Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
boiler scale | ബോയ്‌ലര്‍ സ്‌തരം | കഠിനജലം ബോയ്‌ലറുകളില്‍ ഉപയോഗിക്കുമ്പോള്‍ ബോയ്‌ലറിന്റെ ഉള്‍ഭിത്തിയില്‍ പറ്റിപ്പിടിക്കുന്ന സ്‌തരം. |
boiling point | തിളനില | പ്രമാണമര്ദത്തില് ഒരു ദ്രാവകം തിളയ്‌ക്കുന്ന നിശ്ചിത താപനില. വെള്ളത്തിന്റെ തിളനില 1000C ആണ്. |
Bok globules | ബോക്ഗോളകങ്ങള് | വലുപ്പം കുറഞ്ഞ (10 3 -10 5 സൗരദൂരം), ഇരുണ്ട നെബുലകള്‍. ക്ഷീരപഥത്തിലെ ധൂളികള്‍ ഏറെയുള്ള മേഖലകളില്‍ കാണപ്പെടുന്നു. നക്ഷത്രജനനത്തിന്റെ തുടക്കമായി കരുതപ്പെടുന്നു. ജാന്‍ബോക് എന്ന ശാസ്‌ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്. |
bolometer | ബോളോമീറ്റര്‍ | വികിരണ താപം അളക്കുവാനുള്ള ഉപകരണം. വസ്‌തുവില്‍ നിന്ന് വികിരണം ചെയ്യപ്പെടുന്ന താപതരംഗങ്ങള്‍ ഒരു ചാലകത്തില്‍ വന്നു പതിക്കുന്നു. താപമേല്‍ക്കുന്നതു വഴി ചാലകത്തിന് വൈദ്യുത രോധവ്യത്യാസം ഉണ്ടാവുന്നു. ഈ രോധവ്യത്യാസം അളക്കുന്നതുവഴി വികിരണ താപം കണ്ടെത്താം. പ്രതല ബോളോ മീറ്റര്‍, രേഖീയ ബോളോമീറ്റര്‍ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. |
Bolometric magnitue | ബോളോമെട്രിക് കാന്തിമാനം | - |
Boltzmann constant | ബോള്‍ട്‌സ്‌മാന്‍ സ്ഥിരാങ്കം | ഒരു സാര്‍വത്രിക സ്ഥിരാങ്കം. സാര്‍വത്രിക വാതക സ്ഥിരാങ്കത്തെ അവഗാഡ്രാ സംഖ്യ കൊണ്ട് ഹരിച്ചാല്‍ ഈ സ്ഥിരാങ്കം കിട്ടും. പ്രതീകം k. മൂല്യം 1.381 x 10-23 ജൂള്‍/കെല്‍വിന്‍. |
bomb calorimeter | ബോംബ് കലോറിമീറ്റര്‍ | ജ്വലനം മൂലം ഉണ്ടാകുന്ന താപോര്‍ജം അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. താപനഷ്‌ടം ഉണ്ടാകാത്ത വിധം സജ്ജീകരിച്ച ഗോളാകാരമായ ഒരു പാത്രമാണ്. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഒരു നിശ്ചിത അളവ് ഇന്ധനം പാത്രത്തില്‍ വച്ച് പൂര്‍ണമായി ദഹിപ്പിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടാകുന്ന താപനിലാവര്‍ധനവ് അളന്ന് ഉത്‌പാദിപ്പിക്കപ്പെട്ട താപം കണക്കാക്കുന്നു. |
bond angle | ബന്ധനകോണം | ഒരു രാസസംയുക്തത്തില്‍ രണ്ട് ബന്ധനങ്ങള്‍ തമ്മിലുള്ള കോണം. രണ്ട് ബന്ധനങ്ങള്‍ ഉണ്ടാക്കുന്ന മൂന്ന് അണുകേന്ദ്രങ്ങളുടെ മധ്യബിന്ദുക്കള്‍ തമ്മില്‍ യോജിപ്പിക്കുന്ന രേഖകള്‍ക്കിടയിലുള്ള കോണം. |
bond length | ബന്ധനദൈര്‍ഘ്യം | ഒരു രാസബന്ധനത്തില്‍ ഉള്‍പ്പെടുന്ന അണുക്കളുടെ അണുകേന്ദ്രങ്ങള്‍ തമ്മിലുള്ള അകലം. |
bone | അസ്ഥി | കശേരുകികളുടെ അസ്ഥിക്കൂടം നിര്‍മ്മിച്ചിരിക്കുന്ന വസ്‌തു. കൊളാജന്‍ നാരുകളും ലവണങ്ങളും അസ്ഥികോശങ്ങളും രക്തക്കുഴലുകളും നാഡികളും എല്ലാ അസ്ഥികളിലുമുണ്ട്. |
bone marrow | അസ്ഥിമജ്ജ | അസ്ഥികളിലെ പൊള്ളയായ ഭാഗത്ത് കാണുന്ന മൃദുവായ കല. രക്താണുക്കള്‍ ഉണ്ടാകുന്നത് മജ്ജയില്‍ നിന്നാണ്. |
bone meal | ബോണ്‍മീല്‍ | എല്ലുപൊടി എന്ന ഫോസ്‌ഫറസ് വളം. |
Bonne's projection | ബോണ്‍ പ്രക്ഷേപം | ഒരിനം ഭൂപ്രക്ഷേപം. കോണീയ പ്രക്ഷേപത്തിന്റെ പരിഷ്‌കരിച്ച രൂപമാണിത്. ക്ഷേത്രഫലത്തിലുണ്ടാകുന്ന വൈകൃതം ഒഴിവാക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ചിത്രം map projections നോക്കുക. |
Boolean algebra | ബൂളിയന്‍ ബീജഗണിതം | നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായ രണ്ട് ദ്വിപദ സംക്രിയകളും ( conjunction ∧ യും disjunction ∨ യ ും) ഒരു ഏകപദ സംക്രിയയും ( negation ¬ യും) കൊണ്ട് നിര്‍വചിക്കപ്പെടുന്ന ബീജഗണിതം. ജോര്‍ജ് ബൂള്‍ (1815-1864) ആവിഷ്‌കരിച്ചു. ലോജിക് പരിപഥങ്ങളിലും കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളിലും ഉപയോഗിക്കുന്നു. |
booster | അഭിവര്ധകം | ഉദാ: ബൂസ്റ്റര്‍ റോക്കറ്റ്. |
booster rockets | ബൂസ്റ്റര്‍ റോക്കറ്റുകള്‍ | വിവിധ ഘട്ടങ്ങളുള്ള ഒരു റോക്കറ്റിലെ പ്രഥമഘട്ട എന്‍ജിനെയോ പ്രധാന എന്‍ജിനും സ്‌ട്രാപ് ഓണ്‍ എന്‍ജിനുകളും ചേര്‍ത്തോ ബൂസ്റ്റര്‍ റോക്കറ്റുകള്‍ എന്ന് വിളിക്കുന്നു. |
booting | ബൂട്ടിംഗ് | ഒരു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതു മുതല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു ഉപയോക്താവിന് പ്രവര്‍ത്തിക്കാനാവശ്യമായ സാഹചര്യം സൃഷ്‌ടിച്ചുതരും വരെയുള്ള പ്രക്രിയയാണിത്. ആദ്യം ബയോസ് നിയന്ത്രണം ഏറ്റെടുക്കുകയും പിന്നീട് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുകയും ചെയ്യും. |
borade | ബോറേഡ് | ബോറോണും മറ്റൊരു മൂലകവും തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന സംയുക്തം. |
boranes | ബോറേനുകള്‍ | BnH2n+1 എന്ന പൊതു രാസസൂത്രം ഉള്ള ബോറോണിന്റെ ഹൈഡ്രഡുകള്‍. |
borate | ബോറേറ്റ് | ബോറിക് അമ്ലം ( H3BO3)ത്തിന്റെ ലവണം. |