Read Time:11 Minute

വിജയകരം

ചന്ദ്രയാന്‍ 3 ആഗസ്റ്റ് 23 ബുധന്‍ വൈകിട്ട് 6.03  ന്‌ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ.

വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്‌നമാണ്‌ ഇസ്രോ ഇതോടെ കൈവരിച്ചത്..

തത്സമയം കാണാം – ആഗസ്റ്റ് 23 വൈകുന്നേരം 5.30


ഇനി മണിക്കൂറുകൾ മാത്രം

ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ആഗസ്റ്റ് 20 രാവിലെ 1: 50ന് 25X134 കിലോമീറ്റർ വലിപ്പമുള്ള അതിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഇനിയുള്ള ദിവസങ്ങൾ ആന്തരിക പരിശോധനകൾ നടത്തുകയും ലൻഡ്ചെയ്യുന്ന സ്ഥലത്ത് സൂര്യോദയത്തിനു കാത്തിരിക്കും.

ലാൻഡിംഗ് ആഗസ്റ്റ് 23, ഉച്ചകഴിഞ്ഞ് 5:30ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചന്ദ്രന്റെ മറുപുറം പകർത്തി ലാൻഡർ

ജയോർഡനോ ബ്രൂണോ, ഹർക്കബി – ഗർത്തങ്ങള്‍ കാണാം

സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നാലുദിവസം മാത്രം ശേഷിക്കെ, ചാന്ദ്രയാൻ 3 ലാൻഡർ എടുത്ത ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു.

ചന്ദ്രന്റെ മറുപുറത്തുള്ള ഉൽക്കാ പതനത്തിലൂടെ രൂപപ്പെട്ട ഗർത്തങ്ങളായ ഫാബ്രി, ജയോർഡനോ ബ്രൂണോ, ഹർക്കബി തുടങ്ങിയവക്കു സമീപത്തുകൂടെ കടന്നുപോയപ്പോഴുള്ള ചിത്രങ്ങള്‍ കാണാം. ലാൻഡറിൽനിന്ന്‌ വേർപെട്ട് ദൂരെയായി സഞ്ചരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലകൾ, ഭൂമിയുടെ ഒരുഭാഗം എന്നിവയും ലാൻഡർ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്.

ISRO പങ്കിട്ട വീഡിയോ

ആഗസ്റ്റ് 18 വൈകിട്ട്‌ നാലിന്‌ ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട്‌ ലാൻഡർ കൂടുതൽ  അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയ പൂർത്തീകരിച്ചു. അഞ്ച്‌ കിലോഗ്രാം ഇന്ധനം പതിനാല്‌ സെക്കന്റ്‌ ജ്വലിപ്പിച്ചതോടെ ലാൻഡർ കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമായ ഭ്രമണപഥത്തിലേക്ക്‌ താഴ്‌ന്നു. 

ഓഗസ്റ്റ് 18

ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു. ആഗസ്റ്റ് 18ന് വൈകുന്നേരം 4 മണിക്ക് ലാൻഡർ മൊഡ്യൂൾ കുറച്ചുകൂടി താഴ്ന്ന ഒരു ഭ്രമണപഥത്തിലേക്ക് മാറും. ഇതേ സമയം പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ള SHAPE (Spectro-polarimetry of Habitable Planet Earth) ഭൂമിയെ അവാസയോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തും. ഈ പഠനങ്ങൾ ഭാവിയിൽ ഭാവിയിൽ എക്സോപ്ലാനറ്റുകൾ കണ്ടെത്തുന്നതിൽ സഹായകമാകും. ബംഗളൂരുവിലെ U.R. റാവു സാറ്റലൈറ്റ് സെൻ്ററിൽ അണ് SHAPE എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

ആഗസ്റ്റ് 16 ചാന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ (153 km x 163 km) വിജയകരമായി. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ ആ ഘട്ടം പൂർത്തീകരിച്ചുകൊണ്ട്  164 km x 18074 km വലിപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇസ്രോ എത്തിച്ചു.

ലാൻ്റർ മൊഡ്യൂൾ പ്രോപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ആഗസ്റ്റ് 23 വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയും ചെയ്യും. തുടർന്ന് റോവർ ലാൻ്ററിൽ നിന്ന് പുറത്തുവരികയും 14 ദിവസം ലാൻഡറിലേയും റോവറിലെയും ഉപകരണങ്ങൾ ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.

ചാന്ദ്രയാൻ 3 നാൾവഴികൾ

August 23, 2023

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് വിജയകരം

വൈകിട്ട് 6.03  ന്‌
ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു.

August 23, 2023
August 20, 2023

ഇനി മണിക്കൂറുകൾ മാത്രം

25X134 കിലോമീറ്റർ വലിപ്പമുള്ള രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

August 20, 2023
August 18, 2023

ലാൻഡർ ചന്ദ്രപ്രതലത്തോട് അടുക്കുന്നു

ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട്‌ കൂടുതൽ അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയ പൂർത്തീകരിച്ചു. (153 km x 163 km)
ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു.

August 18, 2023
August 17, 2023

ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.

ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.

August 17, 2023
August 16, 2023

ഇനിയൊരു കടമ്പകൂടി

ഭ്രണമണപഥം ചുരുക്കുന്നു. (153 km x 163 km)

August 16, 2023
August 14, 2023

കൂടൂതൽ അടുത്തേക്ക്

ഭ്രമണപഥത്തിന്റെ വൃത്താകൃതിയിലുള്ള ഘട്ടത്തിൽ. (151 km x 179 km)

August 14, 2023
August 9, 2023

ചന്ദ്രനടുത്തേക്ക്

174 km x 1437 km ഓർബിറ്റിലേക്ക്

August 9, 2023
August 6, 2023

ചാന്ദ്രപഥത്തിൽ

ചന്ദ്രനുചുറ്റും 170 km x 4313 km വലിപ്പമുള്ള ഓർബിറ്റിലാണ് ഇപ്പോൾ ചന്ദ്രയാൻ. ചിത്രങ്ങൾ പുറത്തുവിട്ടു.

August 6, 2023
August 5, 2023

ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ -ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

August 5, 2023
August 1, 2023

ട്രാൻസ് ലൂണാർ ഇൻസേർഷൻ  ബേൺ

പുലർച്ചെ 12.15 മണിക്ക് ത്രസ്റ്റർ റോക്കറ്റ് കത്തിച്ച് പേടകത്തിനെ സെക്കൻഡിൽ 10.4 കിലോമീറ്റർ വേഗതയിൽ എത്തിച്ച്, ചന്ദ്രനിലേക്ക്പഥത്തിനരികെ (translunar orbit)

August 1, 2023
July 22, 2023

Earth-bound perigee firing

പേടകം ഇപ്പോൾ 71351 km x 233 km orbit.

July 22, 2023
July 17, 2023

The second orbit-raising maneuver

പേടകം ഇപ്പോൾ 41603 km x 226 km ഓർബിറ്റിൽ

July 17, 2023
July 15, 2023

Earthbound firing-1

.പേടകം ഇപ്പോൾ 41762 km x 173 km ഓർബിറ്റിൽ

July 15, 2023
July 14, 2019

വിജയകരമായ വിക്ഷേപണം

2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ  സ്പേസ് സെന്‍ററില്‍ നിന്നും  വിക്ഷേപിച്ചു. 16 മിനിറ്റ് സഞ്ചരിച്ച  ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി

July 14, 2019
July 11, 2023

ലോഞ്ച് റിഹേഴ്സൽ

24 മണിക്കൂർ നീണ്ടുനിൽക്കുന്ന മുഴുവൻ വിക്ഷേപണ തയ്യാറെടുപ്പു് – ‘ലോഞ്ച് റിഹേഴ്സൽ’ അവസാനിച്ചു.

July 11, 2023
July 7, 2023

വിക്ഷേപണം- പ്രഖ്യാപനം

ശ്രീഹരിക്കോട്ടയിലെ SDSC-SHAR, സെക്കന്റ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപണം 2023 ജൂലൈ 14-ന് 14:35 മണിക്കൂറിന് ഷെഡ്യൂൾ ചെയ്‌തു

July 7, 2023

തയ്യാറാക്കിയത്

പങ്കെടുക്കാം

മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ

Happy
Happy
26 %
Sad
Sad
0 %
Excited
Excited
66 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
8 %

Leave a Reply

Previous post എലിസബത്ത് ബിക്: ശാസ്ത്രത്തിലെ തട്ടിപ്പുകൾക്ക് എതിരെയുള്ള ഒറ്റയാൾ പോരാട്ടം
Next post ചന്ദ്രയാൻ 3- നിർണ്ണായകമായ 15 മിനിറ്റും 8 ഘട്ടങ്ങളും
Close