Read Time:25 Minute

ഇനി…


വീഡിയോ കാണാം.


എഴുതിയത് : ഡോ.ടി.വി.വെങ്കിടേശ്വരൻ, പരിഭാഷ : ശിലു അനിത, അവതരണം : വി.വേണുഗോപാൽ ചിത്രങ്ങൾ : BBC Tamil, Daniel

കേൾക്കാം


നിർണ്ണായകമായ 15 മിനിറ്റുകൾ

ആഗസ്റ്റ് 23 ന് വൈകുന്നേരം 5.47നാണ് ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലുള്ള ചന്ദ്രയാൻ 3 പേടകം സോഫ്റ്റ്‌ ലാൻഡ് ചെയ്യുന്നത്. കഴിഞ്ഞ പ്രാവശ്യം ചന്ദ്രയാൻ 2 ഈ ഘട്ടത്തിലാണ് തകരാറിലാവുകയും ചന്ദ്രനിൽ പതിക്കുകയും ചെയ്തത്.സൈക്കിൾ ഓടിക്കുമ്പോൾ താഴെ വീഴാതെ സൂക്ഷിച്ചു ഓടിക്കാൻ പറയാറില്ലേ. അതേപോലെയാണ് ഇസ്രോ ചന്ദ്രയാൻ 2 ലെ പിഴവ് പഠിച്ചു ഇതേ രീതിയിൽ മികച്ച ഒരു ചന്ദ്രയാൻ പേടകം തയാറാക്കിയിരിക്കുന്നത്.

കടപ്പാട് : BBC Tamil, Daniel

പതിനഞ്ച് മിനുട്ടിനുള്ളിൽ എങ്ങനെയാണീ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതെന്ന് നോക്കാം. എട്ട് ഘട്ടമായാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രയാൻ പേടകം ഇപ്പോൾ ചന്ദ്രനെ വലംവെച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇങ്ങനെ  ചുറ്റിവരുമ്പോൾ അതിന്റെ ഭ്രമണപഥം ഒരു ദീർഘവൃത്താകൃതി കൈവരിക്കുന്നുണ്ട്.

കടപ്പാട് : BBC Tamil, Daniel

ചന്ദ്രനോട് ഏറ്റവും അരികിലായിരിക്കുമ്പോൾ 30 കിലോമീറ്ററും ഏറ്റവും അകലെ ആയിരിക്കുമ്പോൾ 100 കിലോമീറ്ററും അകലമുള്ള ഒരു വട്ടത്തിലായാണ് ചുറ്റുന്നത്. അങ്ങനെ  30 കിലോമീറ്റർ ഉയരത്തിൽ വലം വെച്ചുകൊണ്ടിരിക്കവേ ആണ് ആഗസ്ത് 23 ന്  പേടകം ചന്ദ്രയാനിൽ ഇറങ്ങുന്നത്.

കടപ്പാട് : BBC Tamil, Daniel

ഒന്നാം ഘട്ടം

മുപ്പത് കിലോമീറ്റർ ഉയരത്തിൽ നിന്നും 7.4 കിലോമീറ്റർ ഉയരത്തിലേക്ക് പേടകത്തെ എത്തിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഈ സമയത്തിൽ പേടകം നിലത്തേക്ക് എങ്ങനെ ചുറ്റി എത്തുമെന്ന് അല്ലെ,പേടകത്തിന് നാല് കാലുകൾ ഉണ്ട്. അവ മുൻപേ വന്നു പതിക്കുന്നു. അങ്ങനെയാണ്  പേടകം എത്തുന്നത്. എങ്ങനെയാണിത് താഴേക്ക് വരിക? അതിന് പിന്നിലുള്ളത് റോക്കറ്റ് തത്വമാണ്. വജ്രത്തെ വജ്രം കൊണ്ട് മുറിക്കണമെന്ന് കേട്ടിട്ടില്ലേ അതുപോലെ ഏത് റോക്കറ്റാണോ പേടകത്തെ ചന്ദ്രനിലേക്ക് അയച്ചത് അതെ റോക്കറ്റ് വെച്ചുതന്നെയാണ് പേടകത്തെ ചന്ദ്രനിൽ ഇറക്കേണ്ടത്.

ഇപ്പോൾ  പൈപ്പ് ഉപയോഗിച്ച് തോട്ടത്തിൽ ചെടി നനയ്ക്കുകയാണെന്ന് കരുതുക, പൈപ്പിലൂടെ വെള്ളം ശക്തമായി മുന്നോട്ട് ഒഴുകുമ്പോൾ പൈപ്പ് നമ്മെ പിന്നോട്ട് തള്ളുന്ന പോലെ തോന്നാറില്ലേ. ഇത് തന്നെയാണ് റോക്കറ്റ് തത്വം.ഒരു പ്രാവശ്യം റോക്കറ്റിൽ നിന്നും  എരിവായു പുറത്തേക്ക് വരുമ്പോൾ അതിന് തുല്യമായൊരു ബലം റോകറ്റിന്  തിരിച്ചും അനുഭവപ്പെടുന്നു.ചന്ദ്രയാൻറ്റെ നാല് കാലുകൾക്കിടയിലായി 4 റോക്കറ്റുകൾ ഉണ്ട്. ഈ നാല് റോക്കറ്റുകളും  പുറത്ത് വിടുന്ന വാതകം ആണ് പേടകത്തെ മുകളിലേക്ക് ഉയർത്തുന്നത്.മുന്നോട്ട് പോകുമ്പോൾ പിന്നിലേക്ക് ഒരു തള്ളൽ ഉണ്ട്. ഇത് പേടകത്തിന്റെ വേഗത കുറയ്ക്കും. വേഗത കുറയുന്നതിനനുസരിച് പേടകം താഴേക്ക് വരും.

.മുപ്പത് കിലോമീറ്റർ ഉയരത്തിൽ പേടകം പറക്കുമ്പോൾ അതിന്റെ വേഗത മണിക്കൂറിൽ 6000 കിലോമീറ്റർ ആണ്. തള്ളൽ കുറയുന്നതിനനുസരിച് വേഗം പടിപടിയായി കുറഞ്ഞു 7.4 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തിച്ചേരുമ്പോൾ അതിന്റെ വേഗം മണിക്കൂറിൽ 1600 കിലോമീറ്റർ മാത്രം ആയി കുറഞ്ഞിരിക്കും. ഇതെല്ലാം സംഭവിക്കുന്നത് 10,15 മിനിറ്റിനുള്ളിലായാണ്.

കടപ്പാട് : BBC Tamil, Daniel

രണ്ടാം ഘട്ടം

ഇതിന്റെ രണ്ടാം ഘട്ടത്തിൽ 7.4 കിലോമീറ്റർ ഉയരത്തിലുള്ള പേടകം പടിപടിയായി ഉയരം കുറച്ചു 6.8 കിലോമീറ്റർ ഉയരത്തിലേക്ക് എത്തിച്ചേരും. രണ്ടാം ഘട്ടത്തിൽ രണ്ട് പ്രധാന സംഭവങ്ങളാണുള്ളത്. ഒന്ന്, പേടകം അതേപടി താഴേക്ക് ഇറക്കിയാൽ അതിന് നിലത്തുറച്ചു നിൽക്കാൻ സാധിക്കില്ല. അതിന് പേടകത്തെ സഹായിക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്.

നേരെ ഇറങ്ങാതെ 50 ഡിഗ്രി ചരിവ് വരുന്ന രീതിയിൽ ആണ് ഇവിടെ പേടകം താഴേക്ക് എത്തുന്നത്. രണ്ടാം ഘട്ടത്തിലെ ഇനിയുള്ള പ്രധാന വിഷയമെന്തെന്നാൽ നമ്മൾ എവിടെയാണ് ഇറങ്ങേണ്ടത് എന്ന് മുൻകൂട്ടി കുറിച്ച് വെച്ചിട്ടില്ലേ, അത് നോക്കി പേടകം മുന്നോട്ട് പോകണമോ അതിന്റെ പാത അല്പം മാറ്റണമോ എന്നതിൽ ആ സമയത്ത് തീരുമാനമെടുക്കുക എന്നതാണ്.

നമ്മൾ കാർ ഓടിക്കുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി അങ്ങോട്ടാണോ ഇങ്ങോട്ടാണോ പോകേണ്ടത് എന്നതിൽ വ്യക്തത വരുത്താറില്ലേ, അതേപോലെ പേടകത്തിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള  കമ്പ്യൂട്ടർ ഘടിപ്പിച്ചിട്ടുണ്ട്. ആ കമ്പ്യൂട്ടറാണ് ഏത് ദിശയിൽ പോകണമെന്ന് തീരുമാനിക്കുന്നത്. ഭൂമിയിൽ നമ്മുടെ കൈവശം ഗൂഗിൾ മാപ്പ് ഉണ്ട്. എന്നാൽ ചന്ദ്രനിൽ അതില്ല. അതുകൊണ്ട് എന്ത് ചെയ്യുമെന്ന് വെച്ചാൽ, ഇതേപോലെ കൃത്രിമമായ പുതിയൊരു സംവിധാനമുണ്ട്.

ഇപ്പോൾ മൊബൈൽ ഫോണുകളിൽ നാം മുഖം നേരെ കാണിക്കുമ്പോൾ അത് ഓപ്പൺ ആകാറുണ്ട്,മറ്റൊരാൾ മുഖം കാണിച്ചാൽ ഓപ്പൺ ആകുകയുമില്ല അല്ലെ. അത് എന്താണ് ചെയ്യുന്നത്? അതിൽ നമ്മുടെയെല്ലാം മുഖത്തെ അടയാളങ്ങൾ കാണും . മുഖത്തെ അടയാളമെങ്ങനെയാണ് കാണുക? ക്യാമറയ്ക്കുള്ളിൽ നമ്മുടെയെല്ലാം മുഖം പതിഞ്ഞിട്ടുണ്ട്. അങ്ങനെ പതിഞ്ഞ മുഖവും ഇപ്പോൾ കാണുന്ന മുഖവും പരിശോധിച്ചിട്ടാണ് ശരിയാണോ എന്ന് തീരുമാനിക്കുന്നത്. അതേപോലെയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്.

രണ്ടാം ഘട്ടത്തിൽ എന്താണ് ചെയ്യുന്നതെന്നാൽ ചന്ദ്രനിലിറങ്ങേണ്ട സ്ഥലത്തിന്റെ കൃത്യമായ ചിത്രം അവർ ഇതിനോടകം എടുത്ത് പേടകത്തിന്റെ കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരു ബഹിരാകാശ പേടക ക്യാമറ   താഴെയുള്ള സ്ഥലത്തിന്റെ ചിത്രമെടുക്കുന്നു. ഈ രണ്ട് ചിത്രങ്ങളും  കണ്ട ശേഷം ഞാൻ എവിടെയാണെന്നും ഏത് വഴി പോയാൽ ലക്ഷ്യസ്ഥാനത് എത്തുമെന്നും പേടകത്തിലെ കമ്പ്യൂട്ടർ കണ്ടെത്തി പേടകത്തിന് പിന്തുടരേണ്ട റൂട്ട് മാപ്പ് തയാറാക്കുന്നു.

കടപ്പാട് : BBC Tamil, Daniel

മൂന്നാം ഘട്ടം

പേടകത്തിന്റെ ഉയരം 6.3 കിലോമീറ്റർ ഉയരത്തിൽ നിന്നും 800 മീറ്റർ ഉയരത്തിലേക്ക് താഴ്ത്തുകയാണ് മൂന്നാമത്തെ ഘട്ടം. ഈ ഘട്ടത്തിൽ, മുൻപ് 50 ഡിഗ്രി ചരിഞ്ഞ ബഹിരാകാശ പേടകത്തിന്റെ ഓറിയന്റേഷൻ കൂടുതൽ തിരിച്ച് കാലുകൾ കൃത്യം നേരെ താഴേക്ക് ആകുന്ന രീതിയിൽ എത്തിക്കുന്നു. ഈ ഘട്ടത്തിലെ പ്രധാന കാര്യം ഇതാണ്. സൈക്കിളിൽ ബ്രേക്ക് പിടിച്ചാൽ വേഗം കുറയുന്നപോലെ റോക്കറ്റിന്റെ എഞ്ചിന് മുൻ ഭാഗത്തെ വേഗം കുറഞ്ഞാൽ പേടകത്തിന്റെ പിൻഭാഗത്തെ വേഗം പടിപടിയായി കുറഞ്ഞു വരും.

മണിക്കൂറിൽ 1600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന ബഹിരാകാശ പേടകം 800 മീറ്ററിലേക്ക് എത്തുമ്പോൾ മുൻപ് പറഞ്ഞ വേഗം പൂജ്യത്തിലേക്ക് ചുരുങ്ങും.

കടപ്പാട് : BBC Tamil, Daniel

നാലാം ഘട്ടം

ആ ഒരു ഘട്ടത്തിൽ 800 മീറ്റർ ഉയരത്തിലുള്ള പേടകത്തിലെ റോക്കറ്റിന്റെ വേഗം കുറക്കുകയും അങ്ങനെ പേടകം പടിപടിയായി 800 മീറ്റർ ഉയരത്തിൽ നിന്നും 150 മീറ്ററിലേക്ക് എത്തിച്ചേരുകയും ചെയ്യും. അങ്ങനെ വന്നു ചേരുന്നത് 22 സെക്കൻഡ്  അന്തരത്തിൽ അതേ സ്ഥാനത്തായിട്ടാണ്. ബഹിരാകാശ പേടകത്തിന്റെ അപകടസാധ്യത മനസ്സിലാക്കുന്ന അപകടം -ഒഴിവാക്കൽ ക്യാമറ പ്രവർത്തനക്ഷമമാകുന്നത് ഈ ഘട്ടത്തിലാണ്. ബഹിരാകാശ പാറകൾ വീണുകിടക്കുന്ന ചെറുതും വലുതുമായ ഗർത്തങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിലുണ്ട്.ഇറങ്ങുന്ന വേളയിൽ പേടകത്തിന്റെ കാൽ പാറയിൽ തട്ടിഎന്ന് കരുതുക.പേടകം ചരിഞ്ഞുപോകും. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളിലേക്ക് കാൽ പോയാലും വാഹനം ചരിഞ്ഞുപോകും.ചരിവുള്ളിടത് പേടകം ഇറക്കിയാലും അത് കമിഴ്ന് തലകീഴായി മറിയില്ലേ. ഇതെല്ലാം അപകടമാണ്. ഈ അപകടങ്ങളെല്ലാം മറികടക്കേണ്ടതുണ്ട്. ഇത്തരം അപകടങ്ങളില്ലാത്തിടം കണ്ടുപിടിക്കണം. അങ്ങനെ കണ്ടുപിടിക്കുന്നതിനും തിരഞ്ഞെടുക്കുന്നതിനുമായി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചന്ദ്രയാൻ 3 പേടകത്തിനുള്ളിലെ കമ്പ്യൂട്ടറിൽ വെച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഏത് സ്ഥലത്താണ്  ഇറങ്ങേണ്ടതെന്ന് പേടകം മനസ്സിലാക്കുന്നത്.ചന്ദ്രൻ പേടകത്തെ അതിന്റെ ഗുരുത്വകർഷണ ബലത്താൽ പിടിച്ചുനിർത്തുന്നു.

കടപ്പാട് : BBC Tamil, Daniel

അതിന്  തുല്യമായ ബലം മുകളിലേക്ക് തള്ളൽ കൊടുക്കുന്നത് പോലെ അതേ അളവിൽ റോക്കറ്റിൽ നിന്നും തിരികെയും ഉണ്ടാകുന്നു. അപ്പോൾ പേടകം താഴേക്കു പതിക്കുകയുമില്ല മുകളിലേക്ക് ഉയരുകയുമില്ല. നേരെ  പോയ്കൊണ്ടിരിക്കും.നേരെ പോകുമ്പോൾ താഴെ ചന്ദ്രോപരിതലത്തിലെ എല്ലാം ഒരേപോലെ കാണാൻ സാധിക്കും. ചെറിയ കല്ലുകളും കൊച്ചു കൊച്ചു കുഴികളും എല്ലാം വ്യക്തമായി കാണാൻ സാധിക്കും. അങ്ങനെ എല്ലാം കണ്ട് മനസ്സിലാക്കിയ ശേഷമാണ് എവിടെ ഇറങ്ങണമെന്ന് പേടകത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടങ്ങിയ കമ്പ്യൂട്ടർ തീരുമാനിക്കുന്നത്.

കടപ്പാട് : BBC Tamil, Daniel

അഞ്ചാം ഘട്ടം

അഞ്ചാം ഘട്ടത്തിൽ ആ പേടകം അപകടമില്ലാത്ത ഒരു സ്ഥലം കണ്ടെത്തി പതിയെ ആ വശത്തേക്ക് നീങ്ങും. അങ്ങനെ 150 മീറ്റർ ഉയരത്തിൽ നിന്നും 60 മീറ്റർ ഉയരത്തിലേക്ക് പതിയെ എത്തിച്ചേരുന്നു. ഡ്രോൺ പറന്ന് തലയ്ക്ക് മുകളിൽ ഒരിടത്ത് നിൽക്കുന്നതുപോലെ, എവിടെയാണോ ഇറങ്ങേണ്ടത് അതിന് നേരെ മുകളിലായാണ് പേടകം നിലകൊള്ളുക. ഇതാണ് ആറാമത്തെ ഘട്ടം. ഈ സമയം പേടകത്തിനുള്ളിലെ ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ എന്ന ഉപകരണം കൃത്യമായി പ്രവർത്തിക്കും. അതിൽ നിന്ന് പുറപ്പെടുന്ന ലേസർ പൾസ് ചന്ദ്രനെ സ്പർശിച്ച് തിരികെ മുകളിലേക്ക് വരും. ഇത് ഉപയോഗിച്ച്, ബഹിരാകാശ പേടകം  എത്ര വേഗത്തിൽ താഴെ വീഴുമെന്ന് വളരെ കൃത്യമായി കണക്കാക്കുന്നു. അതിന് കൃത്യമായ കണക്ക് ഉണ്ട്. ആവശ്യമായ വേഗതയിൽ തന്നെ ഇറക്കേണ്ടതുണ്ട്. വേഗത കൂടാൻ പാടില്ല. അതിനായി റോക്കറ്റ് വേഗത അളവിൽ മാറ്റം വരുത്തികൊണ്ടാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേടകം താഴേക്ക് ഇറങ്ങുന്നത്.

കടപ്പാട് : BBC Tamil, Daniel

ആറാംഘട്ടം

ഇത്തരത്തിൽ 60 മീറ്റർ ഉയരത്തിൽ നിന്നും 10 മീറ്റർ ഉയരത്തിലേക്ക് ഇങ്ങനെ ഇറക്കികൊണ്ട് വരുന്നതാണ് ആറാമത്തെ ഘട്ടം. ഈ സമയത്ത് പേടകത്തിനുള്ളിലെ ഫ്രണ്ട് ഫേസിംഗ് ക്യാമറ താഴെ ചന്ദ്രോപരിതലത്തിലെ  ചിത്രങ്ങൾ എടുത്തുകൊണ്ടേ ഇരിക്കും.

എതിർദിശയിൽ നിന്നും ഒരു ബസ് അതിവേഗത്തിൽ നമുക്ക് നേരെ വരുന്നതായി ചിന്തിക്കൂ, ബസ് ഒരുപാട് അകലെ ആയിരിക്കുമ്പോൾ അതിന്റെ വലിപ്പം വളരെ ചെറുതായി തോന്നും. എന്നാൽ അടുത്തേക്ക് വരുംതോറും ബസ്സിന്റെ വലിപ്പം കൂടി വരില്ലേ. ബസിന്റെ വലിപ്പം എത്ര വേഗത്തിൽ കൂടുന്നുവെന്ന് മനസ്സിലാക്കണമെങ്കിൽ ബസ് എത്ര വേഗത്തിലാണ് വരുന്നതെന്ന് കണ്ടുപിടിക്കേണ്ടതില്ലേ. അതേ പോലെ വീഡിയോയിലൂടെ ലഭ്യമാകുന്ന ചിത്രങ്ങളിലൂടെ ചന്ദ്രോപരിതലം എത്ര വേഗത്തിൽ വലുതാകുന്നു എന്ന് കണക്കാക്കുന്നതിന് പേടകം എത്ര വേഗത്തിലാണ് പേടകം താഴേക്ക്  പോകുന്നതെന്ന് അറിയാനുള്ള സംവിധാനവും പേടകത്തിനുള്ളിലുണ്ട്.ഒന്ന്‌ രണ്ട് ഉപകരണങ്ങൾ ഉപയോഗിച്ച് വേഗത കണക്കാക്കാം.വേഗത കൂടിയാൽ തകർന്ന് പോകും. കൃത്യമായ വേഗതയിൽ തന്നെ ഇറങ്ങേണ്ടതുണ്ട്. അതിനായാണ് ഇതുപോലെയുള്ള പുതിയ സാങ്കേതങ്ങൾ വെച്ച് ഇസ്രോ ചന്ദ്രയാൻ 3 തയാറാക്കിയിരിക്കുന്നത്.

കടപ്പാട് : BBC Tamil, Daniel

ഏഴാം ഘട്ടം

10 മീറ്റർ ഉയരത്തിൽ വെച്ച് റോക്കറ്റുകളുടെയെല്ലാം പ്രവർത്തനം നിർത്തും. എതിർബലം ഇല്ലാത്തതിനാൽ  പേടകം ചന്ദ്രനിലേക്ക് പതിക്കും. വീഴാൻ ഏകദേശം ഒൻപത് സെക്കന്റ്‌ സമയമെടുക്കും. ഇതാണ് ഏഴാമത്തെ ഘട്ടം. എന്തുകൊണ്ടാണ് അവസാന നിമിഷം വരെ, നിലത്തിറങ്ങും വരെ റോക്കറ്റ് പ്രവർത്തിപ്പിക്കാത്തത്?

ചന്ദ്രന്റെ ഉപരിതലം നിറയെ ചെറു മണൽ പൊടികളാണ്. റോക്കറ്റ് അവിടെ എത്തിയാൽ എന്ത് സംഭവിക്കുമെന്നോ മണൽ പൊടികളെല്ലാം മുകളിലേക്ക് ഉയർന്നു പൊടിനിറഞ്ഞ കാറ്റായി വീശിയടിക്കും.. അങ്ങനെ ബഹിരാകാശ പേടകം മുഴുവൻ പൊടിപിടിച്ച് സോളാർ പാനൽ പോലും പ്രവർത്തിക്കാനാകാതെ വരും.ആ അപകടം ഒഴിവാക്കാനായാണ് 10 മീറ്റർ ഉയരത്തിൽ വെച്ച് റോക്കറ്റ് എൻജിനെല്ലാം ഓഫ്‌ ആകുന്നത്. സെക്കന്റിൽ രണ്ട് മീറ്ററോ മൂന്നുമീറ്ററോ വേഗത്തിൽ പതിച്ചാലും കേട് പറ്റാത്തത്ര ദൃഢമായാണ് പേടകത്തിന്റെ കാലുകൾ നിർമിച്ചിരിക്കുന്നത്.

കടപ്പാട് : BBC Tamil, Daniel

ടിക് ടിക് ഘട്ടം

800 മീറ്റർ ഉയരത്തിൽ നിന്നും 10 മീറ്റർ ഉയരത്തിലേക്ക് ഇറങ്ങി വരുവാൻ പേടകത്തിന് വെറും നാലര നിമിഷം മതിയാകും.ടിക് ടിക് ന് എത്തിച്ചേരും.നാല്, അഞ്ച്, ആറ്, ഏഴു ഘട്ടങ്ങളാണ് ടിക് ടിക് ഘട്ടം. ഈ ഘട്ടത്തിലെ പേടകത്തിന്റെ എല്ലാ ചലനത്തേയും നിയന്ത്രിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

അൽപ്പം കാത്തിരിപ്പ്

ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി കഴിഞ്ഞാൽ അതിന്റെ പതനവേഗത കൊണ്ട് പൊടി പറന്നുയരുമല്ലോ. അതുകൊണ്ടാണ് പേടകം നിലത്ത് സ്പർശിച്ച ശേഷവും കുറെ മണിക്കൂറുകൾ നിശ്ചലമായിരിക്കും. ആ പൊടി ശമിച്ചശേഷം, മണിക്കൂറുകൾക്ക് ശേഷം മാത്രമേ പേടകത്തിന്റെ വാതിലുകൾ തുറക്കപെടുകയുള്ളു.

കടപ്പാട് : BBC Tamil, Daniel

എട്ടാം ഘട്ടം

വാതിൽ തുറന്നു കഴിഞ്ഞാലുടൻ ലാൻഡറിൽ നിന്നും കംഗാരുകുട്ടിയെപ്പോലെ റോവർ ഇഴഞ്ഞു പുറത്തേക്ക് നീങ്ങും.പുറത്തുകടക്കുന്ന റോവർ അതിന്റെ മാതൃതുല്യയായ ലാൻഡറിന്റെ ഫോട്ടോ എടുക്കും.അതേ സമയം ലാൻഡർ റോവറിന്റെ ചിത്രവുമെടുക്കും. ഈ രണ്ട് ചിത്രങ്ങൾ എടുക്കുന്നതാണ് എട്ടാം ഘട്ടം.

ഈ ഏട്ടാമത്തെ ഘട്ടത്തിന്റെ കൺ കുളിർകെയുള്ള വിജയകാഴ്ചയിലേക്കാണ് ഇന്ത്യയും ലോകവും ഉറ്റുനോക്കുന്നത്.

തത്സമയം കാണാം – ആഗസ്റ്റ് 23 വൈകുന്നേരം 5.30


ചാന്ദ്രയാൻ 3 നാൾവഴികൾ

August 20, 2023

ഇനി മണിക്കൂറുകൾ മാത്രം

25X134 കിലോമീറ്റർ വലിപ്പമുള്ള രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

August 20, 2023
August 18, 2023

ലാൻഡർ ചന്ദ്രപ്രതലത്തോട് അടുക്കുന്നു

ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട്‌ കൂടുതൽ അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയ പൂർത്തീകരിച്ചു. (153 km x 163 km)
ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു.

August 18, 2023
August 17, 2023

ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.

ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.

August 17, 2023
August 16, 2023

ഇനിയൊരു കടമ്പകൂടി

ഭ്രണമണപഥം ചുരുക്കുന്നു. (153 km x 163 km)

August 16, 2023
August 14, 2023

കൂടൂതൽ അടുത്തേക്ക്

ഭ്രമണപഥത്തിന്റെ വൃത്താകൃതിയിലുള്ള ഘട്ടത്തിൽ. (151 km x 179 km)

August 14, 2023
August 9, 2023

ചന്ദ്രനടുത്തേക്ക്

174 km x 1437 km ഓർബിറ്റിലേക്ക്

August 9, 2023
August 6, 2023

ചാന്ദ്രപഥത്തിൽ

ചന്ദ്രനുചുറ്റും 170 km x 4313 km വലിപ്പമുള്ള ഓർബിറ്റിലാണ് ഇപ്പോൾ ചന്ദ്രയാൻ. ചിത്രങ്ങൾ പുറത്തുവിട്ടു.

August 6, 2023
August 5, 2023

ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ -ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

August 5, 2023
August 1, 2023

ട്രാൻസ് ലൂണാർ ഇൻസേർഷൻ  ബേൺ

പുലർച്ചെ 12.15 മണിക്ക് ത്രസ്റ്റർ റോക്കറ്റ് കത്തിച്ച് പേടകത്തിനെ സെക്കൻഡിൽ 10.4 കിലോമീറ്റർ വേഗതയിൽ എത്തിച്ച്, ചന്ദ്രനിലേക്ക്പഥത്തിനരികെ (translunar orbit)

August 1, 2023
July 22, 2023

Earth-bound perigee firing

പേടകം ഇപ്പോൾ 71351 km x 233 km orbit.

July 22, 2023
July 17, 2023

The second orbit-raising maneuver

പേടകം ഇപ്പോൾ 41603 km x 226 km ഓർബിറ്റിൽ

July 17, 2023
July 15, 2023

Earthbound firing-1

.പേടകം ഇപ്പോൾ 41762 km x 173 km ഓർബിറ്റിൽ

July 15, 2023
July 14, 2019

വിജയകരമായ വിക്ഷേപണം

2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ  സ്പേസ് സെന്‍ററില്‍ നിന്നും  വിക്ഷേപിച്ചു. 16 മിനിറ്റ് സഞ്ചരിച്ച  ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി

July 14, 2019
July 11, 2023

ലോഞ്ച് റിഹേഴ്സൽ

24 മണിക്കൂർ നീണ്ടുനിൽക്കുന്ന മുഴുവൻ വിക്ഷേപണ തയ്യാറെടുപ്പു് – ‘ലോഞ്ച് റിഹേഴ്സൽ’ അവസാനിച്ചു.

July 11, 2023
July 7, 2023

വിക്ഷേപണം- പ്രഖ്യാപനം

ശ്രീഹരിക്കോട്ടയിലെ SDSC-SHAR, സെക്കന്റ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപണം 2023 ജൂലൈ 14-ന് 14:35 മണിക്കൂറിന് ഷെഡ്യൂൾ ചെയ്‌തു

July 7, 2023

മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ

പങ്കെടുക്കാം
Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ചന്ദ്രയാൻ 3 – ഇനി മണിക്കൂറുകൾ മാത്രം 
Next post ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Close