പുളളുനത്ത് – പുള്ളോ അതോ നത്തോ?

അഭിലാഷ് രവീന്ദ്രൻപക്ഷിനിരീക്ഷകൻ--FacebookEmail പുള്ളുനത്തെന്ന പുള്ളി അത്ര ചെറിയ പുളളിയേയല്ല. പുള്ളുകൾക്കിടയിലെ നത്തും നത്തുകൾക്കിടയിലെ പുള്ളും ആണിവർ. അതായത് കഴുത്തിനു മേലേക്ക് നത്തെന്നും കഴുത്തിന് താഴേക്ക് പുള്ളെന്നും വേണമെങ്കിൽ വിളിക്കാം. ബൗൺ ഹോക്ക് ഔൾ അല്ലെങ്കിൽ...

മൂങ്ങ രാജ്യത്തെ കട്ടപ്പ – മീൻ കൂമൻ

രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം..പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.

സൈരന്ധ്രി നത്തും കൂട്ടുകാരും

സൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് – കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം.

വെള്ളിമൂങ്ങ

നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈയധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം കൊടുക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലായാലും തനതായ ഒട്ടനവധി സവിശേഷതകളാലും പക്ഷി ലോകത്തെ പ്രസിദ്ധരായ അധോലോക കുടുംബം തന്നെയാണ് നമ്മുടെ ചുള്ളൻ വെള്ളി മൂങ്ങകൾ.

കൊള്ളിയാൻ/കാട്ടുമൂങ്ങ

കൊള്ളിയാന്‍ എന്നറിയപ്പെടുന്ന കാട്ടുമൂങ്ങകളെ പരിചയപ്പെടാം. ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്.

Close