Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
altimeter | ആള്‍ട്ടീമീറ്റര്‍ | സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പൊതുവായ പേര്‍. |
altitude | ഉന്നതി | (astro) ചക്രവാളത്തില്‍ നിന്ന് ഖഗോളവസ്‌തുവിലേക്കുള്ള കോണീയ ദൂരം. |
altitude | ഉന്നതി | (geo) നിര്‍ദ്ദിഷ്‌ടസ്ഥാനത്തിന് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം. |
altitude | ശീര്‍ഷ ലംബം | 1. (maths) ഒരു ജ്യാമിതീയ രൂപത്തിന്റെ ശീര്‍ഷത്തില്‍ നിന്ന് എതിരെയുള്ള വശത്തേയ്‌ക്ക് വരയ്‌ക്കുന്ന ലംബരേഖാഖണ്ഡം. 2. മുകളില്‍ പറഞ്ഞ ലംബരേഖാഖണ്ഡത്തിന്റെ നീളം. |
alto cumulus | ആള്‍ട്ടോ ക്യുമുലസ് | ഒരിനം മേഘം. നിറം വെള്ളയോ ചാരമോ, രണ്ടും കലര്‍ന്നതോ ആയിരിക്കും. |
alto stratus | ആള്‍ട്ടോ സ്ട്രാറ്റസ് | ഒരിനം മേഘം. നിറം ചാരമോ നീലിമയുള്ളതോ ആവാം. വെളുത്ത നിറം ഒരിക്കലും ഉണ്ടാവില്ല. മിക്കവാറും ആകാശം നിറയെ പടര്‍ന്ന് കാണപ്പെടുന്നു. |
alum | പടിക്കാരം | ഒരു ഖനിജ ലവണം. പലതരമുണ്ട്. പൊട്ടാഷ് ആലം വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു. ഒരു ആല്‍ക്കലിലോഹത്തിന്റെയും ഒരു ത്രിസംയോജക ലോഹത്തിന്റെയും ഇരട്ട സള്‍ഫേറ്റ് ആണ്. സാധാരണയായി 24 ജലതന്മാത്രകള്‍ പരല്‍ ജലമായി ഉണ്ടാകും. ഉദാ: പടിക്കാരം-അലൂമിനിയം ആലം. K2SO4Al2(SO4)324H2O |
alumina | അലൂമിന | Al2O3. അലൂമിനിയം ഓക്‌സൈഡ്. അലൂമിനിയത്തിന്റെ അയിരായ ബോക്‌സൈറ്റിലെ പ്രധാന ഘടകം. പ്രകൃതി ജന്യമായ പല രത്‌നങ്ങളുടെയും അടിസ്ഥാന ഘടകം. കളിമണ്ണിലെ പ്രധാന ഘടകം. അപഘര്‍ഷകം. |
aluminate | അലൂമിനേറ്റ് | അലൂമിനിയം ഹൈഡ്രാക്‌സൈഡ് ശക്തിയേറിയ ക്ഷാരലായനിയില്‍ ലയിക്കുമ്പോള്‍ കിട്ടുന്ന ലവണങ്ങള്‍. ഉദാ: സോഡിയം അലൂമിനേറ്റ്. |
aluminium | അലൂമിനിയം | ഭൂവല്ക്കത്തില് ഏറ്റവും അധികമായി കാണുന്ന ലോഹം. ലഭ്യതയുടെ കാര്യത്തില്‍ മൂലകങ്ങളില്‍ മൂന്നാം സ്ഥാനം. 1827 ല്‍ കണ്ടെത്തി. ആവര്‍ത്തന പട്ടികയില്‍ മൂന്നാം ഗ്രൂപ്പിലെ അംഗം. |
aluminium chloride | അലൂമിനിയം ക്ലോറൈഡ് | AlCl3. വെളുത്ത ഖരപദാര്‍ഥം. ഈര്‍പ്പവായുവില്‍ പുകയും. |
aluminium potassium sulphate | അലൂമിനിയം പൊട്ടാസ്യം സള്‍ഫേറ്റ് | നിറമില്ലാത്ത പരലുകള്‍ |
alunite | അലൂനൈറ്റ് | അലൂമിനിയം പൊട്ടാസ്യം സള്‍ഫേറ്റും അലൂമിനിയം ഹൈഡ്രാക്‌സൈഡും അടങ്ങിയ പ്രകൃത്യാ ലഭ്യമായ സംയുക്തം. ആലമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. |
alveolus | ആല്‍വിയോളസ് | കശേരുകികളുടെ ശ്വാസകോശത്തിലുള്ള സൂക്ഷ്‌മമായ അറകള്‍. ഇവയുടെ വളരെ നേര്‍ത്ത ഭിത്തികളില്‍ ധാരാളം രക്തലോമികകളുണ്ട്. ഓക്‌സിജനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും കൈമാറ്റം ചെയ്യപ്പെടുന്നത് ആല്‍വിയോളസിലാണ്. |
amalgam | അമാല്‍ഗം | മെര്‍ക്കുറിയും മറ്റേതെങ്കിലും ലോഹവും ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരം. ഉദാ: സോഡിയം അമാല്‍ഗം. അമാല്‍ഗങ്ങള്‍ ദന്ത ചികിത്സയില്‍ പ്രാധാന്യമുള്ളവയാണ്. |
amber | ആംബര്‍ | ഒരു അര്‍ധതാര്യ ഫോസില്‍ റസിന്‍. നിറം മിക്കവാറും ഓറഞ്ചോ മഞ്ഞയോ ആയിരിക്കും. മറ്റെന്തെങ്കിലും ഇതില്‍ ഉരസിയാല്‍ വൈദ്യുതാവേശം ഉണ്ടാകുന്നു. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കും. |
ambient | പരഭാഗ | ചുറ്റുപാടിലുള്ള താപനില, ശബ്‌ദം, പ്രകാശം തുടങ്ങിയവ സൂചിപ്പിക്കുന്ന പദം. ഉദാ: ambient temperature-പരഭാഗ താപനില |
amenorrhea | എമനോറിയ | ആര്‍ത്തവം ഇല്ലാത്ത അവസ്ഥ. രണ്ടുവിധം. 1. primary amenorrhea. ആദ്യമായി ഉണ്ടാകേണ്ട പ്രായത്തില്‍ ആര്‍ത്തവം ഇല്ലാതിരിക്കല്‍. 2. secondary amenorrhea ശരിയായ പ്രായത്തില്‍ ഉണ്ടായതിനു ശേഷം അത് പിന്നീട് ക്രമമനുസരിച്ച് ഉണ്ടാകാതിരിക്കല്‍. |
amensalism | അമന്സാലിസം | രണ്ട് സ്‌പീഷിസുകള്‍ തമ്മിലുള്ള ബന്ധം. ഇത് ഒന്നിന് വല്ലാത്ത ദോഷമുണ്ടാക്കും. രണ്ടാമത്തേതിന് ഗുണമോ ദോഷമോ ഉണ്ടാകില്ല. മറ്റു സസ്യങ്ങളുടെ വളര്‍ച്ച തടയുന്ന വിഷവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങള്‍ ഈ ബന്ധത്തിന് ഉദാഹരണമായെടുക്കാം. |
amethyst | അമേഥിസ്റ്റ് | പാടലവര്‍ണ്ണമുള്ള ക്വാര്‍ട്ട്‌സിന്റെ രൂപം. രത്‌നക്കല്ലായി ഉപയോഗിക്കുന്നു. |