Read Time:5 Minute

സ്കീം.

യൂണിറ്റ് വിഷയം മാർക്ക്
അസൈൻമെന്റ് & CE പ്രാക്ടിക്കല്‍ എഴുത്ത് പരീക്ഷ ആകെ
1. അടിസ്ഥാന വാനനിരീക്ഷണപാഠങ്ങൾ 50 50 100 200
2. അസ്ട്രോണമി സോഫ്റ്റുവെയറുകള്‍ 50 50 100
3. ജ്യോതിശാസ്ത്ര ചരിത്രം 50 100 150
4. പ്രായോഗിക നിരീക്ഷണ ക്യാമ്പ് 50 50 100 200
5. പ്രായോഗിക ക്ലാസ്സ് 50 50 100
ആകെ 750
  • യോഗ്യതനേടുന്നതിനുള്ള കുറഞ്ഞ മാര്‍ക്ക് – 50% (ഓരോ ഇനത്തിലും)

ഫീസ് –രജിസ്ട്രേഷൻ, പ്രാക്ടിക്കൽ & ക്യാമ്പിംഗ് പ്രതീക്ഷിക്കുന്ന ചെലവ് – 300 രൂപ

 


സിലബ്ബസ്സ്

യൂണിറ്റ് 01 – വാനനിരീക്ഷണം – പ്രാഥമിക വിവരങ്ങൾ

ആകാശ നിരീക്ഷണത്തിന്റെ അടിസ്ഥാന പാഠങ്ങളും ഖഗോളങ്ങളെ പറ്റിയുള്ള അടിസ്ഥാന ധാരണകളുമാണ് ഈ ഭാഗത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രധാന ആശയങ്ങള്‍-

1. ആകാശത്തെ അറിയുക. നക്ഷത്ര ഗണങ്ങൾ എന്താണെന്നറിയുക.

പ്രധാന നക്ഷത്രഗണങ്ങളായ വേട്ടക്കാരൻ, സപ്തർഷി മണ്ഡലം, കസിയോപ്പിയ, കാനിസ് മേജർ, ഉർസ മൈനർ, ലിയോ തുടങ്ങിയ നക്ഷത്ര ഗണങ്ങളെ തിരിച്ചറിയാൻ സാധിക്കുക. നക്ഷത്രഗണങ്ങളെ നിരീക്ഷിച്ച് ദിശ, സമയം, ഋതുക്കൾ എന്നിവ തിരിച്ചറിയാനുള്ള ശേഷി നേടുക. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, സമരാത്ര ദിനങ്ങൾ, ഗ്രഹണം തുടങ്ങിയവയും മനസ്സിലാക്കണം.

2. പ്രായോഗിക പരിശീലനം – നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടറിയുക.

ധ്രുവ നക്ഷത്രം, കാസ്റ്റർ, പോളക്സ്, സിറിയസ്, കനോപസ്, ആൽഫാ സെൻറ്റോറി, വേഗ, റീഗെൽ, പ്രോസിയൺ, തിരുവാതിര തുടങ്ങിയ നക്ഷത്രങ്ങളെ തിരിച്ചറിയാൻ പരിശീലനം. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ തിരിച്ചറിയാൻ പരിശീലനം.

യൂണിറ്റ് 02 – അസ്ട്രോണമി പഠന സോഫ്റ്റുവെയറുകൾ

കംപ്യൂട്ടർ സോഫ്റ്റുവെയറുകള്‍, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹായത്തോടെ അസ്ട്രോണമി പഠനം എങ്ങനെ സാധിക്കാം എന്നാണ് ഈ പേപ്പറിലൂടെ പഠിതാവ് മനസ്സിലാക്കുന്നത്. പരിചയപ്പെടുത്തുന്ന പ്രധാന സോഫ്റ്റുവെയർ/ ആപ്ലിക്കേഷനുകള്‍

1. സ്റ്റെല്ലേറിയം

സ്റ്റെല്ലേറിയം ഇൻസ്റ്റാൾ ചെയ്യൽ, സമയം, ലൊക്കേഷൻ തുടങ്ങിയ ക്രമീകരണങ്ങള്‍ ഉപയോഗിക്കേണ്ട വിധം, സ്റ്റെല്ലേറിയം ഉപയോഗിച്ച് നക്ഷത്ര ഗണങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയുകയും അവയുടെ ആപേക്ഷിക ചലനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. ഗ്രഹണം, സംതരണം തുടങ്ങിയ പ്രതിഭാസങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, ഖഗോള മധ്യരേഖാംശം, ഖഗോള അക്ഷാംശം, അയനചലനം, ചക്രവാളം, ഉച്ചരേഖ, തുടങ്ങിയവ പരിചയപ്പെടുക.

2. മൊബൈൽ ആപ്ലിക്കേഷനുകൾ

സ്മാർട്ട് ഫോണിൽ ഉപയോഗിക്കാവുന്ന sky view പോലുള്ള ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുക, അവ ഉപയോഗിച്ച് ഖഗോള വസ്തുക്കളം നിരീക്ഷിക്കുക.

യൂണിറ്റ് 03 – ജ്യോതിശ്ശാസ്ത്ര ചരിത്രം.

ജ്യോതിശാസ്ത്രത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ശാസ്ത്രത്തിന്റെയം ഗണിതത്തിന്റെയും വളർച്ചകൂടിയാണ്.  ഈ പശ്ചാത്തലത്തിൽ ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം പരിചയപ്പെടുകയാണ് ലക്ഷ്യം.

1. പ്രപഞ്ച മാതൃകകൾ

ടോളമി, കോപ്പർനിക്കസ്, കെപ്ലർ, ഗലീലിയോ, ന്യൂട്ടൻ, ഐൻസ്റ്റൈൻ എന്നിവരുടെ പ്രപഞ്ച മാതൃകകള്‍. പ്രപഞ്ച മാതൃക ഇന്ന്

2. ആധുനിക പ്രപഞ്ചസിദ്ധാന്തങ്ങൾ

വികസിക്കുന്ന പ്രപഞ്ചം, ബിഗ്-ബാംഗ്, നക്ഷത്ര പരിണാമം, സൗരയൂഥ രൂപീകരണം.

യൂണിറ്റ് 04 – പ്രായോഗിക പരിശീലനവും നിരീക്ഷണ ക്യാമ്പും.

കോളേജുകൾ, അമച്വർ അസ്ട്രോണമി ഗ്രൂപ്പുകൾ, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവയുടെ സഹായത്തോടെ വാനനിരീക്ഷണത്തിൽ പ്രായോഗിക പരിശീലനം, ടെലിസ്കോപ്പുകളുടെ സഹായത്തോടെ ജ്യോതിശ്ശാസ്ത്ര നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞത് രണ്ട് രാത്രികള്‍ പഠിതാക്കൾ ഇതനായി ചെലവഴിക്കണം. മൂല്യനിർണയം ഉണ്ടാകും.

യൂണിറ്റ് 05 – പ്രായോഗിക ക്ലാസ്.

പഠിതാവിന്റെ നേതൃത്വത്തിൽ ഒരു നിരീക്ഷണ ക്ലാസ് നടത്തുന്നു. വായനശാലകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, യുറീക്ക ബാലവേദികൾ തുടങ്ങിയവയുടെ സഹായം ഇതിനുതേടാം. ക്ലാസ്സെടുത്തതിന്റെ രേഖകൾ (ഫോട്ടോ, വീഡിയോ, അഭിപ്രായക്കുറിപ്പ് …) സഹിതം റിപ്പോർട്ട് സമര്‍പ്പിക്കണം.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

4 thoughts on “അസ്ട്രോണമി ബേസിക് കോഴ്സ് 2019 – പാഠ്യപദ്ധതിയും സമയക്രമവും

Leave a Reply

Previous post വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
Next post ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പു തടാകങ്ങള്‍ ഉണ്ടായിരുന്നു!
Close