മുറിവുണക്കാൻ പോളിമെറിക് ഹൈഡ്രോജൽ 

അപകടങ്ങൾ, യുദ്ധം, ദുരന്തം തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിൽ ഉയർന്ന മരണനിരക്ക് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് കടുത്ത രക്തസ്രാവം. ഇത് തടയാനും മുറിവിലെ അണുബാധ കുറയ്ക്കാനും നിലവിൽ ഉപയോഗിച്ച് വരുന്ന ഡ്രസ്സിങ്ങ് രീതികൾ അപര്യാപ്തമാണെന്നാണ് വിലയിരുത്തൽ. ആഴമേറിയതും ഇടുങ്ങിയതുമായ ആകൃതികളുള്ള ധമനികളിലെ വിള്ളലുകൾക്കും മുറിവുകൾക്കും ബാൻഡേജുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ഡ്രസ്സിങ്ങ് രീതികൾ ഫലപ്രദമല്ല. ഇവ ബയോഡീഗ്രേഡബിൾ അല്ല, കൂടാതെ ക്രമരഹിതമായ ആകൃതിയിലുള്ള മുറിവുകൾക്കു യോജിച്ചവയും അല്ല. പലപ്പോഴും കോശങ്ങൾക്ക് കേടുപാടുകളുണ്ടാകാനും ഇവ വഴിയൊരുക്കുന്നു. മെഡിക്കൽ രംഗത്തെ ഗവേഷണഫലമായി കണ്ടുപിടിച്ച പുതിയ ഹെഡ്രോജലുകൾ ബാൻഡേജുകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. ആന്റിബാക്ടീരിയൽ, ബയോഡീഗ്രേഡബിൾ ഗുണങ്ങൾ ഉള്ള ഹെഡ്രോജൽ രക്തസ്രാവം തടയാനും പെട്ടെന്നു മുറിവുകൾ ഉണങ്ങാനും സഹായിക്കുന്നു. കൂടാതെ ഹൈഡ്രോജലുകൾ കുത്തിവയ്പ്പിലൂടെയും ശരീരത്തിലേക്ക് കടത്തിവിടാവുന്നതാണ്, ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന ഹൈഡ്രോഫിലിക് പോളിമറുകൾ അടങ്ങിയ തിമാന (3 ഡി) നെറ്റ് വർക്കാണ് ഹൈഡ്രോജൽ. വ്യത്യസ്ത ക്രോസ് – ലിങ്കിംഗ് രീതികള്ർ ഉപയോഗിച്ച് ഹൈഡ്രോജലുകൾ തയ്യാറാക്കാം. ഡ്രസ്സിങ്ങിൽ ഉപയോഗിക്കുമ്പോൾ ഹൈഡ്രോജൽ മുറിവിന് സമീപം ഈർപ്പം നിലനിർത്തുന്നു. ഏതു ആകൃതിയിലുള്ള മുറിവിനും രക്തസ്രാവം തടയാൻ ഹൈഡ്രോജലിനു സാധിക്കും. നല്ല കാര്യക്ഷമതയുള്ള ഹൈഡ്രോജലുകൾ ടിഷ്യു എഞ്ചിനിയറിംഗിൽ ചില കോശങ്ങൾക്ക് പകരം വെക്കാനും ഉപകാരപ്രദമാണ്.

വ്യത്യസ്ത ക്രോസ് – ലിങ്കിംഗ് രീതികൾ ഉപയോഗിച്ച് ഹൈഡ്രോജലുകൾ തയ്യാറാക്കാം.

എഴുത്ത്: ഡോ.ദീപ.കെ.ജി

അവലംബം : Recent advances on polymeric hydrogels as wound dressings  APL Bioengineering 5, 011504 (2021); https://doi.org/10.1063/5.0038364

Leave a Reply