അല്ലീലുകള്‍
പര്യായജീനുകള്‍. ഒരു ജീനിന്റെ വ്യത്യസ്‌ത രൂപങ്ങള്‍. ഇവ സമജാത ക്രാമസോമുകളില്‍ ഒരേ ലോക്കസില്‍ സ്ഥിതിചെയ്യുന്നവയും ഒരേ ധര്‍മ്മം നിര്‍വഹിക്കുന്നവയുമായിരിക്കും. ഒരു പര്യായ ജീനിന് മ്യൂട്ടേഷന്‍ സംഭവിച്ച് മറ്റൊരു പര്യായജീനായിത്തീരാം. മനുഷ്യന്റെ ABO രക്തഗ്രൂപ്പുകളെ നിര്‍ണ്ണയിക്കുന്ന IA, IB, I0 എന്നീ ജീനുകള്‍ രക്തഗ്രൂപ്പ് ജീനിന്റെ പര്യായ ജീനുകളാണ്. ( I എന്നത് ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്ന വാക്കിന്റെ ആദ്യത്തെ അക്ഷരത്തെ പ്രതിനിധീകരിക്കുന്നു.) allelomorphs എന്നും പറയുന്നു.