Read Time:2 Minute

ഡോ. യു.നന്ദകുമാര്‍

കോവിഡും അമേരിക്കയും

കോവിഡ്19 പകർച്ചപ്പനിയുടെ പുതിയ പ്രഭവകേന്ദ്രം അമേരിക്കയായി മാറുന്നു. ഇപ്പോൾ 853000 ൽ പരം രോഗബാധിതരും, 47000 മരണവും നടന്ന അമേരിക്ക സുരക്ഷിതമാണെന്ന് പറയാനാവില്ലല്ലോ. അപ്പോൾ രോഗനിയന്ത്രണം അമേരിക്കയുടെയും ലോകമാസകലമുള്ള മറ്റുള്ളവരുടെയും അടിയന്തിര ആവശ്യങ്ങളിൽ ഒന്നാണ്.
അതിനെന്തെല്ലാം ചെയ്യാനാവും? എന്തെല്ലാമാണ് അത്യാവശ്യമായി ചെയ്യേണ്ടത്? ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ എഡ്മണ്ട് ജെ. സഫ്ര സെന്റർ ഫോർ എത്തിക്‌സ് (Edmond J. Safra Center for Ethics) നടത്തിയ പഠനത്തിലെ പ്രസക്തഭാഗങ്ങൾ രണ്ടു നാൾക്കുമുമ്പ് പുറത്തുവന്നു. വിവിധ വിജ്ഞാന ശാഖകളിൽ നിന്നുള്ള 45 വിദഗ്തരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. പ്രസക്തഭാഗങ്ങള്‍ ചുവടെ സംഗ്രഹിക്കുന്നു.

  1. ലോകാരോഗ്യ സംഘടന പറഞ്ഞ “ടെസ്റ്റ്, ടെസ്റ്റ്. ടെസ്റ്റ്” എന്ന ദൗത്യം ഇപ്പോഴും പ്രസക്തമാണ്.
  2. രോഗം കണ്ടെത്തൽ, സമ്പർക്കമുണ്ടായവരെ പരിശോധിക്കൽ, ഐസൊലേഷൻ, ചികിത്സ തുടങ്ങിയ മാർഗ്ഗങ്ങൾ ആവശ്യമാണ്. അതോടൊപ്പം സമ്പദ്ഘടനയുടെ ചലനാത്മകത്വം മടക്കിക്കൊണ്ടുവരാൻ ശ്രമിക്കയും വേണം.
  3. ടെസ്റ്റുകൾ ഇനിയും വർധിപ്പിക്കണം. ജൂൺ ആരംഭത്തിൽ ഉദ്ദേശം 50 ലക്ഷം ടെസ്റ്റുകൾ ദിവസേന എന്ന നിലയിലേക്ക് സ്കയിൽ -അപ്പ് ചെയ്യുക.മധ്യവേനൽ കാലമാകുമ്പോൾ 2 കോടി പ്രതിദിന ടെസ്റ്റ് എന്ന വലിയ ടെസ്റ്റിങ് റേഞ്ചിലേക്ക് കടക്കണം.
  4. ഒരു ലക്ഷം പേരുടെ സഹായം ഈ ഉദ്യമത്തിന് ആവശ്യമായി വരും.
  5. ഒരു പാൻഡെമിക് ടെസ്റ്റിംഗ് സംവിധാനം നിലവിൽ വന്നാൽ മാത്രമേ ഇത്തരം വ്യാപകമായ പ്രോഗ്രാം നടപ്പാക്കാനാകൂ.
  6. ഐസൊലേഷനിൽ പോകുന്നവർക്ക് സഹായവും പിന്തുണയും നൽകുവാൻ പ്രത്യേക സിസ്റ്റം സ്ഥാപിക്കണം.

അധികവായനയ്ക്ക്

  1. https://ethics.harvard.edu/covid-roadmap
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നമ്മുടെ ഈ കാലം രേഖപ്പെടുത്തി വെക്കേണ്ടത് പ്രധാനമാണ്
Next post സ്വീഡനും കോവിഡും
Close