Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
blepheroplast | ബ്ലിഫറോപ്ലാസ്റ്റ് | ബേസല്‍ ഗ്രാന്യൂളിന്റെ മറ്റൊരു പേര്. |
blind spot | അന്ധബിന്ദു | കശേരുകികളുടെ കണ്ണില്‍ ദൃഷ്‌ടിപടലത്തില്‍ നിന്ന് നേത്രനാഡി തുടങ്ങുന്ന സ്ഥലം. ഈ ഭാഗത്ത് സംവേദക കോശങ്ങളായ റോഡുകളും കോണുകളും ഇല്ലാത്തതിനാല്‍ ഇവിടെ വീഴുന്ന പ്രകാശം ദൃശ്യാനുഭവം ഉണ്ടാക്കുന്നില്ല. |
blizzard | ഹിമക്കൊടുങ്കാറ്റ് | താപനില 0 ഡിഗ്രി സെന്റിഗ്രേഡിന് താഴെയുള്ള കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസം. ശക്തമായ കാറ്റും മഞ്ഞും ഉണ്ടാകുന്നു. ഈ അവസ്ഥയില്‍ ഏതാണ്ട് 200 മീറ്ററിന് അപ്പുറത്തുള്ള വസ്‌തുക്കളെ കാണുവാന്‍ പ്രയാസമായിരിക്കും. |
block polymer | ബ്ലോക്ക് പോളിമര്‍ | ഒന്നിടവിട്ട് ഒരേതരം മോണോമര്‍ യൂണിറ്റുകള്‍ വരുന്ന ഒരു കോ-പോളിമര്‍. |
blog | ബ്ലോഗ് | ഇന്റര്‍നെറ്റില്‍ ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന പേജുകളാണ് ബ്ലോഗുകള്‍. വെബ് ലോഗ് എന്നതിന്റെ ചുരുക്ക രൂപം. ബ്ലോഗുകള്‍ അവ നിര്‍മ്മിക്കുന്നവരുടെ ഇഷ്‌ടത്തിനനുസരിച്ച് വിവിധ തരത്തിലുള്ള വിഷയങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഇവയെ പോസ്റ്റുകള്‍ എന്നുപറയുന്നു. ബ്ലോഗുകള്‍ ഒരു ഇന്റര്‍നെറ്റ് ഡയറിപോലെയാണെന്ന് പറയാം. |
blood corpuscles | രക്താണുക്കള്‍ | രക്തപ്ലാസ്മയിലെ കോശങ്ങള്‍, ചുവന്ന രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിങ്ങനെ മൂന്ന് തരം രക്താണുക്കളുണ്ട്. |
blood count | ബ്ലഡ് കൌണ്ട് | ഒരു ഘനമില്ലീമീറ്റര്‍ രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടേയും വെളുത്ത രക്തകോശങ്ങളുടേയും എണ്ണം. ഹീമോസൈറ്റോമീറ്റര്‍ രക്തകോശങ്ങളുടെ അളവു തിട്ടപ്പെടുത്തുന്നതിന് ഡിഫറന്‍ഷ്യല്‍ കണ്ടൗ് എന്നു പറയുന്നു. |
blood group | രക്തഗ്രൂപ്പ് | ചുവന്ന രക്തകോശങ്ങളില്‍ ഒരേ ആന്റിജന്‍ അടങ്ങിയ ഗ്രൂപ്പ്. ഏറ്റവും അറിയപ്പെടുന്ന ABO രീതിയില്‍ നാലുതരം ഗ്രൂപ്പുകളുണ്ട്. ഇവ രക്ത ഗ്രൂപ്പ് ജീനുകളുടെ നാല് പ്രകട രൂപങ്ങളാണ്. A ആന്റിജന്‍ മാത്രമുള്ളവര്‍ A ഗ്രൂപ്പിലും B ആന്റിജന്‍ മാത്രമുള്ളവര്‍ B ഗ്രൂപ്പിലും പെടും. രണ്ട് ആന്റിജനുകളുമുള്ളവര്‍ AB ഗ്രൂപ്പുകാരാണ്. രണ്ട് ആന്റിജനുകളുമില്ലാത്തവര്‍ O ഗ്രൂപ്പില്‍പ്പെടും. |
blood plasma | രക്തപ്ലാസ്മ | രക്തത്തില്‍ നിന്ന് രക്താണുക്കളെല്ലാം നീക്കിയതിനു ശേഷം കാണുന്ന ഇളം മഞ്ഞനിറമുള്ള ദ്രാവകം. ഇതില്‍ പ്ലേറ്റ്‌ലെറ്റുകളും പ്ലാസ്‌മ പ്രാട്ടീനുകളുമുണ്ടായിരിക്കും. |
blood platelets | രക്തപ്ലേറ്റ്ലെറ്റുകള് | രക്തപ്ലാസ്മയിലെ പ്രാട്ടോപ്ലാസ്‌മിക സൂക്ഷ്‌മ കണികകള്‍. ഒരു ഘന മി. മീറ്റര്‍ മനുഷ്യരക്തത്തില്‍ 2.5 ലക്ഷം പ്ലേറ്റ്‌ലെറ്റുകളുണ്ടാവും. രക്തം കട്ട പിടിക്കാന്‍ ഇവ സഹായിക്കുന്നു. |
blood pressure | രക്ത സമ്മര്‍ദ്ദം | രക്തനാളികളുടെ ഭിത്തിയില്‍ (പ്രത്യേകിച്ചും ധമനികളുടെ) രക്തം പ്രയോഗിക്കുന്ന മര്‍ദം. ഹൃദയം ചുരുങ്ങുന്ന സമയത്തും വികസിക്കുന്ന സമയത്തും മര്‍ദ്ദം വ്യത്യാസപ്പെടും. സ്‌ഫിഗ്മോമാനോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് രക്ത മര്‍ദ്ദം അളക്കാം. |
blubber | തിമിംഗലക്കൊഴുപ്പ് | തിമിംഗലങ്ങളുടെ ത്വക്കിനടിയിലെ കൊഴുപ്പിന്റെ പാളി |
blue green algae | നീലഹരിത ആല്‍ഗകള്‍ | പായലുകളുടെ ഒരു വിഭാഗം. ബാക്‌ടീരിയങ്ങളിലെപ്പോലെ തന്നെ ഇവയ്‌ക്ക് വ്യക്തമായ ന്യൂക്ലിയസ് ഇല്ല. ഹരിതകം കൂടാതെ ഫൈക്കോസയാനിന്‍, ഫൈക്കോ എറിത്രിന്‍ എന്നീ വര്‍ണകങ്ങള്‍ കൂടി ഇവയില്‍ കാണപ്പെടുന്നു. |
blue ray disc | ബ്ലൂ റേ ഡിസ്‌ക് | നീല ലേസറുകള്‍ ഉപയോഗിച്ച് റീഡുചെയ്യാന്‍ കഴിയുന്ന ഡിസ്‌ക്. ഇവയ്‌ക്ക് മറ്റു ഡിസ്‌കുകളെ അപേക്ഷിച്ച് ഡാറ്റാ സംഭരണശേഷി വളരെ കൂടുതലായിരിക്കും. ഏതാണ്ട് 30 GBയാണ് ഇതിന്റെ സംഭരണശേഷി. |
blue shift | നീലനീക്കം | പ്രകാശതരംഗങ്ങളിലെ ഡോപ്ലര്‍ പ്രഭാവത്തിന്റെ ഫലങ്ങളിലൊന്ന്. പ്രകാശ സ്രാതസ്സും നിരീക്ഷകനും അന്യോന്യം സമീപിക്കുകയാണെങ്കില്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം കുറയുന്നതായി (ആവൃത്തി കൂടുന്നതായി) കാണപ്പെടുന്ന പ്രതിഭാസം. നീലനിറവുമായി ഇതിനു ബന്ധമൊന്നുമില്ല. വയലറ്റ് അള്‍ട്രാവയലറ്റിന്റെ ദിശയില്‍ നീങ്ങിയാലും ചുവപ്പ് മഞ്ഞയുടെ ദിശയില്‍ നീങ്ങിയാലും നീലനീക്കം തന്നെ. cf redshift. |
Bluetooth | ബ്ലൂടൂത്ത് | കമ്പ്യൂട്ടറുകളെ തമ്മില്‍ വയര്‍ലെസായി ബന്ധിപ്പിക്കാന്‍ വികസിപ്പിച്ച ഉപകരണം. ഏതാണ്ട് 10 മീറ്ററിനുള്ളിലുള്ള മറ്റ് ബ്ലൂടൂത്ത് ഉപകരണങ്ങളെ തിരഞ്ഞ് കണ്ടെത്താനും അവയുമായി ബന്ധം സ്ഥാപിക്കാനും കഴിയും. നെറ്റ് വര്‍ക്കിങ്ങിന് വ്യാപകമായി ഇവ ഉപയോഗപ്പെടുത്തുന്നു. |
BOD | ബി. ഓ. ഡി. | Biochemical Oxygen Demand/Biological Oxygen Demand എന്നതിന്റെ ചുരുക്കം. |
body centred cell | ബോഡി സെന്റേഡ് സെല്‍ | ക്രിസ്റ്റല്‍ ഘടനയില്‍ സെല്ലിന്റെ കോണുകളിലും സെല്‍ കേന്ദ്രത്തിലും ലാറ്റിസ് ബിന്ദുക്കള്‍ ഉള്ള യൂണിറ്റ് സെല്‍. |
Bohr magneton | ബോര്‍ മാഗ്നെറ്റോണ്‍ | ഒരു ഇലക്ട്രാണിന്റെ കാന്തിക ആഘൂര്‍ണം ( magnetic mement) അളക്കാനുള്ള സ്വാഭാവിക യൂണിറ്റ്. |
Bohr radius | ബോര്‍ വ്യാസാര്‍ധം | a) നീല്‍സ് ബോറിന്റെ ഗണനപ്രകാരം ഹൈഡ്രജന്‍ ആറ്റത്തില്‍ തറനിലയിലുള്ള ഇലക്ട്രാണിന്റെ പഥവ്യാസാര്‍ധം a = 0.529 x 10-10 മീ. |