Home » Tag Archives: astronomy (page 3)

Tag Archives: astronomy

ബ്ലാക്ക്‌ഹോള്‍

  ജ്യോതിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്‌. മുമ്പ്‌, അതെങ്ങനെയാണുണ്ടാകുന്നത്‌ എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍,  ‘സ്റ്റീഫന്‍ ഹോക്കിംഗ്‌ പറഞ്ഞല്ലോ ബ്ലാക്ക്‌ഹോള്‍ ശരിക്കും ബ്ലാക്കല്ല’ എന്ന്‌, അതു ശരിയാണോ എന്നാവും. തമോഗര്‍ത്തം, തമോദ്വാരം എന്നൊക്കെ നല്ലമലയാളം പേരുകള്‍ അതിനുണ്ടെങ്കിലും ആളുകള്‍ക്കിഷ്ടം ഇംഗ്ലീഷ്‌പേരാണ്‌. ഒരു പ്രാചീന ദൈവത്തെപ്പോലെ ഒരുപാടു മിത്തുകളിലെ നായികയാണിയാള്‍. എന്താണ്‌ തമോഗര്‍ത്തം എന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാണ്‌. വിശദാംശങ്ങളിലേക്ക്‌ പോകരുതെന്നുമാത്രം. 1700കളില്‍ പിയര്‍ സൈമണ്‍ ലാപ്ലാസ്‌ എന്ന ഗണിതശാസ്‌ത്രജ്ഞനാണ്‌ അത്തരം ഒരു സംഗതിയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയാണ്‌: ഭൂമിയില്‍ …

Read More »

ഒക്ടോബറിലെ ആകാശം

  ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ (zodiac light) എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസവും പുലര്‍കാല വാനനിരീക്ഷകര്‍ക്ക് ദൃശ്യവിരുന്നേകുന്നു. പ്രധാന രാശികളും നക്ഷത്രഗണങ്ങളും. സൂര്യന്റെ സഞ്ചാരപാതയില്‍ വരുന്ന നക്ഷങ്ങളെ 12 നക്ഷത്രഗണങ്ങളാക്കി വിഭജിച്ചവയാണ് നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയാണ് ഈ രാശികള്‍. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം തുലാം, …

Read More »

സെപ്തംബറിലെ ആകാശം

  ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം അല്പനേരം കാണാന്‍ കഴിയും. ചൊവ്വയും ശനിയുമാണ് ഈ മാസവും നിരീക്ഷണ യോഗ്യമായവയില്‍ പ്രധാനപ്പെട്ടവ. തൃക്കേട്ട, ചോതി, വേഗ, ദെനബ് തുടങ്ങിയ പ്രധാന നക്ഷത്രങ്ങളെയും ഈ മാസം നിരീക്ഷിക്കാന്‍ കഴിയും. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്. തെക്ക് പടിഞ്ഞാറ് ആകാശത്ത് ശനിയെയും ചൊവ്വയെയും മാസം മുഴുവന്‍ കാണാന്‍ കഴിയും. സന്ധ്യയ്ക്ക് തെക്കന്‍ ചക്രവാളത്തിലേക്ക് നോക്കിനില്‍ക്കുന്നയാളിന്റെ …

Read More »

ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?

വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്.

Read More »

മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?

ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്.

Read More »

ആഗസ്തിലെ ആകാശം

ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ് 12, 13 തീയതികളിലായി പെയ്തിറങ്ങും. മണിക്കൂറില്‍ 150 കൊള്ളിമീനുകള്‍ വരെയാണ് കത്തിത്തീരാന്‍ പോകുന്നത്. അതായത് മിനിറ്റില്‍ രണ്ടും മൂന്നും വീതം.

Read More »

ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട…നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്.

Read More »