Read Time:1 Minute

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

കറ്റടി നായകം/ മോതിരവള്ളി
ശാസ്ത്രനാമം: Loeseneriella arnottiana(Wight) A.C.Sm. കുടുംബം: Celastraceae ഇംഗ്ലീഷ്: Arnott’s Hippocratia 

തെക്കെ ഇന്ത്യയിലേയും ശ്രീലങ്കയിലേയും സ്ഥാനിക (endemic) സസ്യം. ആർദ്ര ഇലപൊഴിയും വനങ്ങളിലും വരണ്ട ഇലപൊഴിയും വനങ്ങളിലും ചെങ്കൽക്കുന്നു കളിലും വളരുന്ന ബഹുവർഷിയായ, പടർന്നു കയറുന്ന കുറ്റിച്ചെടി.

ദൃഢമായ കാണ്ഡങ്ങളിൽ ദീർഘവൃത്താകൃതിയുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.ശാഖാഗ്രങ്ങളിലും പത്ര കക്ഷങ്ങളിലുമാണ് പൂക്കൾ ഉണ്ടാകുന്നത്.അഞ്ചുദളങ്ങളുള്ള പൂക്കൾക്ക് മഞ്ഞകലർന്ന പച്ച നിറം. അണ്ഡാശയത്തിന് മൂന്ന് അറകൾ. മൂന്ന് ചിറകുകളുള്ള ചെറിയ ഫലത്തിന് ഫേൻ ഇതളുകളുടെ ആകൃതിയാണ്. സ്കോട്ടിഷ് സസ്യ ശാസത്രജ്ഞനായിരുന്ന G. A. W.Arnott നോടുള്ള ആദരസൂചകമാണ് സ്പീഷീസ് നാമം. നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. കത്തിവാലൻ (Plane) എന്ന ചിത്രശലഭത്തിന്റെ ലാർവകൾ ഈ സസ്യത്തിന്റെ വിത്ത് ആഹരിച്ചാണ് വളരുന്നത്.

 


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അതീന്ദ്രിയ ജ്ഞാനവും അത്ഭുതസിദ്ധികളും
Next post റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Close