താപനം : മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ ?
ആർട്ടിക്കിൽ പുതുതായി രൂപംകൊള്ളുന്ന ഹിമജലപാതകൾ സമുദ്രഗതാതഭൂപടം തിരുത്തുമോ? ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് പ്രതീക്ഷയോ ആശങ്കയോ? ഡോ.ഗോപകുമാർ ചോലയിൽ എഴുതുന്നു…
ഓഗസ്റ്റ് മാസം : ഓട്ടോഇൻഫ്ലമേറ്ററി രോഗങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കാം
മനുഷ്യ ശരീരത്തിലെ സഹജമായ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗങ്ങളാണ് ഓട്ടോ ഇൻഫ്ലമേറ്ററി രോഗങ്ങൾ. ഈ രോഗങ്ങളെ പറ്റിയുള്ള ധാരണ ഉണ്ടായിട്ടു ഏകദേശം ഇരുപതു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ(Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കർമനിരതമായി ജീവിച്ച ഒരു ശാസ്ത്രജ്ഞനായിരുന്നു ലവ് ലോക്ക്.
ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസം
ദേശീയ പാഠ്യപദ്ധതി രേഖ 2005 പുറത്തുവന്ന കാലത്ത് ഡോ.അമിതാഭ് മുഖർജി എഴുതിയത ലേഖനം. സ്രോത് എന്ന ഹിന്ദി ശാസ്ത്ര മാസികയിലാണിത് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കേണ്ട ഉന്നത ശാസ്ത്ര സമ്മേളനങ്ങളിൽ ശാസ്ത്രബോധമുൾക്കൊണ്ട് സംസാരിക്കേണ്ട ഉത്തരവാദപ്പെട്ട പലരും ഐതിഹ്യങ്ങളെ ശാസ്ത്രവുമായി കുട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ച് പ്രസക്തമായ ചില നിരീക്ഷണങ്ങൾ
പ്രകൃതി സംരക്ഷണത്തിന്റെ പാലപ്പൂവൻ മാതൃക
മൂക്കിന് പാലപ്പൂവിന്റെ ഞെട്ടിനോട് സാമ്യമുള്ളതുകൊണ്ട് കാസറഗോഡുകാർ Cantor’s Giant Softshell Turtle നെ വിളിച്ച പേരാണ് “പാലപ്പൂവൻ”. ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണിയാണ് ഈ ഭീമനാമകൾ. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിൽ കണ്ടെത്തിയവയിൽ മൂന്നാമത്തേതുമായ പ്രജനന കേന്ദ്രമാണ് ചന്ദ്രഗിരിപ്പുഴയിലുള്ളത്. പാലപ്പൂവൻ ആമയുടെ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വായിക്കാം.
ആഗോള തവളക്കാൽ വ്യാപാരം
വർഷം തോറും 4000 ടൺ തവളക്കാലുകൾ ആണ് ഫ്രഞ്ചുകാർ ഭക്ഷിക്കുന്നത്. അതായത് ശരാശരി പത്തുകോടിയോളം തവളകളുടെ കാലുകൾ. ഇതുമുഴുവൻ തന്നെ ഇറക്കുമതി ചെയ്യുന്നതുമാണ്
കേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി – മനുഷ്യരിലേക്ക് പകരുമെന്ന പേടിവേണ്ട
കേരളത്തിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത് ഇന്നലെയാണ് (2022 ജൂലൈ 22). വയനാട് മാനന്തവാടിക്കടുത്ത് കണിയാരം തവിഞ്ഞാലിലെ പന്നിഫാമിലാണു രോഗം കണ്ടെത്തിയത്.
ജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK
ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ. ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു…ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.