സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം

കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നു.

ഡോ. ഫിർദൗസി ഖദ്രി – ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക്‌ മാഗ്സസെ

ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ്...

കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും

ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.

അഫ്ഗാനിസ്ഥാനില്‍ സയന്റിസ്റ്റുകള്‍ ആശങ്കയില്‍

കഴിഞ്ഞ 20 കൊല്ലമായി അഫ്ഗാനിസ്ഥാനില്‍ സയന്‍സ് വളരുകയായിരുന്നു. എന്നാലിപ്പോള്‍ പല സയന്റിസ്റ്റുകളും ഗവേഷകരും പലായനം ചെയ്യുകയാണ്, ശേഷിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലുമാണ്.

കെ റെയിലും കേരളത്തിലെ ഗതാഗതവും – പരിഷത്ത് ലഘുലേഖ വായിക്കാം

നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി പൊതുവിലും ഗതാഗതവുമായി പ്രത്യേകിച്ചും ബന്ധപ്പെടുത്തി പരിശോധിക്കുന്ന ലഘുലേഖ.

ആഫ്രിക്കൻ സയൻസ്

ആഫ്രിക്കയിലെ ജനങ്ങള്‍ ഏകദേശം 2000 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം അവരിലേക്ക് ഇതുവരെ ഇറങ്ങിച്ചെന്നിട്ടില്ല.

ടോക്കിയോ ഒളിമ്പിക്സിലെ ശാസ്ത്രജ്ഞർ 

ശാസ്ത്രപഠനവും കായിക രംഗത്തെ സജീവ പങ്കാളിത്തവും ഒരിക്കലും ചേർന്നുപോകാത്തതാണ് എന്ന പൊതുധാരണയും നിലനിൽക്കുന്നു.  എന്നാൽ ഈ ധാരണകളെ പൊളിച്ചെഴുതുന്ന ഏഴ്  ശാസ്ത്രജ്ഞർ ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ശാസ്ത്ര ഗവേഷണവും കായിക ഇനങ്ങളിലെ മികവും ഒരുമിച്ച് സാധിക്കില്ല എന്ന മുൻവിധിയെ അവർ തിരുത്തിക്കുറിക്കുന്നു.

വാക്സിൻ മിക്സിംഗും ICMR പഠനവും

ഒരു വാക്സിനെ തുടർന്ന് മറ്റൊരു വാക്സിൻ നൽകുന്ന ‘വാക്സിൻ മിക്സിങ്ങ്’ രീതി ഒരു പക്ഷെ ഫലപ്രദമായിരിക്കാം. ഇതിനെ പറ്റി പഠനങ്ങൾ നടന്നു വരുന്നു. ഏതു തരം വാക്സിനുകൾക്കാണ് ഇത് ഫലപ്രദമാവുക, തമ്മിലുള്ള ഇടവേള എന്തായിരിക്കണം, ആദ്യം ഏതു വാക്സിൻ ആണ് നൽകേണ്ടത് എന്ന കാര്യങ്ങൾ ഒക്കെ വിശദമായി പഠിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. 18 പേരിൽ മാത്രം നിരീക്ഷിച്ച് കോവിഷീൽഡിന്റെ കൂടെ കോവാക്സിൻ  കൊടുക്കാമെന്ന ICMRന്റെ  പ്രസ്താവന പുനഃപരിശോധിക്കേണ്ടതുണ്ട്. പുതിയ ICMR. പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു…

Close