ഭൂമി എന്ന സ്പേസ്ഷിപ്പ്

കോവിഡ്കാലമല്ലേ? വായിക്കാനും ചിന്തിക്കാനും സമയമുണ്ട്. അങ്ങനെ വായിച്ചും ചിന്തിച്ചുമിരുന്നപ്പോൾ ഓർമയിലേക്ക് ഓടിവന്നു, ഫുള്ളര്‍. റിച്ചാർഡ് ബക്ക് മിന്‍സ്റ്റർ ഫുള്ളർ. അദ്ദേഹം നമ്മുടെ ഭൂമിയെപ്പറ്റി, നമ്മുടെ ഭാവിയെപ്പറ്റിയും, ചിന്തിച്ച് എഴുതിയിരിക്കുന്ന ഗംഭീരമായ ഒരു ഗ്രന്ഥമുണ്ട്. Operating Manual For Spaceship Earth ആ പ്രതിഭാശാലി ആ മൗലികമായ രചനയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിന്തകളുടെ പുനർവായന ഇന്ന്, ഈ കോവിഡ് കാലത്ത്, ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു.

സയൻസാൽ ദീപ്തമീ ലോകം

സയൻസ് ദശകം പോലുള്ള കവിതകളുടെ പഠനവും പ്രചാരണവും നമ്മുടെ രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനം കൂടിയാണ്

ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം

ആഗസ്ത്- 20 ദേശീയ തലത്തില്‍ ശാസ്ത്രാവബോധ ദിനമായി ആചരിക്കപ്പെടുകയാണ്. ഡോ.നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഏഴുവര്‍ഷം മുമ്പ് ഇന്നേ ദിവസമാണ്.

മഹാനായ ഗാഡോലിനിയം

റെയര്‍ എര്‍ത്ത്സ്  അഥവാ ദുര്‍ലഭ മൃത്തുക്കള്‍ എന്നറിയപ്പെടുന്ന പതിനേഴ് അംഗ മൂലക കുടുംബത്തില്‍  പെടുന്ന മൂലകമാണ് ഗാഡോലിനിയം. ദുര്‍ലഭരെന്നാണ് പേരെങ്കിലും പ്രകൃതിയില്‍ ഈ കുടുംബാംഗങ്ങളില്‍ പലരുടേയും സാന്നിദ്ധ്യം തീരെ കുറവല്ല. വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആദ്യ കാലങ്ങളില്‍ ഇവയുടെ ലഭ്യത കുറവായിരുന്നു എന്നത് കൊണ്ടാണ്  ദുര്‍ലഭര്‍ എന്ന പേര്  വരാന്‍ കാരണം

Close