തെളിവോ തഴമ്പോ?

തെളിവുകളെ ആസ്പദമാക്കാത്ത വൈദ്യപ്രയോഗങ്ങൾ അശാസ്ത്രീയവും, പലപ്പോഴും അപകടകരവും ആണ്. എവിഡൻസ്-ബേസ്ഡ് മെഡിസിൻ നമ്മുടെ നാട്ടിൽ പൂർണമായും പ്രയോഗിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്ത അനുഭവസമ്പത്ത് അപകടകരവും പൂർണമായും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുമാണ്. അനുഭവസമ്പത്തിനേ മാത്രം ആശ്രയിക്കുന്ന അതുമല്ലെങ്കിൽ ശ്രേഷ്ഠതയെ-ആശ്രയിക്കുന്നവൈദ്യം അശാസ്ത്രീയവും, പൂർണമായും പുറന്തള്ളപ്പെടേണ്ടതുമാണ്.

കൊറോണ വൈറസ് : ജനിതകശ്രേണി നിർണയവും വംശാവലികളും

ഇന്ത്യയിൽ നിന്നുള്ള SARS-CoV-2 ജനിതകശ്രേണികളുടെ വിശകലനത്തിൽ ഏഴു പ്രധാന വംശാവലികൾ കാണുവാൻ സാധിക്കും. ഇവയിൽ ആറു വംശാവലികൾ ലോകത്തെമ്പാടും പ്രബലമായി കാണപ്പെടുന്ന പത്തു വംശാവലികളിൽ ഉൾപെടുന്നവയാണ്. SARS CoV-2ന്റെ ഇന്ത്യയിലെ ജനിതകവംശാവലിയെക്കുറിച്ചുള്ള ലേഖനം.

അളവിലെ പിഴവുകൾ

ഏതു പ്രതിഭാസത്തെയും സംഖ്യകൾ കൊണ്ട്  ആവിഷ്കരിക്കുന്നതിനെ അളക്കുക എന്നു പറയാം. അളക്കുന്നത് ഒരു കാര്യത്തെ ശാസ്ത്രീയമായി അറിയുന്നതിന്റെ  ആദ്യത്തെ കാൽവെപ്പാണെന്നു കരുതപ്പെടുന്നു. ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം, ജിയോളജി, വൈദ്യം, പൊതുജനാരോഗ്യം എന്നു വേണ്ട എല്ലാ ശാസ്ത്രശാഖകളിലും മാത്രമല്ല, സാമൂഹ്യശാസ്ത്രങ്ങളിലും അളവ് പ്രധാനമാണ്.

ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞ ജൈവസാങ്കേതികവിദ്യാവിപ്ലവം രോഗചികിത്സയിലും നിർണയത്തിലുമെല്ലാം വിസ്മയകരങ്ങളായ മാറ്റങ്ങൾക്കുള്ള സാധ്യത തുടർന്നിട്ടുണ്ട്. എന്നാൽ അതോടൊപ്പം രോഗപ്രവചനസാധ്യത, വൈദ്യശാസ്ത്രനൈതികത, ചികിത്സാമാനദണ്ഡങ്ങൾ, ജനിതകപേറ്റന്റ്, വൈദ്യ ശാസ്ത്രവാണിജ്യവൽകരണം, ചികിത്സാചെലവിലുള്ള ഭീമ മായ വർധന തുടങ്ങി ശാസ്ത്രസാങ്കേതികവും സാമൂഹികവും സാമ്പത്തികവും നൈതികവു മായ ഒട്ടനവധി പ്രഹേളികകളും വെല്ലുവിളികളും ജനിതകവിപ്ലവം ഉയർത്തുന്നുണ്ട്.

കോവിഡ് വാക്സിന്‍ എപ്പോള്‍ വരും ?

കേരളത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡിന്റെ സാമൂഹ്യവ്യാപനം നടക്കുന്നതായായി സംസ്ഥാന ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഒരു വാക്സിൻ എന്ന രക്ഷാമാർഗ്ഗം നമുക്കുണ്ടാകുമോ ? ആഗസ്റ്റിൽ തന്നെ ഇന്ത്യയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുമോ ? ഇനിയും എത്രനാൾ വേണ്ടി വരും ഒരു വാക്സിൻ കണ്ടെത്താൻ ?

പ്രാർത്ഥനയിൽനിന്ന് പബ്ലിക് ഹെൽത്തിലേക്ക്

പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, രോഗാണുക്കളും വാക്സിനുകളും, പോഷണക്കുറവിന്റെ രോഗങ്ങൾ തുടങ്ങയവ വിശദമാക്കുന്നു. ഡോ.വി.രാമന്‍കുട്ടിയുടെ ലേഖനപരമ്പയുടെ അഞ്ചാംഭാഗം

Close