Read Time:5 Minute
[author title=”ലൂക്ക എഡിറ്റോറിയൽ ടീം” image=”https://luca.co.in/wp-content/uploads/2019/08/LUCA-LOGO3.png”][/author]

2019 ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം…കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുങ്ങിക്കഴിഞ്ഞു.

[dropcap]2019[/dropcap] ഡിസംബർ 26 ന് ഒരു സൂര്യഗ്രഹണം നടക്കുകയാണ്. അന്ന് രാവിലെ ഏകദേശം 8 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തിൽ കോഴിക്കോടു നിന്ന് പാലക്കാട്ടേക്ക് ഒരു വര സങ്കല്പിച്ചാൽ അതിന്റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം മറയും.

[box type=”success” align=”” class=”” width=””]ഭൂമിയിലെവിടെയെങ്കിലും സൂര്യഗ്രഹണം നടക്കുക എന്നത് അസാധാരണമല്ലെങ്കിലും ഒരു നിശ്ചിത പ്രദേശത്ത് അതു നടക്കുന്നത് വലിയ ഇടവേളകൾക്കിടയിലാണ്. അതിനാൽ ഇത് ഒരു അസുലഭ സന്ദർഭമാണ്.[/box]

 

എന്താണ് സൂര്യഗ്രഹണം ?

സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്.


എന്താണ് വലയ സ്വര്യഗ്രഹണം ?

സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ 0.488 ഡിഗ്രി മുതൽ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തിൽ ഇത് 0.527 ഡിഗ്രി മുതൽ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങൾ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ചന്ദ്രബിംബം സൂര്യബിംബത്തേക്കാൾ ചെറുതായിരിക്കും. അപ്പോൾ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക.


[box type=”info” align=”” class=”” width=””]ഇത്തവണത്തെ വലയസൂര്യഗ്രഹണം കഴിഞ്ഞാൽ ഇതുപോലെയൊന്ന് ഇനി ഉണ്ടാവുക ഇനി 21 മേയ് 2031നായിരിക്കും. അതിനാൽ ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. [/box]

2019-ലെ ഗ്രഹണം ഡിസംബറിലായതു കൊണ്ട് ആകാശത്ത് കാർമേഘങ്ങൾ ഒഴിഞ്ഞു നില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതു ക്രിസ്മസ് അവധിക്കാലത്തായതിനാൽ മുന്നൊരുക്കങ്ങൾ നടത്താനും നിരീക്ഷണ പരിപാടികൾ ഒരുക്കാനും സാധിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരീക്ഷകർ ഇതു കാണാൻ കേരളത്തിലേക്കു വരാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. നമ്മളും ഒരുക്കങ്ങൾ തുടങ്ങണം ഗ്രഹണത്തെ സംബന്ധിച്ച് ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ ലൂക്കയിൽ പ്രതീക്ഷിക്കുക.

2019 ഡിസംബർ 26ന് ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ഇന്ത്യയിലെ ദൃശ്യത

നാം എന്തു ചെയ്യണം ?

ഇത് ഒരു ഉത്സവമാക്കി ആഘോഷിക്കണം. കണ്ണുള്ളവരെല്ലാം ഇതു കാണണം. ഗ്രഹണം മനോഹരമായ വലയരൂപത്തിൽ കാണാൻ കഴിയുന്ന വടക്കൻ ജില്ലകളിലേക്ക് സാധിക്കുന്നവർക്ക് യാത്രയാകാം. കേരളത്തിൽ എല്ലായിടത്തും കാണാൻ സൗകര്യമൊരുക്കണം. ചുരുങ്ങിയതു് 1000 ഇടങ്ങളിലെങ്കിലും പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് ഗ്രഹണ നിരീക്ഷണം സാദ്ധ്യമാക്കണം. അതിനായി ഫിൽട്ടറുകൾ (ലക്ഷക്കണക്കിന്), പ്രൊജക്ടർ, ദൂരദർശിനികൾ തുടങ്ങിയവ ഒരുക്കണം.

വലയസൂര്യഗ്രഹണം കേരളത്തിൽ | മാപ്പിന് കടപ്പാട് : Rajeshodayanchal at ml.wikipedia [CC BY-SA 3.0 ]

ഗ്രന്ഥശാലകൾ, സ്കൂളുകൾ എന്നിവടങ്ങളിലൊക്കെ മുൻകൂട്ടി ക്ലാസ്സുകളും പ്രചാരണപരിപാടികളും നടത്തണം. ഇതിനായി ആനുകാലിക പ്രസിദ്ധീകരണങ്ങളും നവ മാധ്യമങ്ങളും ഉപയോഗിക്കണം.

ക്രിസ്മസ് വെക്കേഷൻ കാലത്ത് ജ്യോതിശ്ശാസ്ത്ര ക്ലാസ്സുകളും ആകാശ നിരീക്ഷണവും ഒരുക്കണം. ഓൺലൈൻ പരിപാടികളും ആകാം. കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുങ്ങിക്കഴിഞ്ഞു.


ചിത്രങ്ങൾക്കും കൂടുതൽ സമയവിവരങ്ങൾക്കും : https://www.timeanddate.com/eclipse/solar/2019-december-26

ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും ?

https://luca.co.in/luca-amateur-astronomy-course/

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

3 thoughts on “വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം

Leave a Reply

Previous post സ്കൂൾവിദ്യാഭ്യാസം : കേരളം മുന്നിൽ തന്നെ, പക്ഷെ…
Next post അസ്ട്രോണമി ബേസിക് കോഴ്സ് 2019 – പാഠ്യപദ്ധതിയും സമയക്രമവും
Close