കോവിഡും ബംഗലൂരും

ഡോ.യു.നന്ദകുമാര്‍

ഇന്ത്യയിൽ കോവിഡ് രോഗം വ്യാപിക്കുമ്പോൾ ഇതുവരെ രോഗം പിടിച്ചു നിർത്തിയ ഒരു നഗരപ്രദേശമുണ്ട്; ബംഗലുരു. വളരെയുയർന്ന ജനസാന്ദ്രതയുള്ള പട്ടണമാണിത്; ഇപ്പോൾ 17386 പേര് ഒരു ചതുരശ്ര കിലോമീറ്ററിൽ വസിക്കുന്നു. ജനസംഖ്യ 1.23 കോടിയിലധികം. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യ. ഇതെല്ലാം വെച്ചുനോക്കിയാൽ എന്തുകൊണ്ടും കോവിഡ് വ്യാപിക്കണ്ടതാണ്. ഇതേ സാന്ദ്രതയുള്ള മറ്റു യൂറോപ്യൻ, അമേരിക്കൻ പട്ടണങ്ങളിൽ വ്യാപനം നടന്നിട്ടുണ്ട്.

ഔദ്യോഗിക കണക്കുകൾ അനുസരിച്ചു ഇതുവരെ (2020 ജൂണ്‍ 9) അവിടെ 452 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോൾ രോഗികൾ 163 പേര്‍ മാത്രമാണുള്ളത്; മറ്റുള്ളവർ രോഗമുക്തിനേടി. രോഗത്തിന്റെ തോതിൽ തൊട്ടടുത്തുള്ള കൊൽക്കത്തയിൽ രോഗികൾ 2000 കഴിഞ്ഞു.

ഇതിന്റെ പിന്നിൽ എന്തെല്ലാം ഘടകങ്ങളുണ്ടെന്നകാര്യം പൂർണ്ണമായി അറിവായിട്ടില്ല. അവിടെ 43151 ടെസ്റ്റുകൾ ആണ് ചെയ്തുകഴിഞ്ഞത്, അതായത്, ദശലക്ഷത്തിന് 3508 ടെസ്റ്റുകൾ എന്ന അളവിൽ. പോസിറ്റിവിറ്റി റേറ്റ് 1% മാത്രം ക്ലസ്റ്റർ കണ്ടെത്താനും സമ്പർക്കങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനും കഴിഞ്ഞിരുന്നോ എന്നൊക്കെ പഠനവിഷയമാണ്.


വിവിധ രാജ്യങ്ങളിലെ കോവിഡ് അനുഭവങ്ങള്‍

കോവിഡ് 19-മായി ബന്ധപ്പെട്ട് ലൂക്കയില്‍ ഇതുവരെ പ്രസിദ്ധീകരിച്ച നൂറിലേറെ ലേഖനങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Leave a Reply