കോവിഡ് 19- സൗത്ത്കൊറിയ ലോകത്തിന് നല്‍കുന്ന പാഠം

ഡോ.യു. നന്ദകുമാര്‍

ഇപ്പോൾ നടക്കുന്ന മിക്കവാറും എല്ലാ കോവിഡ് ചർച്ചകളിലും ഇടം പിടിക്കുന്ന ആശയമാണ് കൊറിയൻ മോഡൽ. കോവിഡ് 19 ഉം കൊറിയയും തമ്മിൽ എന്നതാണ് ബന്ധം? എന്തുകൊണ്ടാണ് കൊറിയ ലോകത്തിന് പാഠമാകുന്നത്?

ചൈനയിൽ കോവിഡ് വ്യാപനമാരംഭിച്ചു അധികനാൾ കഴിയും മുമ്പുതന്നെ രോഗം കൊറിയയിലെത്തി. ചില ആൾക്കൂട്ടങ്ങൾ വ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്തു. മാർച്ച് 11 ആയപ്പോൾ 7700 പേർ രോഗികളായി. അതിൽ ഭൂരിപക്ഷവും ദേഗു പട്ടണത്തിൽ. ചൈനക്ക് പുറത്തു ഏറ്റവുമധികം രോഗം റിപ്പോർട്ടുചെയ്ത് രാജ്യം അങ്ങനെ കൊറിയ ആയി.

Infographic: Has South Korea Stabilized Its COVID-19 Outbreak? | Statista
You will find more infographics at Statista

ചിട്ടയായ പ്രവർത്തനത്തിലൂന്നിയായിരുന്നു കൊറിയൻ പ്രത്യാക്രമണം. അതിങ്ങനെ വിവരിക്കാം.

  1. ജനുവരി ആദ്യത്തിൽ തന്നെ ഗവേഷകരോട് കോവിഡ് ടെസ്റ്റ്, അതിനുള്ള സാമഗ്രികൾ, രാസവസ്തുക്കൾ എന്നിവ വികസിപ്പിക്കാൻ അടിയന്തിരമായി ആവശ്യപ്പെട്ടു.
  2. ടെസ്റ്റ് എന്നത് കേന്ദ്ര പ്രതിരോധമാക്കി തീരുമാനിച്ചു. അതോടെ വ്യാപകമായ ടെസ്റ്റിംഗിലൂടെ നിസ്സാരമായ രോഗികളെപ്പോലും കണ്ടെത്താനും ഐസൊലേഷൻ, ക്വാറന്റീൻ എന്നിവയിലേക്ക് വിന്യസിപ്പിക്കാനും സാധിച്ചു.
  3. സർവെയ്‌ലൻസ് ശക്തമാക്കി. അതിനാവശ്യമുള്ള ടെക്‌നോളജി ഉപയോഗിക്കാനായി എന്നതാണ് പ്രധാന കാര്യം. കാമറ, എ.ടി.എം, സെൽഫോൺ, ക്രെഡിറ്റ് കാർഡ് എന്നിവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ ചലനവും ക്വാറന്റീൻ നിഷേധവും കണ്ടെത്താനായി.

ഇതിന്റെ ഗുണങ്ങൾ അനവധിയാണ്.

രാജ്യവ്യാപകമായ അടച്ചുപൂട്ടൽ ഉണ്ടായില്ല. ദക്ഷിണ കൊറിയ അതിന്റെ ഓഫിസുകൾ, ഫാക്ടറികൾ, റസ്റ്റാറൻറ്റുകൾ, ടാക്സി, തുടങ്ങി പല സേവനമേഖലകളും പൂർണ്ണമായി അടക്കാതെ സുഗമമായി സേവനങ്ങൾ ഉറപ്പിച്ചു. നൂറാമത്തെ രോഗി റിപ്പോർട്ടു ചെയ്തശേഷം വെറും പതിനഞ്ചു നാളുകളിൽ വ്യാപനം നിയന്ത്രണവിധേയമാക്കി. ലോകരാഷ്ട്രങ്ങളും ലോകാരോഗ്യ സംഘടനയും ശ്രദ്ധിച്ച നേട്ടമായിരുന്നു അത്.

കൊറിയയിലെ രോഗവ്യാപനം – മാര്‍ച്ച് 31 വരെയുള്ള സ്ഥിതിവിവരം

 

കടപ്പാട് worldometers.info
കടപ്പാട് worldometers.info
കടപ്പാട് worldometers.info 
കടപ്പാട് worldometers.info

Leave a Reply