Read Time:4 Minute

ഡോ.യു. നന്ദകുമാര്‍

ചിട്ടയായും ശാസ്ത്രീയമായും ആസൂത്രണം ചെയ്തതിന്റെ മികവ് നമുക്ക് ജര്‍മനിയില്‍ കാണാം.

കോവിഡ് 19 ബാധിച്ചവർ ജർമനിയിൽ 85903 പേരും മരണപ്പെട്ടവർ 1122 ഉം ആണ് (ഏപ്രില്‍ 3ലെ കണക്ക് പ്രകാരം). രോഗം മൂർച്ഛിച്ച അവസ്ഥയിൽ 3936 പേരുണ്ട്. മരണനിരക്ക് 1.30% മാത്രം. 4.64% പേർ തീവ്രപരിചരണത്തിലാണ്. ഇതാണ് എല്ലാരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ഏതാണ്ടു അഞ്ചു ശതമാനം പേർക്ക് രോഗം മൂർച്ഛിക്കുന്നുണ്ടെങ്കിലും ജർമനി മരണനിരക്ക് അസൂയാവഹമായ രീതിയിൽ പിടിച്ചുനിർത്തിയിരിക്കുന്നു.

2020 ഏപ്രില്‍ 3 ലെ കണക്കുകള്‍

എന്തൊക്കെയാവാം ഇതിനു പിന്നിൽ?

  1. ജർമനി തുടക്കത്തിൽ തന്നെ തയ്യാറെടുത്തു. ചൈനയിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്നറിഞ്ഞപ്പോൾ ജർമൻ ശാസ്ത്രജ്ഞർ വൈറസിൻറെ ഘടന കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ജനുവരി മധ്യമായപ്പോൾ ടെസ്റ്റ് റെഡിയായി. ലാബുകളും അനുബന്ധ വിഭവങ്ങളും തയ്യാറായി. ടെസ്റ്റ് ഇൻഷുറൻസ് വഴി ചെയ്യാനാകുമെന്നും രോഗലക്ഷണമോ, വിദേശ യാത്രയോ ഉള്ള എല്ലാരേയും ടെസ്റ്റ് ചെയ്യണമെന്നും തീരുമാനിക്കപ്പെട്ടു. ടെസ്റ്റുകൾ രോഗികളെത്തുന്ന മുറയ്ക്ക് വർധിപ്പിച്ചുതുടങ്ങി. ആഴ്ചയിൽ 50000 എന്ന കണക്കിലെത്തിച്ചു.
  2. അതിർത്തികൾ അടയ്ക്കുകയും, സ്‌കൂളുകൾ പൂട്ടുകയും ചെയ്തു. സമൂഹത്തിൽ ദൂരം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.
  3. ആശുപത്രികൾ സജ്ജമാക്കി. ഇറ്റലിയിൽ ഒരുലക്ഷത്തിന് 8.6  തീവ്രപരിചരണ ബെഡ്ഡുകൾ ഉള്ളപ്പോൾ ജർമനിക്ക് 33.9 ബെഡുകളുണ്ട്. ആവശ്യത്തിലും അധികം; അതിനാൽ ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലെ രോഗികൾക്കു നല്കാനുമായി. ഇതേ കാര്യം ചികിത്സയിലും പ്രതിഫലിച്ചു.
  4. മറ്റുരാജ്യങ്ങൾ സാമൂഹിക ദൂരം നിര്ബന്ധിതമാക്കുന്നതിന് വളരെ മുമ്പുതന്നെ ജർമനി അത് നടപ്പാക്കി.
  5. ടെസ്റ്റ് ചെയ്യൽ വ്യാപകമാക്കിയപ്പോൾ, വളരെ ലഘുവായ രോഗലക്ഷണങ്ങൾ ഉള്ളവരെയും എന്തെങ്കിലും രോഗീ സമ്പർക്കമുള്ളവരെയും സംശയമുള്ളവരെയും ടെസ്റ്റിൽ ഉൾപ്പെടുത്തി. അവരെ ക്വാറന്റീൻ, ഐസൊലേഷൻ, ചികിത്സ എന്നിവയിലേക്ക് കടത്തിവിട്ടു. ഇത്, പ്രായം കൂടിയവരിലേക്ക് പടർന്നുപിടിക്കുന്നത് പരിമിതപ്പെടുത്താൻ സഹായിച്ചു.
  6. ജർമനിയിൽ രോഗം ബാധിച്ച 77% പേരും 15നും 59നും ഇടയിൽ പ്രായമുള്ളവരാണ്. ജനസംഖ്യയിൽ  65 വയസ്സിനു മേൽ പ്രായമുള്ളവർ 25% തിലധികമുണ്ടെങ്കിലും, രോഗബാധിതരിൽ 19% മാത്രം.
ഇപ്പോൾ ജർമനി പ്ലാൻ ചെയ്യുന്നത് ആഴ്ചയിൽ അഞ്ചു ലക്ഷം ടെസ്റ്റുകൾ ചെയ്യാനാണ്. അത് മെല്ലെ പത്തു ലക്ഷമായി വർധിപ്പിക്കാനും ശ്രമമുണ്ട്. ഇതിനു കാരണം സർക്കാരിന് ലഭിച്ചിരിക്കുന്ന വിദഗ്‌ധ ഉപദേശമനുസരിച്ചു പത്തു ലക്ഷം പേരെങ്കിലും രോഗബാധിതരാകുമെന്നും അതിൽ 12000 പേര് മരിക്കുമെന്നുമാണ്.

ചിട്ടയായും ശാസ്ത്രീയമായും ആസൂത്രണം ചെയ്തതിന്റെ മികവ് നമുക്കവിടെ കാണാം.

മാര്‍ച്ച് 20 വരെയുള്ള കണക്ക്

ജര്‍മനിയിലെ സ്ഥിതിവിവരക്കണക്ക്

ആകെ കേസുകള്‍മരണനിരക്കിലെ വര്‍ധന അവലംബം : www.worldometers.info

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അടുത്ത ഘട്ടം – റിവേഴ്സ് ഐസൊലേഷന്‍ ?
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 3
Close