Read Time:6 Minute

പി എം സിദ്ധാര്‍ത്ഥന്‍

റിട്ടയര്‍ഡ് സയന്റിസ്റ്റ്, ഐ എസ് ആര്‍ ഒ

 

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ,ചന്ദ്രയാന്‍-2 ദൗത്യത്തെ കുറിച്ചു കൂടുതലറിയാം..

[box type=”shadow” align=”aligncenter” class=”” width=””] 2019 ജൂലായ് 15 ന് പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.[/box]
  • ഇതുവരെ ആരും പോകാത്തിടത്തേക്ക്

ഇതുവരെ എല്ലാ രാജ്യങ്ങളുടെയും എല്ലാ ദൗത്യങ്ങളും ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്താണ് ഇറങ്ങിയിട്ടുള്ളത്. ഇതാദ്യമായാണ് ഒരു ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് ഇറങ്ങാന്‍ തയ്യാറാവുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശം – നാസയുടെ Clementine നാസയുടെ പകര്‍ത്തിയ ചിത്രം | കടപ്പാട് : വിക്കിപിഡിയ 
  • എന്തുകൊണ്ട് ദക്ഷിണധ്രുവം?

ഭൂമിക്കൊപ്പം സൂര്യനെ വലം വെക്കുമ്പോള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ നല്ലൊരുഭാഗം നിഴല്‍ പ്രദേശമാണ്. ഈ നിഴല്‍ പ്രദേശത്ത് ജലസാന്നിധ്യത്തിന്റെ സാധ്യത കൂടുതലാണ്. മാത്രമല്ല ഈ ഭാഗത്തുള്ള ഗര്‍ത്തങ്ങളില്‍ ആദ്യകാല സൗരയൂഥത്തിന്റെ ബാക്കി വന്ന ദ്രവ്യം മാറ്റമൊന്നും ഇല്ലാതെ ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാലാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശം ലക്ഷ്യമാക്കുന്നത്.

  • ചാന്ദ്ര ദൗത്യങ്ങള്‍ എന്തിന് ?

നമുക്കേറ്റവും അടുത്തുള്ള പ്രപഞ്ചഗോളമാണ് ചന്ദ്രന്‍. ശരാശരി ദൂരം 3,84,000 കിലോ മീറ്റര്‍.ചൊവ്വയിലേക്കുള്ള കുറഞ്ഞദൂരം 7.8 കോടി കിലോമീറ്ററാണെങ്കിലും , ബഹിരാകാശ യാനങ്ങള്‍ ദീര്‍ഘവൃത്താകാരമായ പഥങ്ങളില്‍ സഞ്ചരിക്കുന്നതിനാല്‍ ചൊവ്വയിലെത്താന്‍ 22.5 കോടി കിലോ മീറ്ററോളം സഞ്ചരിക്കണം. മാത്രമല്ല ചൊവ്വായാത്രക്ക് അനുയോജ്യമായ സമയം രണ്ടു വര്‍ഷത്തില്‍ ഒരിക്കലേ വരൂ. അതേ സമയം ചന്ദ്രനിലേക്ക് എപ്പോഴും പോകാം. അതിനാല്‍ ദീര്‍ഘദൂര ഗ്രഹാന്തരയാത്രകള്‍ നടത്താനാവശ്യമായ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ ചാന്ദ്രയാത്ര സഹായിക്കും.

[box type=”info” align=”” class=”” width=””]

ചാന്ദ്രയാന്‍-2 പ്രത്യേകതകള്‍

  1. ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് മൃദുവായിറങ്ങാന്‍ ലക്ഷ്യമിടുന്ന ആദ്യ ചാന്ദ്രദൗത്യം.
  2. ചന്ദ്രനിലിറങ്ങാന്‍ ലക്ഷ്യമാക്കുന്ന ആദ്യ ഇന്ത്യന്‍ദൗത്യം.
  3. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സ്വയം വികസിപ്പിച്ചെടുത്ത ‘വാഹനം’ ചന്ദ്രനില്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിടുന്നു.
  4. ചന്ദ്രോപരിതലത്തില്‍ പേടകം മൃദുവായി ഇറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
[/box]

 

chandrayan 2 - design
ചന്ദ്രയാൻ -2 – ഓര്‍ബിറ്ററിന് മുകളിൽ വിക്രം ലാൻഡർ സ്ഥാപിച്ചിരിക്കുന്നു| കടപ്പാട് : വിക്കിപിഡിയ 
  • ചാന്ദ്രയാന്‍-2 ബഹിരാകാശ വാഹനം

ചാന്ദ്രയാന്‍ 2 ന് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ മൂന്നു ഭാഗങ്ങളുണ്ട്.

  1. ഓര്‍ബിറ്റര്‍- ഭാരം 2379 കിലോഗ്രാം. ചന്ദ്രന് മുകളില്‍ 100 കിലോ മീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്യും.ലാന്‍ഡറും ഭൂമിയും തമ്മിലുള്ള റിലേ സ്റ്റേഷനായി പ്രവര്‍ത്തിക്കും. സ്വയം നിരീക്ഷണങ്ങള്‍ നടത്തും.
  2. ലാന്‍ഡര്‍(പേര് വിക്രം)- ഭാരം 1471 കിലോ മീറ്റര്‍. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചാല്‍ , ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് ഉള്ളില്‍ റോവറിനെയും വഹിച്ചുകൊണ്ട് , മൃദുവായി ചന്ദ്രനിലിറങ്ങും. ചന്ദ്രന് അന്തരീക്ഷമില്ലാത്തതിനാല്‍ റെട്രോ റോക്കറ്റുകള്‍ ഉപയോഗിച്ചാണ് മൃദുവായി ഇറങ്ങുക.
  3. റോവര്‍ (പേര് പ്രഗ്യാന്‍- സംസ്കൃതത്തില്‍ അറിവെന്നര്‍ത്ഥം) – 17 കിലോ ഗ്രാം ഭാരമുള്ള റോവര്‍ ചന്ദ്രോപരിതലത്തില്‍ അര കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
പ്രഗ്യാന്‍ റോവറിന്റെ ചിത്രീകരണം | കടപ്പാട് : ISRO 

 

  • വിക്ഷേപണം

ഇന്ത്യയുടെ ഏറ്റവും വലിയ വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി മാര്‍ക്ക് 3 ഉപയോഗിച്ചാണ് വിക്ഷേപണം. ആദ്യം പാര്‍ക്കിംഗ് ഓര്‍ബറ്റിലേക്കും പിന്നീട് ആറു പ്രാവശ്യം ഭ്രമണപഥം വലുതാക്കി ചന്ദ്രനിലേക്ക്, ചാന്ദ്രയാന്‍-2 യാത്ര നടത്തും.

ചന്ദ്രയാൻ -2 ന്റെ ആനിമേഷൻ – ഭൂമിക്കു ചുറ്റും| കടപ്പാട് : വിക്കിപിഡിയ 

 

Animation_of_Chandrayaan-2_around_Moon.
ചന്ദ്രയാൻ -2 ന്റെ ആനിമേഷൻ -ചന്ദ്രന് ചുറ്റും | കടപ്പാട് : വിക്കിപിഡിയ 
  • ചന്ദ്രയാന്‍ ടീസര്‍ കാണാം 

 

 

Happy
Happy
8 %
Sad
Sad
8 %
Excited
Excited
50 %
Sleepy
Sleepy
8 %
Angry
Angry
17 %
Surprise
Surprise
8 %

3 thoughts on “ചാന്ദ്രയാന്‍ 2 പ്രധാന വസ്തുതകള്‍

Leave a Reply

Previous post ഒരു തരി പൊന്നിന്റെ നിറമെന്താ?
Eudoxus Next post യൂഡോക്സസ്
Close