ശാസ്ത്രദിന പ്രഭാഷണം – ഇന്ത്യയിലെ ശാസ്ത്രബോധത്തിന്റെ വികാസപരിണതികൾ

ശാസ്ത്രത്തിന്റെ സൈദ്ധാന്തികമേഖലകളിൽ ഗവേഷണം നടത്തിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനും എഴുത്തുകാരനുമായ ഷിനോദ് എൻ കെ സംസാരിക്കുന്നു, സയൻസ് കേരള യൂട്യൂബ് ചാനലിൽ. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് രാത്രി 7 മണിക്ക് ഈ ലൈവ് പരിപാടി കേൾക്കാൻ എല്ലാവരും എത്തുമല്ലോ…

നിർമ്മിതബുദ്ധിക്ക് ഒരാമുഖം – An introduction to AI ഡോ.ശശിദേവൻ – LUCA TALK

നിർമ്മിത ബുദ്ധിക്ക് ഒരാമുഖം – An introduction to Artificial Intelligence എന്ന വിഷയത്തിൽ ഡോ. ശശിദേവൻ വി. (Dept. of Physics, CUSAT) LUCA TALK ൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 25ന് 7PM – 8 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം

ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും LUCA TALK

ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു.

ഊർജ്ജോത്സവം 2021 – ഇ-മൊബിലിറ്റിയും ഇ-കുക്കിംഗും – LUCA TALK ൽ പങ്കെടുക്കാം

എനർജി മാനേജ്മെന്റ് സെന്ററും  ലൂക്കയും ചേർന്ന് ഇ-മൊബിലിറ്റിയും ഇ-കുക്കിംഗും  എന്ന വിഷയത്തിൽ  വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി LUCA TALK സംഘടിപ്പിക്കുന്നു. ശ്രീ സുഭാഷ് ബാബു ബി.വി. (രജിസ്ട്രാർ, എനർജി മാനേജ്മെന്റ് സെന്റർ)ക്ലാസിന് നേതൃത്വം നൽകും. സെപ്റ്റംബർ 7 വൈകുന്നേരം 6.30ന് ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.

പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ – നാനോ ടെക്നോളജിക്കൊരു മുഖവുര LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് ഇൻ ആക്ഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK ൽ ആഗസ്റ്റ് 28 ന് രാത്രി 7 മണിയ്ക്ക് അപർണ്ണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല) – പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ (Emphasis on technological advancements based on nano technology) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

സയൻസും കുറ്റാന്വേഷണവും – LUCA TALK ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK – യുവശാസ്ത്രജ്ഞരുമായി കുട്ടികൾ സംവദിക്കുന്നു പരമ്പരയിൽ ആദ്യ പരിപാടി സയൻസും കുറ്റാന്വേഷണവും എന്ന വിഷയത്തിൽ ജൂലൈ 25 രാവിലെ 10 മണിക്ക് നടക്കും. സൂസൻ ആന്റണി (അസിസ്റ്റന്റ് ഡയറക്ടർ – ഫിസിക്സ്, റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, കൊച്ചി) സംസാരിക്കും. സൂമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലിങ്ക് ലഭ്യമാക്കും.

Close