Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
branched disintegration | ശാഖീയ വിഘടനം | ഒരു റേഡിയോ ആക്‌റ്റീവ് പദാര്‍ഥത്തിന്റെ വിഘടനത്തില്‍ ഒരേതരം അണുകേന്ദ്രങ്ങളില്‍ ചിലവ ആല്‍ഫാകണങ്ങളും ചിലവ ബീറ്റാകണങ്ങളും ഉത്സര്‍ജിക്കുന്ന പ്രതിഭാസം. |
branchial | ബ്രാങ്കിയല് | ശകുലങ്ങളുമായി ബന്ധപ്പെട്ട |
brass | പിത്തള | കോപ്പര്‍, സിങ്ക് എന്നീ ലോഹങ്ങള്‍ അടങ്ങിയ കൂട്ടുലോഹം. |
breaker | തിര | കടല്‍ത്തീരത്തോടു ചേര്‍ന്നുള്ള ആഴം കുറഞ്ഞ കടലിലെത്തുമ്പോള്‍ പൊട്ടിച്ചിതറുന്ന ഓളം . |
breathing roots | ശ്വസനമൂലങ്ങള്‍ | ചതുപ്പുനിലങ്ങളില്‍ വളരുന്ന സസ്യങ്ങളുടെ വേരില്‍ നിന്ന് മണ്ണിന് മുകളിലേക്ക് വളരുന്ന ശാഖാവേരുകള്‍. ശ്വസനത്തിന് സഹായകമാണ്. |
breeder reactor | ബ്രീഡര്‍ റിയാക്‌ടര്‍ | ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇന്ധനം ഉണ്ടാക്കുന്ന ആണവ റിയാക്‌ടര്‍. റിയാക്‌ടറിന്റെ ഇന്ധനത്തിന്റെ 25% സമ്പുഷ്‌ടമാക്കപ്പെട്ട U235 ആയിരിക്കും. ഈ കേന്ദ്ര കാമ്പിനെ പൊതിഞ്ഞ് സമ്പുഷ്‌ടമല്ലാത്ത U238 ഉണ്ടായിരിക്കും. U235 ന്റെ വിഘടനം മൂലമുണ്ടാകുന്ന ന്യൂട്രാണുകള്‍ U238 നെ Pu239 ആക്കി മാറ്റുന്നു. Pu239 ഇന്ധനമാണ്. Th232 നെ U 233 ആക്കുന്ന ബ്രീഡര്‍ റിയാക്‌ടറും ഉണ്ട്. |
bremstrahlung | ബ്രംസ്ട്രാലുങ്ങ് | അവമന്ദനവികിരണം . അത്യുന്നത വേഗതയുള്ള ചാര്‍ജിത കണങ്ങളെ പെട്ടെന്ന് തടഞ്ഞുനിര്‍ത്തുമ്പോള്‍ (ഉദാ: ആറ്റവുമായി കൂട്ടിമുട്ടിച്ച്) പുറപ്പെടുവിക്കുന്ന വികിരണം. മിക്കപ്പോഴും x റേ ആയിരിക്കും. |
brick clay | ഇഷ്ടിക കളിമണ്ണ് | ശുദ്ധമല്ലാത്ത കളിമണ്ണ്. ഇരുമ്പിന്റെയും മറ്റും ഘടകങ്ങള്‍ അടങ്ങിയിരിക്കും. വ്യവസായത്തില്‍ ഇഷ്‌ടിക ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏതു തരം മണ്ണിനും ഈ പേരാണ്. |
bridge rectifier | ബ്രിഡ്‌ജ് റക്ടിഫയര്‍ | പ്രത്യാവര്‍ത്തിധാരയെ നേര്‍ധാരയാക്കുന്ന ഒരു സംവിധാനം. നാലു ഡയോഡുകള്‍ ഉണ്ടായിരിക്കും. |
Brigg's logarithm | ബ്രിഗ്‌സ് ലോഗരിതം | - |
Britannia metal | ബ്രിട്ടാനിയ ലോഹം | 85-90% ടിന്‍, 5-15% ആന്റിമണി, കൂടാതെ ചിലപ്പോള്‍ കോപ്പര്‍, ലെഡ്, സിങ്ക് എന്നീ ലോഹങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടുലോഹം. |
British Thermal Unit | ബ്രിട്ടീഷ് താപ മാത്ര | ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാത്ത ഒരു താപ ഏകകം. BTU എന്ന് ചുരുക്കം. 1BTU=1.055x103J |
brittle | ഭംഗുരം | സമ്മര്‍ദം ചെലുത്തുമ്പോള്‍ പെട്ടെന്ന് പൊട്ടുന്ന വസ്‌തു. |
broad band | ബ്രോഡ്ബാന്‍ഡ് | ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് കണക്‌ഷന്‍. സെക്കന്റില്‍ 256 കിലോ ബിറ്റ്‌സോ (32 കിലോ ബൈറ്റ്‌സ്) അതില്‍ കൂടുതലോ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്‌ഷനെ സാധാരണ ഗതിയില്‍ ബ്രാഡ്‌ബാന്‍ഡ് എന്നു പറയുന്നു. 2. ഒരു വലിയ സീമയില്‍ വരുന്ന ആവൃത്തികള്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്നത്. 3. ഉയര്‍ന്ന ബാന്‍ഡ് വിഡ്‌ത് ഉള്ള, ഒരേസമയം അനേകം ചാനലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഡാറ്റ കൈമാറ്റത്തിനുള്ള മീഡിയം. 128 KB/S മുതല്‍ 6 MB/S വരെയാണ് ഇതിന്റെ വേഗത. |
bromate | ബ്രോമേറ്റ് | ബ്രോമിക് അമ്ലത്തിന്റെ ലവണം. |
bromide | ബ്രോമൈഡ് | ഹൈഡ്രാബ്രോമിക് ( HBr) അമ്ലത്തിന്റെ ലവണം. |
bromination | ബ്രോമിനീകരണം | ഒരു കാര്‍ബണിക സംയുക്തത്തില്‍ ഒന്നോ അതിലധികമോ ഹൈഡ്രജന്‍ അണുക്കളെ ബ്രോമിന്‍ കൊണ്ട് വിസ്ഥാപിക്കുന്ന പ്രക്രിയ. |
bronchiole | ബ്രോങ്കിയോള് | കശേരുകികളുടെ ശ്വാസകോശത്തിലെ നേര്‍ത്ത (വ്യാസം 10 -4 മീറ്ററില്‍ കുറവ്) കുഴലുകള്‍. ഇവ ബ്രോങ്കസില്‍ നിന്നു തുടങ്ങി ആല്‍വിയോളസുകളില്‍ അവസാനിക്കുന്നു. |
bronchus | ബ്രോങ്കസ് | കശേരുകികളുടെ ഇടത്തും വലത്തുമുള്ള ശ്വാസകോശങ്ങളിലേക്ക് വായുകൊണ്ടുപോകുന്ന കുഴലുകള്‍. ട്രക്കിയായില്‍ നിന്ന് ഉത്ഭവിക്കുന്ന ഇവ ശ്വാസകോശത്തിലെത്തുമ്പോള്‍ ചെറിയ ശാഖകളായി പിരിയുന്നു. |
Bronsted acid | ബ്രോണ്‍സ്റ്റഡ് അമ്ലം | പ്രോട്ടോണ്‍ സ്രോതസായി വര്‍ത്തിക്കാന്‍ കഴിവുള്ള സംയുക്തം അല്ലെങ്കില്‍ അയോണ്‍. |