Wednesday , 19 September 2018
Home » Tag Archives: astronomy (page 4)

Tag Archives: astronomy

രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?

സാബു ജോസ് sabu9656@gmail.com മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി. പ്രകൃതിയുടെ അമിതമായ ചൂഷണവും വകതിരിവില്ലാത്ത വിഭവ ഉപയോഗവുമില്ലെങ്കിൽ ലക്ഷക്കണക്കിനു കൊല്ലം ഭൂമിയിൽ ജീവൻ നിലനിൽക്കും. ടെട്രാഡ് എന്ന ഖഗോളപ്രതിഭാസത്തെ ലോകാവസാനവുമായി ബന്ധിപ്പിച്ച് അനാവശ്യപരിഭ്രാന്തി പരത്തുകായാണ്.

Read More »

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും. ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ചന്ദ്രനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില കൗതുകവിശേഷങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്…

Read More »

ആഗസ്റ്റിലെ ആകാശം

അധികം കാഴ്ചകളൊന്നും ഒരുക്കി വെക്കാത്ത മാസമാണ് ഇത്. ഭൂമിയിലാണ് ഈ മാസം വസന്തം സൃഷ്ടിക്കുന്നത്. എങ്കിലും വാനനിരീക്ഷകരെ പൂർണ്ണമായും നിരാശരാക്കേണ്ട എന്നു കരുതിയാകണം മനോഹരമായ ഒരു ഉൽക്കാവർഷം ഈ മാസത്തേക്കു വേണ്ടി കരുതിവെച്ചത്.

Read More »

ജൂലൈ മാസത്തിലെ ആകാശക്കാഴ്ചകള്‍

ഈ മാസവും ശുക്രനും വ്യാഴവും തന്നെയാണ് താരങ്ങൾ. ജൂലൈ ഒന്നിന് ആലിംഗനം ചെയ്തതിനു ശേഷം അവ പരസ്പരം അകലുന്ന കാഴ്ച ഒരു മാസം മുഴുവൻ നോക്കിയിരുന്ന് അടയാളപ്പെടുത്തുന്നത് രസകരമായ ഒരു പ്രവർത്തിയായിരിക്കും. ഈ മാസം 18ന് സൂര്യനസ്തമിച്ചു കഴിഞ്ഞാൽ ദ്വാദശി ചന്ദ്രൻ ഇവയുടെ കൂടെ ചേർന്ന് പടിഞ്ഞാറൻ ആകാശത്തിൽ മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതും കാണാം.

Read More »

ഹബിള്‍: കാല്‍നൂറ്റാണ്ടു പിന്നിട്ട പ്രപഞ്ചാന്വേഷണം

പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള ഹബിള്‍ ടെലസ്കോപ്പിന്‍റെ യാത്ര കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ബഹിരാകാശ ഗവേഷണരംഗത്തെ നാഴികക്കല്ലായ ഈ ബഹിരാകാശ ടെലസ്കോപ്പിനെക്കുറിച്ച് വായിക്കുക.

Read More »

ജൂണിലെ ആകാശവിശേഷങ്ങള്‍

മഴപെയ്ത്, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം ഇടയ്ക് ലഭിച്ചാല്‍ ജൂണ്‍മാസം ആകാശം നോക്കികള്‍ക്ക് സന്തോഷം പകരുന്നതാകും. ബൂഓട്ടീഡ് ഉൽക്കാവർഷം 27 ന് ദൃശ്യമാകും.

Read More »

നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി

ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. കേരള സര്‍ക്കാര്‍ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ പരിധിയില്‍ ഈ തട്ടിപ്പിന്റെ പരസ്യങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

Read More »

ഏപ്രിലിലെ ആകാശവിശേഷങ്ങള്‍

ചന്ദ്രഗ്രഹണം, ലൈറീഡ്സ് ഉൽക്കാവർഷം, ലൗ ജോയ് വാൽനക്ഷത്രം , ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ഏപ്രില്‍ ആകാശം നോക്കികള്‍ക്ക് സന്തോഷവും പകരുന്ന മാസം !

Read More »

മാര്‍ച്ചിലെ ആകാശവിശേഷങ്ങള്‍

ഈ മാസത്തെ പ്രധാനപ്പെട്ട ആകാശവിശേഷം സൂര്യഗ്രഹണം തന്നെയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ഇതൊരു വാര്‍ത്തയല്ല. കാരണം ഈ പ്രാവശ്യത്തെ ഗ്രഹണം നടക്കുന്നത് ആര്‍ടിക് സമുദ്രത്തിലാണ്. കാണണമെങ്കില്‍ ഒരു കപ്പല്‍ സംഘടിപ്പിക്കേണ്ടി വരും.

Read More »

രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്

ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിന് പന്ത്രണ്ടു വര്‍ഷം വേണം. ‘വ്യാഴവട്ടം’ എന്നു കേട്ടിട്ടില്ലേ, അതു തന്നെ …

Read More »