ഇന്ത്യയിൽ കോറോണവൈറസ് വ്യാപനം എത്രനാൾ കൂടിയുണ്ടാകും?

ഡോ.യു.നന്ദകുമാര്‍

നാമെല്ലാം ചോദിക്കുന്ന ചോദ്യമാണിതെങ്കിലും യുക്തമായ ഉത്തരങ്ങളോ പഠനങ്ങളോ ഉണ്ടായതായി കാണുന്നില്ല. ഇപ്പോൾ രണ്ടു പഠനങ്ങൾ ഈ ചോദ്യത്തെ സമീപിക്കുന്നതെങ്ങനെ എന്ന് നോക്കാം.

Worst Case Scenario 

ഇതൊരു ഇന്ത്യൻ പഠനമാണ്. ജവാഹർലാൽ നെഹ്‌റു ശാസ്ത്ര ഗവേഷണ കേന്ദ്രം; ഇന്ത്യൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ; ഐ ഐ ടി ബോംബൈ; കാർഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് പുണെ; എന്നെ സ്ഥാപനങ്ങൾ പഠനത്തിൽ പങ്കാളികളായി. ഇവർ കണ്ടെത്താൻ ശ്രമിച്ചത്, നിലവിലെ സാഹചര്യങ്ങളുമായി മുന്നോട്ടു പോയാൽ ഏറ്റവും മോശപ്പെട്ട അവസ്ഥ എങ്ങനെ കാണാം എന്നതാണ്. ഇതുപോലെ ഇറ്റലി, ന്യൂ യോർക്ക് എന്നിവിടങ്ങളിൽ പരീക്ഷിച്ചപ്പോൾ ശരിയായി വന്നു. അതനുസരിച്ചു ഇന്ത്യയുടെ worst case scenario ആണ് മോഡൽ ചെയ്യുന്നത്. മെയ് 3 ആം തിയ്യതി ലോക് ഡൌൺ അവസാനിക്കുമെന്ന രീതിയിലാണ് ഗണിച്ചിരിക്കുന്നത്.

മോഡൽ മരണനിരക്ക് കണക്കാക്കിയിരിക്കുന്നതിങ്ങനെ: .

തിയ്യതി മരണം
ഏപ്രിൽ 28 1012
മെയ് 5 3258.
മെയ് 12 10924.
മെയ് 19 38220
  • ഐ സി യു വിൽ 76440 രോഗികളെയും, തീവ്ര ചികിത്സയിൽ 458637 രോഗികളെയും ചേർത്ത് 24 ലക്ഷത്തിലധികം രോഗികൾ ഉണ്ടാകുമെന്നു വിചാരിക്കുന്നു.
കടപ്പാട് : newindianexpress.com

ഇത്തരം worst case scenario തയ്യാറാക്കുന്നതിൽ എന്താണ് മേന്മ?

  • ഒന്നാമതായി, ദീര്‍ഘനാളിലേക്ക് ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കുന്നു. രണ്ട്, ഇതിലും കുറവാണ് യഥാർത്ഥ സംഖ്യ എങ്കിൽ, നാം മരണത്തിൽ നിന്ന് രക്ഷിച്ചവരെത്ര എന്ന ധാരണ ഇതിൽ നിന്ന് ലഭിക്കും. ഒരു രോഗം വരാത്തതും മരണം തടഞ്ഞതും കണക്കാക്കാൻ നിവർത്തിയില്ലെല്ലോ.

സിങ്കപ്പൂർ യൂണിവേഴ്സിറ്റി ഇതുപോലൊരു പ്രവചനത്തിന് ശ്രമിച്ചിരിക്കുന്നു. അവർ ലക്ഷ്യമിട്ടത്, ഏറ്റവുമധികം രോഗങ്ങൾ റിപ്പോർട്ടുചെയ്ത ശേഷം തുടർന്ന് വരുന്ന റിപോർട്ടുകൾ നോക്കുക. കുറഞ്ഞു തുടങ്ങുന്ന ബിന്ദു ദിശാമാറ്റമായി പരിഗണിക്കുന്നു. അവിടെനിന്നും നോക്കുമ്പോൾ പുതിയ രോഗികൾ കുറഞ്ഞു വരുന്നതായി കാണാം. അവിടെനിന്ന് 97% നിയന്ത്രണം കൈവരിക്കുന്ന തിയ്യതി പ്രവചിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് അപകടം പിടിച്ച പ്രവചനമാണ്. രാജ്യത്തിൻറെ വലുപ്പം, അതിലെ വ്യത്യസ്ത സാമൂഹിക സാംസ്കാരിക രീതികൾ എല്ലാം ഒരു ഗണിത മോഡലിൽ ഉൾക്കൊള്ളിക്കാൻ പട്ടണമെന്നില്ല. എങ്കിലും സിംഗപ്പൂർ യൂണിവേഴ്സിറ്റി ഇത് ചൈനയിൽ മോഡൽ ചെയ്തു നോക്കിയിരുന്നു. അവിടെ വലിയ തെറ്റില്ലാതെ നിഗമനങ്ങൾ മുന്നോട്ടുവെയ്ക്കാനവർക്ക് കഴിഞ്ഞു.

Susceptible-Infected – Recovered (SIR) -Model

മറ്റൊരു തത്വം അവർ എടുത്തിരിക്കുന്നത്, S-I-R മോഡൽ ആണ്. അതായത്, ഇവിടെ susceptible-infected – recovered (രോഗസാധ്യതയുള്ളവർ-രോഗികൾ-രോഗമുക്തർ) എന്ന മൂന്നുതരം വ്യക്തികളുടെ ഗ്രാഫ് പ്ലോട്ടുചെയ്താൽ ലഭിക്കുന്ന അറിവാണ് സ്വീകരിക്കുന്നത്.
ഇതനുസരിച്ചു യൂണിവേഴ്സിറ്റി പരിഗണിക്കുന്നത് ഏപ്രിൽ 20, ഇന്ത്യയുടെ ദിശാമാറ്റ ബിന്ദു ആണെന്നാണ്. അതിനു ശേഷം വ്യാപനം കുറയുകയും മെയ് 22 നു 97% നിയന്ത്രണം കൈവരിക്കുകയും ചെയ്യും. എന്നാൽ എല്ലാരും രോഗമുക്തരാകാൻ ഇനിയും സമയം വേണ്ടിവരും, അത് ജൂലൈ ആയെന്നിരിക്കും.
ഈ മോഡലിനും തെറ്റാൻ രണ്ടു ഘടകങ്ങൾ കയറിവരാം. ഒന്ന്, ചില പ്രദേശങ്ങളിലെ പ്രത്യേകതകൾ. രണ്ട്, ഡാറ്റ യുടെ ഗുണനിലവാരം.

മെയ് 22 നു 97% നിയന്ത്രണം കൈവരിക്കാം കടപ്പാട്: ddi.sutd.edu.sg

 ഐഐഎം റോഹ്ത്തക് മോഡൽ

ഏപ്രിൽ ആദ്യവാരന്തത്തിൽ പുറത്തുവന്ന മോഡലാണിത്. ഇതനുസരിച്ചു ഏപ്രിൽ 15 ആം തിയ്യതി 13000 രോഗികളും മെയ് ആദ്യ വരം 150000 രോഗികളും ഇന്ത്യയിൽ പ്രതീക്ഷിക്കാം. എന്നാൽ ഏപ്രിൽ 14 ആം തിയ്യതി ലോക് ഡൌൺ പിൻവലിക്കും എന്ന ധാരണ ഇതിന്റെ പഠിതാക്കൾക്കുണ്ടായിരുന്നു. അതിനാൽ മെയ് ആദ്യവരെ കണക്ക് അത്രകണ്ട് ശരിയാവണമെന്നില്ല.


അധികവായനയ്ക്ക്

  1. www.newindianexpress.com
  2. SIR (susceptible-infected-recovered) model – https://ddi.sutd.edu.sg/

Leave a Reply