Read Time:20 Minute

2020 ഏപ്രില്‍ 12 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
18,37,829
മരണം
1,13,312

രോഗവിമുക്തരായവര്‍

4,21,646

Last updated : 2020 ഏപ്രില്‍ 12 രാത്രി 11.30

1000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 550,699 21,667
സ്പെയിന്‍ 166,019 16,972
ഇറ്റലി 156,363 19,899
ഫ്രാൻസ് 132,591 14,393
ജര്‍മനി 126,921 2,945
യു. കെ. 84,279 10,612
ചൈന 82,052 3,339
ഇറാൻ 71,686 4,474
തുര്‍ക്കി 56,956 1,198
ബെല്‍ജിയം 29,647 3,600
നെതർലാൻഡ്സ് 25,587 2,737
സ്വിറ്റ്സെർലാൻഡ് 25,407 1,106
ബ്രസീല്‍ 21,065 1,144
ഇൻഡ്യ 9205 331
ആകെ 18,37,829 1,13,312
ലോകാരോഗ്യസംഘടന കൊവിഡ് പാൻഡെമിക് ആയി പ്രഖ്യാപിച്ചിട്ട് ഒരു മാസം തികഞ്ഞു. ഈ ഒരു മാസം കൊണ്ട് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും 18 ലക്ഷത്തിന് മുകളിൽ എത്തി. മരണസംഖ്യ നാലായിരത്തിൽ നിന്നും ഒരു ലക്ഷത്തിനു മുകളിലേക്ക് എത്തി. ചൈനയിലെ കേസുകൾ ഗണ്യമായി കുറഞ്ഞു. വുഹാൻ പ്രവിശ്യ സാധാരണ ഗതിയിലായി. അസുഖ പ്രഭവകേന്ദ്രം ചൈനയിൽ നിന്നും യൂറോപ്പിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും മാറി.
  • ആഗോളതലത്തിൽ 1,13,000 ൽ അധികം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. 1.8 ദശലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • കോവിഡ് മരണനിരക്കിൽ അമേരിക്ക ഇറ്റലിയെ മറികടന്നു. മൊത്തം 21,667 മരണങ്ങൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യ്തു. സ്ഥിരീകരിച്ച കേസുകൾ 5,50,699 ആണ്,32,026 പേർ സുഖം പ്രാപിച്ചു.
  • പ്രസിദ്ധ ഗണിതജ്ഞനും വിനോദഗണിത പ്രചാരകനുമായിരുന്ന ജോൺ കോൺവേ കോവിഡിനു കീഴടങ്ങി.
  • ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യുകെയില്‍ കേസുകൾ 84,279 ആയി, 10612 മരണങ്ങളും.
  • സ്പെയിനിൽ 619 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, രാജ്യത്തെ മൊത്തം മരണം 16,972 ആയി.
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 25,000 ആയി ഉയർന്നു, മരണങ്ങളുടെ എണ്ണം 2,737 ആയി.
  • ഇറാനിൽ മരിച്ചവരുടെ എണ്ണം 117 ആയി ഉയർന്നു. ആകെ മരണസംഖ്യ 4,474 ആണ്. ഇറാനിൽ 71,686 കേസുകൾ റിപ്പോർട്ട് ചെയ്തു.
  • മലേഷ്യയിൽ ഇന്ന് 153 പുതിയ കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണങ്ങൾ ഇപ്പോൾ 4,683 ആയി.
  • കൊറോണ വൈറസ് ബാധിച്ച 399 പുതിയ കേസുകൾ ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,241 ആയി. ആകെ മരണം 373 ആണ്‌.
  • ഫിലിപ്പീൻസിൽ 50 മരണങ്ങൾ രേഖപ്പെടുത്തി, ഇത് ഒരു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്.ആകെ മരണം 297 ആയി.ആകെ കേസുകളുടെ എണ്ണം 4,648 ആണ്. ഇന്ന് 40 രോഗികൾ കൂടി സുഖം പ്രാപിച്ചു.
  • മെയിൻലാന്റ് ചൈന 99 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതില്‍ 97 വിദേശ യാത്രക്കാരാണ്.ചൈനയുടെ വടക്കുകിഴക്കൻ നഗരമായ ഹാർബിൻ ഇംപോർടെഡ് കേസുകളുടെ വർദ്ധനവ് കാരണം വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കുമായി 28 ദിവസത്തെ ക്വാറെൻടൈൻ നടപടി നടപ്പാക്കും.
  • റഷ്യ 2,186 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു,രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണ് ഇത്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 15,770 ആയി.ആകെ മരണങ്ങളുടെ എണ്ണം 130 ആയി ഉയർന്നു.
  • ഞായറാഴ്ച തായ്‌ലൻഡിൽ 33 പുതിയ കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകള് 2,551. ആയി.ആകെ മരണസംഖ്യ 38 ആണ്‌.
  • സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന, 429 പുതിയ കേസുകൾ, 7 മരണംകൂടി റിപ്പോർട്ട് ചെയ്തു.റിയാദിൽ മാത്രം 198 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4462 ആയി.
കോവിഡിനെ തോല്‍പ്പിച്ച മുത്തശ്ശി കോവിഡ് ബാധിതയായ 107 വയസ്സുള്ള ഡെച്ച് വനിത കൊര്‍ണേലി റൊസ രോഗവിമുക്തി നേടി. ഇക്കഴിഞ്ഞ മാര്‍ച്ച് 17 നാണ് അവര്‍ക്ക് 107 വയസ്സ് പൂര്‍ത്തിയായത്. 104 കാരനായ അമേരിക്കക്കാരന്‍ Bill Lapschies, ഇറ്റലിക്കാരായ Grondona (102), ചൈനക്കാരിയായ Zhang Guangfen എന്നിവരാണ് ഇതിന് മുമ്പ് രോഗവിമുക്തി നേടിയവര്‍. കഴിഞ്ഞ നൂറ്റാണ്ടിലെ ആഗോള മഹാമാരിയായ സ്പാനിഷ് ഫ്ലൂ, രണ്ട് ലോക മഹായുദ്ധങ്ങള്‍ അതിജീവിച്ചവരാണിവരെല്ലാം.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

ആകെ ബാധിച്ചവര്‍ :9205 (+753)* (Covid19india.org

മരണം : 331 (+42)

ഇതേസമയം Ministry of Health and Family Welfare  ന്റെ കണക്ക് ചുവടെ കൊടുക്കുന്നു. ഇവ തമ്മില്‍ വലിയ അന്തരമുണ്ട്. ഇന്ത്യയിലെ കൃത്യമായ കണക്കുകള്‍ ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം.

ഇന്ത്യ – അവലോകനം

  • നിലവിൽ 7409  കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍
  • 273 മരണം രേഖപ്പെടുത്തി
  • ചികിത്സയിൽ കഴിയുന്നത് 7409 ആളുകൾ
  • അതിൽ 20 % ആളുകൾ ICU കഴിയുന്നു.
  • രോഗ മുക്തി നേടിയവർ 764
  • നിലവിൽ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ,10500 കോവിഡ് ബെഡുകൾ സജ്ജീകരിച്ചു.
  • ഇന്ത്യയിൽ 40ൽ പരം വാക്‌സിൻ പരീക്ഷണങ്ങൾ നടത്തി
  • 969കേസുകൾ തമിഴ് നാട് റിപ്പോർട്ട് ചെയ്തു,10 മരണം
  • ഗുജറാത്ത് 432കേസുകൾ,22മരണം
  • ഡൽഹിയിൽ 1069 കേസുകൾ ,19 മരണം
  • തെലങ്കാനയിൽ 504 കേസുകൾ,9 മരണം
  • ആന്ധ്രാപ്രദേശ് 381 കേസുകൾ,9 മരണം
  • പഞ്ചാബ് 151 കേസുകൾ,11 മരണം
  • മധ്യപ്രദേശ് 564 കേസുകൾ,36മരണം
  • രാജസ്ഥാൻ 700 കേസുകൾ
  • ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 127പേർ.1761പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു
  • പശ്ചിമ ബംഗാൾ 24 മണിക്കൂറിൽ 6 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂണ് 10 വരെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് താത്കാലിക അവധി നൽകി.
  • നാഗാലാന്റില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിൽ രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം നേരത്തേ സംഭവിച്ചുട്ടാണ്ടാവാമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ, ഇപ്പോൾ ഉള്ളതിനേക്കാൾ നൂറിരട്ടി രോഗികൾ ഇവിടെ ഉണ്ടാകുമായിരുന്നു. അത്രതന്നെ മരണങ്ങളും. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഫലപ്രദമാണ്. പക്ഷേ ലോക്ക് ഡൗൺ മാത്രം കൊണ്ട് നമുക്ക് വൈറസിനെ തോൽപ്പിക്കാനുമാവില്ലെന്നത് വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഇന്ത്യയിലിതുവരെ 1,71,792 ടെസ്റ്റുകൾ നടത്തിയതായി ICMR പറയുന്നു. കഴിഞ്ഞദിവസം 24 മണിക്കൂറിനുള്ളിൽ മാത്രം 16,000- ലധികം ടെസ്റ്റുകൾ നടത്തി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഒരു ദിവസം രണ്ടായിരത്തിൽ താഴെ ടെസ്റ്റുകൾ നടന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ പതിനാറായിരത്തിലധികം ടെസ്റ്റുകൾ നടക്കുന്നത് എന്നത് ആശാവഹമായ സംഗതിയാണ്.

ഇന്ത്യയില്‍ ലോക്ക് ഡൗൺ നീട്ടുന്നതോടൊപ്പം തന്നെ പരമാവധി കേസുകൾ കണ്ടുപിടിക്കുകയും അവർക്ക് ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയും രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുകയും വേണം. കണ്ടുപിടിക്കപ്പെടാതിരിക്കുന്ന ഓരോ കേസുകളും, ശരിയായ ചികിത്സ ലഭിക്കാത്ത ഓരോ കേസുകളും പുതിയൊരു പ്രഭവകേന്ദ്രം ആകും എന്ന് മറക്കരുത്. ലോക്ക് ഡൗൺ കാലത്ത് ജനങ്ങളുടെ ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്നുകൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഉറപ്പാക്കുക കൂടി വേണം. ഇക്കാര്യത്തില്‍ കേരളം മാതൃകയാണ്.
  •  ആദ്യ കേസ് മുതൽ കോൺടാക്ട് ട്രേസിംഗ്, നിയന്ത്രണങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ പ്രായോഗികമാക്കിയതാണ് കേരളത്തിന്റെ സവിശേഷത. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ഈ ആദ്യഘട്ട പ്രതിരോധം സാധിക്കാത്ത സ്ഥിയില്‍ എത്തിയിരിക്കുന്നു, ഇപ്പോൾ മുതലെങ്കിലും പരമാവധി കേസുകൾ കണ്ടുപിടിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുകയും, രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുകയും, അതിനുവേണ്ട ഐസിയു-വെന്റിലേറ്റർ സൗകര്യങ്ങൾ ഒരുക്കുകയും, നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾക്ക് പിന്തുണ നൽകുകയും ആണ് വേണ്ടത്. അതല്ലാതെ ഒരു ദിവസം പ്രഖ്യാപനം കൊണ്ട് മാത്രം നടപ്പിൽ വരുത്താവുന്ന ഒന്നല്ല കേരള മോഡൽ.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 11)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 420(+15)
7(+1)
2 അരുണാചൽ പ്രദേശ് 1 0
3 ആസ്സാം 29 1
4 ബീഹാർ 61(+) 1
5 ഛത്തീസ്‌ഗഢ് 18 0
6 ഗോവ 7 0
7 ഗുജറാത്ത് 516 (+48) 24(+2)
8 ഹരിയാന 195 (+16) 3(+1)
9 ഹിമാചൽ പ്രദേശ് 32(+) 2
10 ഝാർഖണ്ഡ്‌ 19 (+2) 1
11 കർണ്ണാടക 232(+17)
6
12 കേരളം 375 (+2)
2
13 മദ്ധ്യപ്രദേശ് 562(+33) 43 (+3)
14 മഹാരാഷ്ട്ര 1982 (+221) 149(+22)
15 മണിപ്പൂർ 2 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 1(+1) 0
19 ഒഡീഷ 48 1
20 പഞ്ചാബ് 170 (+12) 12
21 രാജസ്ഥാൻ 804 (+104)
11(+2)
22 സിക്കിം 0 0
23 തമിഴ്‍നാട് 1075 (+16) 11(+1)
24 തെലങ്കാന 531 (+28) 16(+2)
25 ത്രിപുര 2 0
26 ഉത്തർപ്രദേശ് 483 (+31)
5
27 ഉത്തരാഖണ്ഡ് 35 0
28 പശ്ചിമ ബംഗാൾ
134 (+8) 7(+2)

കേന്ദ്രഭരണപ്രദേശങ്ങൾ

ആന്തമാൻ നിക്കോബർ 11 0
ചണ്ഡീഗഢ് 21(+2) 0
ദമൻ,ദിയു,ദാദ്ര,.. 1 0
ലക്ഷദ്വീപ് 0 0
ഡെൽഹി 1184(+85) 24(+5)
പുതുച്ചേരി 7 0
ജമ്മു കശ്മീർ 245(+22) 4
ലഡാക്ക് 15 0

 

കേരളം

ഏപ്രില്‍ 12

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 166
61
കണ്ണൂര്‍ 73(+1) 36
എറണാകുളം 22 15 1
പത്തനംതിട്ട 17 8
മലപ്പുറം 20 10
തിരുവനന്തപുരം 14 11 1
തൃശ്ശൂര്‍ 13 8
കോഴിക്കോട് 13 7
പാലക്കാട് 7 4
ഇടുക്കി 10 10
കോട്ടയം 3 3
കൊല്ലം 9 2
ആലപ്പുഴ 5 2
വയനാട് 3
2
ആകെ 373 179 2
  • കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസം. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
  • ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പ്രാദേശികതലത്തിലുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, സാര്‍വത്രിക വിദ്യാഭ്യാസം, അധികാരത്തിന്റെയും വിഭവങ്ങളുടെയും വികേന്ദ്രീകരണം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലുള്ള ദീര്‍ഘകാലത്തെ സാമൂഹ്യ നിക്ഷേപമാണ് കോവിഡ് പ്രതിരോധത്തെ നയിക്കുന്നതില്‍ കേരളത്തിന് അടിത്തറയാകുന്നത്. വാഷിംഗ്ടൺ പോസ്റ്റ് എന്ന അന്താരാഷ്ട്ര ന്യൂസ്പോർട്ടലിൽ പോലും കേരളത്തിൻ്റെ ഈ പ്രതിരോധ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് വാർത്ത വന്നിരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം.
  • കോവിഡ് 19 നെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സുതാര്യമായ ഭരണനേതൃത്വവും, പരിമിതികൾക്കിടയിലും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയും, ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ബ്യൂറോക്രസിയും പോലീസ് വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ജനപ്രതിനിധികളും, ചുരുക്കം ചിലരൊഴിച്ചാൽ കൃത്യമായി നിയന്ത്രണങ്ങൾ പാലിച്ച സമൂഹവും, അവർക്ക് പിന്തുണയായി നിന്ന സന്നദ്ധപ്രവർത്തകരും കമ്മ്യൂണിറ്റി കിച്ചൻ, കുടുംബശ്രീ പ്രവർത്തകരും ഒക്കെ ഇതിൽ നിർണായകമായി. ഇന്ത്യ മുഴുവൻ കേരള മോഡൽ ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ ഇതെല്ലാം മനസ്സിലാക്കണം.

കോവിഡിനൊപ്പം  പകർച്ചവ്യാധികൾക്കു പടരാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണം.

  • കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതുവഴിയും രോഗികൾക്കും രോഗ സാധ്യതയുള്ളവർക്കും മികച്ച ചികിത്സയും സംരക്ഷണവും നൽകുന്നതുവഴിയും രോഗപ്രതിരോധത്തിന്റെ ശരിയായ വഴിയിലാണ് നാം സഞ്ചരിക്കുന്നത്. അതൊടോപ്പം കോവിഡ് 19 മായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.  പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള ജാഗ്രത. കഴിഞ്ഞ വര്‍ഷങ്ങളിലെ പകര്‍ച്ച വ്യാധികള്‍മൂലമുള്ള ICU അഡ്മിഷനുകളും മരണങ്ങളും നമ്മുടെ മുമ്പിലുണ്ട്.
  • 2017ലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളും തുടർന്നുള്ള മരണങ്ങളും ഉണ്ടായിട്ടുള്ളത്.
    ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അടിസ്ഥാനമാക്കിയ ചികിത്സാ രീതികളും ചിട്ടയായ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെയും നമുക്കു മരണ നിരക്ക് ക്രമേണ കുറയ്ക്കാനായി.
    2018-19ഓടെ മരണസംഖ്യ 20 ൽ താഴെവരികയും , ICU അഡ്മിഷനുകളുടെ എണ്ണത്തിൽ വളരെയധികം കുറവുണ്ടാവുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ജൂൺ ജൂലൈ മാസത്തിലാണ് ഡെങ്കുവിന്റെയും മറ്റു പകർച്ചവ്യാധികളുടെ എണ്ണത്തിൽ ഉയർച്ച രേഖപെടുത്തിയിട്ടുള്ളത്. പക്ഷേ ഇക്കൊല്ലം ശക്തമായ നിയന്ത്രണമാർഗ്ഗങ്ങളിൽ നിന്ന് നമ്മൾ പുറകോട്ടു പോയിട്ടുണ്ട്. പൊതുജന പങ്കാളിത്തവും ബോധവത്കരണവും ഇക്കാര്യത്തില്‍ പ്രധാനമാണ്.
  • കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ ലെപ്റ്റോ മൂലമുള്ള മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തിൽ 2019 കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവുമധികം മരണങ്ങളും(പകർച്ചവ്യാധികൾ മൂലമുള്ളവയിൽ) ഇതുമൂലമുണ്ടായതാണ്. കഴിഞ്ഞ വര്ഷം ഉണ്ടായ എലിപ്പനികൾക്കു പ്രളയം ഒരു കാരണം ആണ്.  ഒരുപക്ഷേ ഇക്കൊല്ലം അതാവർത്തിക്കില്ലായിരിക്കാം.. എന്നിരുന്നാലും, എലിപ്പനിയുടെ കാര്യത്തിൽ ഒരു കരുതൽ അത്യാവശ്യമാണ്.
  • H1N1 എല്ലാക്കൊല്ലവും ഇതുമൂലം മരണങ്ങളും, ICU അഡ്മിഷനുകളും ഉണ്ടായിട്ടുണ്ട്. എലിപ്പനിയോളം തന്നെ നാം ഏറെ കരുതൽ എടുക്കേണ്ട ഒന്നാണ് H1N1. 2018ലും 19ലും ജൂലൈ മാസവും 2017ൽ സെപ്റ്റംബർ മാസം മുതലുമാണ് ഈ രോഗംപടർന്നുപിടിച്ചത്.

ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  7. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹാന്റാ വൈറസ് – അറിയേണ്ട കാര്യങ്ങള്‍
Next post ലേബര്‍ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Close