്‍ ഉപകരണങ്ങളെ പരസ്‌പരം ബന്ധിപ്പിക്കേണ്ടി വരുമ്പോള്‍ ഇവയുടെ ഇടയില്‍ ഡാറ്റ സുഗമമായി കൈകാര്യം ചെയ്യാനായി നിര്‍മ്മിക്കുന്ന ഡാറ്റ ശേഖരം. ഇവയുടെ വേഗത രണ്ടുപകരണങ്ങളുടെയും വേഗതയുടെ ഇടയിലായിരിക്കും. |
buffer | ഉഭയ പ്രതിരോധി | 2. (chem). അമ്ലീകരണത്തെയും ക്ഷാരീകരണത്തെയും പ്രതിരോധിക്കുന്ന ലായനി. ഉദാ: അസറ്റിക് ആസിഡിന്റെയും സോഡിയം അസറ്റേറ്റിന്റെയും മിശ്രിതം. സോഡിയം കാര്‍ബണേറ്റ്-കാര്‍ബോണിക് അമ്ല മിശ്രിതം രക്തത്തിലെ ഒരു ബഫര്‍ ലായനിയാണ്. ചെറിയ തോതിലുള്ള അമ്ലക്ഷാരവ്യത്യാസങ്ങളെ ചെറുക്കാന്‍ ബഫറിന്റെ സാന്നിധ്യം സഹായിക്കുന്നു. |
buffer of antimony | ബഫര്‍ ഓഫ് ആന്റിമണി | SbCl3. വെളുത്ത ക്രിസ്റ്റലീയ ഖരം. ഉരുകല്‍ നില. 790C |
buffer solution | ബഫര്‍ ലായനി | ഹൈഡ്രജന്‍ അയോണ്‍ സാന്ദ്രത ( pH) യുടെ മാറ്റങ്ങളെ അതിജീവിക്കുന്ന ലായനി. ഒരു ദുര്‍ബല അമ്ലവും അല്ലെങ്കില്‍ ക്ഷാരവും അതിന്റെ ലവണവും അടങ്ങിയ മിശ്രിതലായനി. |
bug | ബഗ് | കമ്പ്യൂട്ടര്‍ പ്രാഗ്രാമില്‍ കടന്നുകൂടുന്ന തെറ്റുകള്‍ മൂലം പലപ്പോഴും സോഫ്‌റ്റ് വെയര്‍ പ്രവര്‍ത്തനം നിന്നുപോകാറുണ്ട്. ഇത്തരം തെറ്റുകളെയാണ് ബഗ് എന്നു പറയുന്നത്. ഈ പിശകുകളെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡീബഗ്ഗിങ്ങ്. |
bulb | ശല്‍ക്കകന്ദം | മാംസളമായ ഒരു ഭൂകാണ്ഡം. ഇതില്‍ അനവധി ശല്‍ക്കപത്രങ്ങളും അടിഭാഗത്ത് വേരുകളുമുണ്ട്. ശല്‍ക്ക പത്രങ്ങളില്‍ ആഹാരം ശേഖരിച്ചിരിക്കും. ഉദാ: ഉള്ളി. |
bulbil | ചെറു ശല്‍ക്കകന്ദം | ഇത് കായിക പ്രത്യുത്‌പാദനത്തിനുള്ള ഉപാധിയാണ്. ചില സസ്യങ്ങളില്‍ മുകുളങ്ങള്‍ വളര്‍ന്ന് ചെറു ശല്‍ക്കകന്ദങ്ങള്‍ ഉണ്ടാവുകയും ഇവ കൊഴിഞ്ഞു വീണ് മുളച്ച് പുതിയ സസ്യങ്ങളുണ്ടാവുകയും ചെയ്യുന്നു. |