Read Time:14 Minute

റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ ഇൻസ്റ്റീനെൽ വിഭാഗത്തിലെ പ്രൊഫസറും, ശാസ്ത സാങ്കേതിക വകുപ്പിന്റെ കീഴിലെ സ്വയംഭരണാധികാരമുള്ള Translational Health Science and Technology Institute ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും, റോട്ടാ വൈറസ്സിനുള്ള വാക്സിൻ പരീക്ഷങ്ങളുടെയും പഠനത്തിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഗവേഷകയാണ്. 2016-ൽ ഗവേഷണ മികവിനുള്ള ഇൻഫോസിസ് പ്രൈസ് നേടിയിരുന്നു. ശാസ്ത്രഗതിക്കുവേണ്ടി ഇംഗ്ലീഷിലെഴുതിയ ലേഖനം വിവർത്തനം – ചെയ്തത് ഡോ. രതീഷ് കൃഷ്ണൻ

കൊറോണ വ്യാപനം ഇന്ന് കേവലം ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല; അതൊരു സാമ്പത്തിക, മാനുഷിക പ്രശ്നമായി വളർന്നു കഴിഞ്ഞു. കോവിഡ്-19 എന്ന ഈ മഹാമാരിയുടെ ഫലമായി മാറ്റങ്ങൾ വന്നിരിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പരിണിതഫലം കേവലം ആരോഗ്യമേഖലയിൽ മാത്രമായിരിക്കില്ല. വ്യക്തികളുടെയോ സമൂഹത്തിന്റെയോ ആരോഗ്യം; വലിയ അളവിൽ രോഗബാധിതർ വരുമ്പോൾ, അവരുടെ ചികിത്സ, രോഗം കാരണം സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നവർ, അവരുടെ രോഗമുക്തി; രോഗമുക്തി നേടാൻ കഴിയാത്തവർ തുടങ്ങി ആരോഗ്യമേഖലയിൽ നമ്മൾ പ്രതീക്ഷിക്കുന്ന പ്രശ്നങ്ങൾക്കപ്പുറം, പഠിക്കാനും, ജോലി ചെയ്യാനും, യാത്രചെയ്യാനും, എന്തിനേറെ നമ്മുടെ ആശയവിനിമയം നടത്താനുള്ള ത്വരയെവരെ ഈ മഹാമാരി ബാധിച്ചു കഴിഞ്ഞു. ഇതെല്ലാമാണല്ലോ ഒരു വികസിതമായ പരസ്പരബന്ധത്തിൽ അടിസ്ഥാനപ്പെടുത്തി ലോകക്രമം ഉണ്ടാക്കുന്നത്. അപ്പോൾ ആ ലോകക്രമംതന്നെ ബാധിക്കപ്പെട്ടിരിക്കുന്നു.

ഈ രോഗത്തെ നേരിടാനായി വലിയ അളവിൽ നടപ്പിലാക്കിയ ക്വാറൻറ്റയിൻ പ്രവർത്തനങ്ങൾ, അസുഖബാധിതരെ മാറ്റിനിറുത്തുന്ന ഐസൊലേഷൻ പ്രവർത്തനങ്ങൾ; മുൻകരുതലിനായുള്ള ശാരീരിക അക ലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒരു പരിധിവരെ ഈ രോഗത്തെ നിയന്ത്രിക്കാനും, ഇതിന്റെ വ്യാപനത്തിന്റെ ഗ്രാഫ് താഴോട്ടെത്തിക്കാനും, വികസിതമോ, വ്യാവസായിക ഔന്നത്യമോ നേടിയ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിലും, അവരെല്ലാം തന്നെ ഇപ്പോൾ ഒട്ടനവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം രോഗ വ്യാപനം തടയാൻ വേണ്ടി പ്രഖ്യാപിച്ച് അടച്ചുപൂട്ടലിൽ നിന്നും എങ്ങനെ പുറത്തേക്കു വരണം എന്നതാണ്. സമൂഹത്തിലെ ഓരോ മേഖലയിലും വ്യത്യസ്ത വേഗത്തിലും, വ്യത്യസ്ത ഇടങ്ങളിലുമായി അത് നടന്നുകൊണ്ടിരിക്കുന്നുമുണ്ട്.

സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമായ ഒരു വാക്സിൻ കണ്ടെത്തുക എന്നതാണ് ഈ മഹാമാരിയിൽനിന്നും പുറത്തുകടക്കാൻ മനുഷ്യരാശിയുടെ മുൻപിലുള്ള ഏറ്റവും – ഉചിതമായ പോംവഴി. കഴിഞ്ഞ ആറ് മാസത്തിലേറെയായി, മുൻപ് കേട്ടുകേൾവിയില്ലാത്തവിധം വേഗത്തിൽ ഇതിനായുള്ള ശ്രമം ആരംഭിച്ചിട്ട്. കോടിക്കണക്കിനു ഡോളറുകൾ ചിലവഴിക്കുകയും സാധ്യതയുള്ള ഇരുനൂറിലേറെ വ്യത്യസ്ത വാക്സിനുകൾ പരീക്ഷണത്തിന്റെ പല ഘട്ട ത്തിൽ എത്തുകയും ചെയ്തു. ഈ അളവിലുള്ള സാമ്പത്തികവും, ശാസ്ത്ര സാങ്കേതിക പ്രതിജ്ഞാബദ്ധ തയുള്ളപ്പോഴും ഒരു ഫലപ്രാപ്തിയുമുള്ള വാക്സിൻ അടുത്ത കാലത്തുണ്ടാവുമോ എന്നത് ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുന്നു. അതിനേക്കാളേറെ ആശങ്കയുണ്ടാക്കുന്നത്, ഇങ്ങനെയുണ്ടാവുന്ന വാക് സിൻ എല്ലാവർക്കും ലഭ്യമാവുന്ന വിലയിൽ ലഭിക്കുമോ? ലഭിച്ചാൽ തന്നെ ആ വാക്സിൻ ഒരു ദീർഘകാല സംരക്ഷണം നൽകുമോ തുടങ്ങിയ കാര്യങ്ങളാണ്. – 2014 ലെ പടിഞ്ഞാറൻ ആഫ്രി ക്കയിൽ പടർന്നുപിടിച്ച എബോളയ്ക്കു ശേഷമാണ് സാംക്രമിക രോഗ ങ്ങൾക്കെതിരെയുള്ള നൂതന തയ്യാറെടുപ്പുകൾക്കായുള്ള കൂട്ടായ്മ രൂപീകൃതമായത് (The Coalition for Epidemic Preparednsse Innovations -CEPI). ഇതിന്റെ ലക്ഷ്യം , സാംക്രമി ക സാധ്യതയുള്ള അസുഖങ്ങൾക്കെതിരെ, ആദ്യ ഘട്ടം പൂർത്തീകരിച്ച വാക്സിനുകൾ ഉണ്ടാക്കി സൂക്ഷിക്കുക എന്നതായിരുന്നു. ഭാവിയിൽ ഒരു മഹാമാരിയുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വേണ്ടിയാണിത്. ഒരു ഇൻഷുറൻസ് പോളിസി പോലെ. ഈ പുതിയ രോഗം വന്നപ്പോൾ CEPI യുടെ തയ്യാറെടുപ്പുകൾക്കായി തുടങ്ങിയ പരീക്ഷണങ്ങളിൽ നിന്നാണ് ആദ്യത്തെ പ്രതികരണമുണ്ടായത്. CEPI യുടേതായി 12 സാധ്യത വാക്സിനുകൾ ഉണ്ടെങ്കിലും, അതിലേറെ CEPI യുടെ വാക്സിൻ പരീക്ഷണ വൈദഗ്ധ്യവും, സൗകര്യങ്ങളും ഈ പ്രവർത്തനത്തിൽ മുതൽക്കൂട്ടാകും. ഇതല്ലാതെ അമേരിക്കൻ സർക്കാരി ന്റേതായി WarpSpeed എന്ന പേരിൽ ഒരു പുതിയ പദ്ധതി കൂടി നിലവിൽ വന്നിട്ടുണ്ട്. ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം ജനുവരി 2021 ഓടുകൂടി 300 ദശലക്ഷം വാക്സിനുകൾ ഉത്പാദിപ്പിക്കുക എന്നതാണ്. ഇതിനായി ആദ്യം സാധ്യതയുള്ള 125 വാക്സിനുകളിൽ തുടങ്ങിയ പരീക്ഷണം പെട്ടെന്ന് തന്നെ അതീവ സാധ്യതയു ള്ള 14 വാക്സിനുകളിലേക്കായി മെയ് മാസത്തോടെ ചുരുക്കിയിട്ടുണ്ട്. ജൂണിൽ ഈ പട്ടികയിലേക്ക് 5 പുതിയ വാക്സിനുകൾ കൂടി ചേർക്കപ്പെടുകയുണ്ടായി.

ലോകത്തെ വിവിധ ഇടങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷണങ്ങളിൽ നിന്നും വാക്സിൻ സ്വീകരിക്കുന്ന മനുഷ്യരിൽ ആന്റിബോഡികൾ ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ മൃഗങ്ങളിൽ നടന്ന പരീക്ഷണങ്ങളിൽ ഈ വാക്സിനുകൾ തീവമായ അസുഖത്തിൽ നിന്നും സംരക്ഷണം നൽകും എന്നും തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലാവട്ടെ വിവിധ പരീക്ഷണശാലകളിലായി മുപ്പതോളം സാധ്യത വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം മനുഷ്യരിൽ പരീക്ഷണം നടത്തുകയാണിപ്പോൾ. ഒന്ന് ഭാരത് ബയോട്ടിക്കിന്റെ നിർവീര്യമാക്കിയ വൈറസുകളെ അടിസ്ഥാനമാക്കിയ വാകിനാണ്. രണ്ടാമത്തേത് സ്യഡ്സ് കാഡിലയുടെ പ്ലാസ്മിഡ് ഡി എൻ എ വാക്സിനാണ്. മനുഷ്യരിൽ പരീക്ഷണം നടത്തുക എന്നത് എളുപ്പമല്ല. സുരക്ഷിതത്വം, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി എന്നിവ മൂന്നു ഘട്ടങ്ങളിലായി പരീക്ഷിക്കേണ്ടതുണ്ട്. ഒന്നാം ഘട്ടത്തിൽ ഇരുപതോ അതിൽ കൂടുതലോ ഉള്ള ചെറിയ സംഘങ്ങളിൽ, വാക്സിന്റെ സുരക്ഷിതത്വം പരീക്ഷിക്കുന്നു. രണ്ടാം ഘട്ടത്തിലാവട്ടെ 200 ലേറെ പേരിൽ, ഈ വാക്സിൻ ഏതു തരത്തിലാണ് രോഗ പ്രതിരോധം നടത്തുന്നതെന്നും, എന്ത് അളവിലായിരിക്കണം ഇത് നയിക്കേണ്ടത് എന്നും പരീക്ഷിക്കുന്നു. മൂന്നാമത്തെ ഘട്ടത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തി പരീക്ഷിക്കാനായി ഒരു സംഘത്തിലെ ചിലർക്ക് ഇത് കൊടുക്കുകയും മറ്റു ചിലർക്ക് കൊടുക്കാതിരിക്കുകയും ചെയ്യുന്നു. ഇവരിൽ ആർക്കെല്ലാം അസുഖം ബാധിക്കുന്നു ഏന് മനസിലാക്കിയാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. വാക്സിൻ ഫലവത്താണെങ്കിൽ, അത് നൽകിയവരിൽ അസുഖബാധിതർ കുറവും, വാക്സിൻ നല്കപ്പെടാത്തവരിൽ അസുഖബാധിതർ കൂടുതലുമായിരിക്കും. ഈ ഘട്ടം ദൈർഘ്യമേറിയതും ഒരുപാട് ആളുകളിൽ പരീക്ഷിക്കേണ്ടതായും വരും.

ലോകമെമ്പാടുമുള്ള സർക്കാരുകളോടും, വ്യവസായങ്ങളോടും ഏകീകൃതമായി പ്രവർത്തിക്കാനാണ് ലോകാരോഗ്യ സംഘടന അപേക്ഷിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയും, രോഗത്തിന്റെ ഭീഷണി നേരിടുന്നവരെ എത്രയും പെട്ടെന്ന് സംരക്ഷിക്കാനും കഴിയും എന്നതിനാലാണത്. ലോക ആരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ, എല്ലാ രാജ്യങ്ങൾക്കും; അവർക്കു അത് വാങ്ങാൻ കഴിവുണ്ട ങ്കിലും ഇല്ലെങ്കിലും; എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഇന്ത്യയിൽ നമ്മുടെ വാക്സിൻ വ്യവസായം ഒരു വിജയകരമായ വാക്സിൻ കണ്ടെത്തും എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതെപ്പോൾ സംഭവിക്കുമെന്നറിയില്ല. അതിനാൽ തന്നെ അതീവ സാധ്യതയുള്ള വാക്സിനുകളുടെ വ്യവസായി ഉത്പാദനം, അവയുടെ ഫലപ്രാപ്തി അറിയുന്നതിന് മുൻപ് തന്നെ നമ്മൾ തുടങ്ങി കഴിഞ്ഞു.

ഒരുപാട് സാധ്യതാവാക്സിനുകളുണ്ടെങ്കിലും, അവയിൽ പലതും ഇനിയും തെളിയിക്കപ്പെടാത്ത സാങ്കേതികവിദ്യയിൽ അടിസ്ഥാനപ്പെടുത്തിയതോ, സുരക്ഷിതത്വ പരിശോധനകൾ നടത്തപ്പെടാത്തതോ, കൃത്യമായ പ്രവർത്തന രീതി മനസ്സിലാക്കപ്പെടാത്തവയോ ആണ്. ഒരു സുരക്ഷിതമായ ഫലപ്രാപ്തിയുള്ള വാക്സിസിൻ യുദ്ധകാല അടിസ്ഥാനത്തിൽ വികസിപ്പിക്കുമ്പോൾ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരും. വിഭവങ്ങളുടെ ലഭ്യതക്കുറവ്, പുതുതായി ഉയർന്നു വന്ന വാക്സിൻ ദേശീയത; (വാക്സിൻ കണ്ടെത്തി യാൽ അത് നമ്മുടെ ജനതയ്ക്കു വേ ണ്ടി മാത്രം ആദ്യം നിർമ്മിക്കാം എ ന്ന് കരുതുന്ന സർക്കാരുകളുടെ നയം) തുടങ്ങിയവയാണ് അതിൽ പ്രധാന വെല്ലുവിളികൾ. ഇതിന്റെ കൂടെ വാക്സിൻ വികസിപ്പിക്കുന്നതിൽ പാലിക്കേണ്ട ചട്ടങ്ങൾ കൂടിയാവുമ്പോൾ അടുത്ത ആറുമാസം വാക്സിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല എന്ന സ്ഥിതിയാണ്. പക്ഷെ മനുഷ്യരിൽ പരീക്ഷണങ്ങൾ തുടരുന്നു. ആ പരീക്ഷണങ്ങളായിരിക്കും ഏതു വാക്സിൻ പ്രവർത്തിക്കുമെന്നും ഏതു പ്രവർത്തിക്കില്ല എന്നുമുള്ളതിന്റെ അവസാന വാക്ക്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 57മത് സംസ്ഥാന വാർഷികം ഉദ്ഘാടനം ചെയ്യുന്നത്ഡോ. ഗഗൻ ദീപ് കാങ് ആണ്. തത്സമയം പരിഷത്ത് ഫേസ്ബുക്ക് പേജിൽ കാണാം


കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾ

  1. വാക്സിൻ – പലവിധം
  2. കോവിഡ് 19 – എങ്ങനെയാണ് വാക്സിനുകൾ പരിഹാരമാവുന്നത് ?
  3. റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ
  4. ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും
  5. ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം
  6. കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ?
  7. ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ
Next post പരിഷത് വാർഷികം – ഉദ്ഘാടന പ്രഭാഷണം – ഗഗൻദീപ് കാങ്
Close