ആല്‍ക്കലോയ്‌ഡ്
സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന, ക്ഷാര സ്വഭാവമുള്ളതും ജലത്തില്‍ ലയിക്കാത്തതുമായ കാര്‍ബണിക പദാര്‍ഥങ്ങള്‍. കയ്‌പോ, ചവര്‍പ്പോ ആണ് രുചി. പല പ്രധാന ഔഷധങ്ങളും ആല്‍ക്കലോയിഡുകളാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ആണ് നിക്കോട്ടിന്‍. കാപ്പിയിലും ചായയിലും ഉള്ള കഫീന്‍ എന്ന ആല്‍ക്കലോയിഡ് ആണ് ഉത്തേജക വസ്‌തുവായി പ്രവര്‍ത്തിക്കുന്നത്.