Read Time:2 Minute

മരുന്നുകളുടെ കൂടെ പ്രകാശത്തിന്റെ പ്രത്യേക തരംഗങ്ങൾ കടത്തിവിടുന്നത് ചർമത്തിലും സമീപത്തുമൊക്കെയുള്ള ക്യാൻസറുകളുടെ ചികിത്സയ്ക്ക് ഫലപ്രദമാണ്. എന്നിരുന്നാലും, ശരീരത്തിൽ ആഴത്തിലുള്ള അർബുദങ്ങൾ പ്രകാശത്തിന്റെ ചികിത്സാ ഗുണങ്ങൾക്ക് അപ്രാപ്യമാണ്.

പ്രകാശത്തിന്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ ശരീരത്തിൽ implant ചെയ്യാവുന്ന പുതിയ വയർലെസ് LED ഉപകരണത്തിന് സാധ്യമാണ്. ഈ ഉപകരണം ലൈറ്റ് സെൻസിറ്റീവ് ഡൈയുടെ കൂടെ ഉപയോഗിക്കുമ്പോൾ ക്യാൻസർ കോശങ്ങളെ കൊല്ലുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

കൂടുതൽ തുളച്ചുകയറാൻ സാധിക്കുന്ന പച്ച നിറത്തിലുള്ള പ്രകാശമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചികിത്സയുടെ ആദ്യപടിയിൽ പ്രകാശം ആഗിരണം ചെയ്യുന്ന തന്മാത്രകളുള്ള ഡൈ കോശങ്ങളിലേക്ക് കടത്തിവിടുന്നു. ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ, ഡൈ പ്രകാശത്തെ ഊർജമാക്കി മാറ്റുകയും ആ ഊർജം കോശങ്ങളുടെ സ്വന്തം ഓക്സിജനെ വിഷലിപ്തമാക്കുകയും ചെയ്യുന്നു – ഫലത്തിൽ, ക്യാൻസർ കോശങ്ങളെ തങ്ങൾക്കെതിരായി മാറ്റുന്നു.

ഒരു അരിയുടെ മാത്രം വലിപ്പമുള്ള ഈ ഉപകരണം ഒരു ക്യാൻസർ ട്യൂമറിലേക്ക് നേരിട്ട് കുത്തിവയ്ക്കുകയും ബാഹ്യ ആന്റിന ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യാം. അകലെ നിന്ന് പ്രവർത്തിപ്പിച്ച് പ്രതികരണം നിരീക്ഷിക്കാനും സിഗ്‌നൽ ശക്തിയും സമയവും ക്രമീകരിക്കാനുമുള്ള ഉപകരണത്തിന്റെ കഴിവ് ആഴത്തിലുള്ള ക്യാൻസറുകളെ ചികിത്സിക്കുന്നതിലുള്ള ഗണ്യമായ പുരോഗതി സൂചിപ്പിക്കുന്നു.


2024 ഓഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്. എഴുതിയത് : ഡോ. ദീപ കെ.ജി

അവലംബം:

Sunghoon Rho, Hailey S. Sanders, Bradley D. Smith, Thomas D. O’Sullivan, Miniature wireless LED-device for photodynamic-induced cell pyroptosis, Photodiagnosis and Photodynamic Therapy, Volume 47, 2024, 104209, ISSN 1572-1000, https://doi.org/10.1016/j.pdpdt.2024.104209.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ‘എവരിതിങ് ഈസ് പ്രെഡിക്ട‌ബിൾ’
Next post നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും
Close