Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
space shuttle സ്‌പേസ്‌ ഷട്ടില്‍. ഉപഗ്രഹങ്ങളും സ്‌പേസ്‌ പ്രാബുകളും മറ്റും വിക്ഷേപിക്കാനുപയോഗിക്കുന്ന ഒരിനം ബഹിരാകാശ വാഹനം. ആവര്‍ത്തിച്ചുപയോഗിക്കാനാവുന്ന വിധത്തിലുള്ളതാണ്‌ ഇതിന്റെ ഡിസൈന്‍. പരീക്ഷണത്തിനു മാത്രമായി എന്റര്‍പ്രസ്‌ എന്ന ഷട്ടില്‍ ആദ്യമായി 1976 - ല്‍ വിക്ഷേപിക്കപ്പെട്ടു. കൊളമ്പിയ, ചാലഞ്ചര്‍, ഡിസ്‌ക്കവറി എന്നിങ്ങനെ പല പേരുകളിലുള്ള (ഡിസൈനിലും ഉപയോഗത്തിലും ചെറിയ വ്യത്യാസങ്ങളുണ്ട്‌) ഷട്ടിലുകള്‍ വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്‌. അമേരിക്കയുടേതാണ്‌ ഇവയെല്ലാം. ഇപ്പോള്‍ ഉപയോഗത്തിലില്ല.
space time continuum സ്ഥലകാലസാതത്യം. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു പ്രധാന നിഗമനം. സമയത്തെ നാലാമത്തെ മാനമായി എടുത്തും സ്ഥലത്തിന്റെ മൂന്നുമാനങ്ങളോടു സമന്വയിപ്പിച്ചെടുത്തും ഭൗതിക സംഭവങ്ങളുടെ പരസ്‌പര ബന്ധം അഭിവ്യഞ്‌ജിപ്പിക്കാന്‍ ഉപകരിക്കുന്ന സങ്കേതം.
spadix സ്‌പാഡിക്‌സ്‌. ഒരിനം റെസിമോസ്‌ പൂങ്കുല. പൂക്കള്‍ ഞെട്ടില്ലാത്തവയായിരിക്കും. ഇവയെ പൊതിഞ്ഞ്‌ ഒരു വലിയ സഹപത്രമോ, പോളയോ കാണാം. ഉദാ: തെങ്ങ്‌, കവുങ്ങ്‌, വാഴ, ചേമ്പ്‌.
spallation സ്‌ഫാലനം. കൂട്ടിയിടിയോ സമ്മര്‍ദമോ വഴി പദാര്‍ഥങ്ങളില്‍ നിന്ന്‌ കഷണങ്ങള്‍ തെറിച്ചുപോകല്‍. ഉദാ: ഉല്‍ക്കകള്‍ വന്നുപതിച്ചാല്‍ ഗ്രഹപ്രതലത്തില്‍ നിന്ന്‌ കഷണങ്ങള്‍ തെറിക്കുന്നത്‌. ഉന്നത ഊര്‍ജമുള്ള കണങ്ങള്‍ വന്നുപതിച്ചാല്‍ അണുകേന്ദ്രത്തില്‍ നിന്ന്‌ ന്യൂട്രാണുകളും ആല്‍ഫാകണങ്ങളും മറ്റും ചിതറിത്തെറിക്കുന്നത്‌.
spam സ്‌പാം. ഇ മെയില്‍ ദുരുപയോഗത്തിന്റെ ഒരു രൂപം. ഒരേ സന്ദേശം തന്നെ അനവധി പേരെക്കൊണ്ട്‌ നിര്‍ബന്ധപൂര്‍വം സ്വീകരിപ്പിക്കാനുള്ള ഉദ്യമമാണിത്‌.
spark chamber സ്‌പാര്‍ക്ക്‌ ചേംബര്‍. വൈദ്യുത ചാര്‍ജുള്ള കണങ്ങളെ തിരിച്ചറിയാനുള്ള ഒരിനം സംസൂചകം.
spark plug സ്‌പാര്‍ക്‌ പ്ലഗ്‌. പെട്രാള്‍ എന്‍ജിനില്‍ ഇന്ധനം യഥാസമയം കത്തിക്കുവാന്‍ വേണ്ട സ്‌ഫുലിംഗം ഉണ്ടാക്കുന്ന ഉപകരണം.
spatheകൊതുമ്പ്‌പോള. സ്‌പാഡിക്‌സിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന വലിയ സഹപത്രം.
spawn അണ്ഡൗഖം. മത്സ്യങ്ങള്‍, തവളകള്‍ മുതലായവ നിക്ഷേപിക്കുന്ന അണ്ഡങ്ങളുടെ കൂട്ടം.
speciation സ്‌പീഷീകരണം. പുതിയ സ്‌പീഷീസുകള്‍ ഉണ്ടാവുന്ന പ്രക്രിയ.
species സ്‌പീഷീസ്‌. ഇണചേരലിലൂടെ പ്രത്യുത്‌പാദനക്ഷമരായ സന്താനങ്ങള്‍ക്ക്‌ ജന്മമേകാന്‍ കഴിവുള്ള ജീവികളുടെ ഒരു ഗണം. ജീവവര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ ഇത്‌. പരസ്‌പരം ബന്ധമുള്ളവയെങ്കിലും ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാല്‍ അന്യോന്യം വേര്‍പെട്ട്‌ അന്യോന്യപ്രജനം സാധ്യമല്ലാതായിത്തീര്‍ന്ന ജീവിഗണങ്ങള്‍ക്ക്‌ allopatric species എന്നും ഭൂമിശാസ്‌ത്രപരമായി വേര്‍പെട്ടിട്ടില്ലെങ്കിലും പ്രത്യുല്‌പാദന പെരുമാറ്റത്തിലും ആര്‍ത്തവ സമയത്തിനും മറ്റും വ്യത്യാസമുള്ളതിനാല്‍ അന്യോന്യപ്രജനം നടക്കാറില്ലാത്ത സമാന ജീവജാതികള്‍ക്ക്‌ sympatric species എന്നും ആണ്‌ പേര്‌. ജീവശാസ്‌ത്രത്തില്‍ രണ്ടു പദങ്ങളുള്ള പേരുകൊണ്ടാണ്‌ സ്‌പീഷീസുകളെ സൂചിപ്പിക്കാറുള്ളത്‌. ഉദാ: ഹോമോസാപ്പിയന്‍സ്‌.
specific charge വിശിഷ്‌ടചാര്‍ജ് ചാര്‍ജിത പദാര്‍ഥത്തിന്റെ യൂണിറ്റ്‌ ദ്രവ്യമാനത്തില്‍ അടങ്ങിയ വൈദ്യുത ചാര്‍ജ്‌. ഉദാ: ഇലക്‌ട്രാണിന്റെ വിശിഷ്‌ട ചാര്‍ജ്‌ = 1.768 x10 11 കൂളോം/കി.ഗ്രാം.
specific gravity വിശിഷ്‌ട സാന്ദ്രത. ആപേക്ഷിക സാന്ദ്രത എന്നതിന്റെ സമാനാര്‍ഥത്തില്‍ ഉപയോഗിക്കുന്ന മറ്റൊരു പദം.
specific heat capacity വിശിഷ്‌ട താപധാരിത. 1 കി ഗ്രാം പദാര്‍ഥത്തിന്റെ താപനില 10Cഉയര്‍ത്താന്‍ ആവശ്യമായ താപോര്‍ജം.
specific humidity വിശിഷ്‌ട ആര്‍ദ്രത. നിശ്ചിത അളവ്‌ വായുവിലടങ്ങിയിരിക്കുന്ന ജലബാഷ്‌പത്തിന്റെ പിണ്ഡവും അത്രയും വായുവിന്റെ പിണ്ഡവും തമ്മിലുള്ള അനുപാതം.
specific resistance വിശിഷ്‌ട രോധം. യൂണിറ്റ്‌ ദൈര്‍ഘ്യവും യൂണിറ്റ്‌ പരിച്ഛേദവിസ്‌തീര്‍ണവും ഉള്ള ഒരു ചാലകത്തിന്റെ രോധം. resistivity എന്നാണ്‌ ഇപ്പോള്‍ പറയാറ്‌.
specific volume വിശിഷ്‌ട വ്യാപ്‌തം. യൂണിറ്റ്‌ ദ്രവ്യമാനമുള്ള പദാര്‍ഥത്തിന്റെ വ്യാപ്‌തം.
specimenനിദര്‍ശം ഉദാ: പരിശോധനയ്‌ക്കുള്ള മൂത്രത്തിന്റെ സ്‌പെസിമെന്‍
spectral type സ്‌പെക്‌ട്ര വിഭാഗം. നക്ഷത്രങ്ങളെ അവയുടെ സ്‌പെക്‌ട്രത്തിന്റെ സ്വഭാവം അടിസ്ഥാനമാക്കി വിഭജിച്ചത്‌. പൊതുവേ OBAFGKM എന്നീ അക്ഷരങ്ങള്‍ കൊണ്ട്‌ സൂചിപ്പിക്കുന്നു. O - ഏറ്റവും ചൂടുള്ള (പ്രതലതാപനില 30,000 K യ്‌ക്കു മുകളില്‍) നക്ഷത്രങ്ങളെയും M ഏറ്റവും ചൂടുകുറഞ്ഞ (4000 K യില്‍ താഴെ) നക്ഷത്രങ്ങളെയും സൂചിപ്പിക്കുന്നു. ഓരോ വിഭാഗത്തെയും വീണ്ടും 10 വീതം ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉദാ. G0, G1....G9. സൂര്യന്‍ ഒരു G2 നക്ഷത്രമാണ്‌.
spectrograph സ്‌പെക്‌ട്രാഗ്രാഫ്‌. സ്‌പെക്‌ട്രലേഖി. പ്രകാശ സ്‌പെക്‌ട്രത്തെ രേഖപ്പെടുത്തി പഠിക്കുന്നതിനുള്ള ഉപകരണം.
Page 258 of 301 1 256 257 258 259 260 301
Close