Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
spheroid ഗോളാഭം. ഒരു ദീര്‍ഘ വൃത്തം അതിന്റെ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്ന ഘനരൂപം. prolate/oblate spheroid നോക്കുക.
spherometer ഗോളകാമാപി. ഗോളത്തിന്റെ ആരം അളക്കാനുള്ള ഉപകരണം. ലെന്‍സ്‌, വക്രതല ദര്‍പ്പണം ഇവയുടെ വക്രത അളക്കാന്‍ ഉപയോഗിക്കുന്നു.
sphincter സ്‌ഫിങ്‌ടര്‍. ഒരു ട്യൂബ്‌ പോലുള്ള ശരീര ഭാഗത്തെയോ ട്യൂബിലേക്കുള്ള ദ്വാരത്തെയോ ചുറ്റിയുള്ള മോതിരം പോലുള്ള പേശി. പേശീസങ്കോചം കൊണ്ട്‌ ട്യൂബ്‌ അടയാനിടയാകും. ഉദാ: ഗുദത്തിലെ സ്‌ഫിങ്‌ടര്‍ പേശി.
spike സ്‌പൈക്‌. ഞെട്ടുകളില്ലാത്ത പൂക്കള്‍ വിന്യസിച്ചിരിക്കുന്ന ഒരിനം റസിമോസ്‌ പൂങ്കുല. ഉദാ: ചീര.
spinഭ്രമണം സ്‌പിന്‍, 1. ഒരു വസ്‌തുവിലൂടെയുള്ള അക്ഷത്തിനു ചുറ്റും നടക്കുന്ന ചാക്രിക ചലനം. 2. ഭ്രമണം മൂലമുള്ള കോണീയസംവേഗം. 3. ഒരു ക്വാണ്ടം സിദ്ധാന്ത സങ്കല്‍പം. മൗലികകണങ്ങളുടെ സ്വഭാവത്തെ സവിശേഷീകരിക്കുന്ന ഒരു രാശി. ഉദാ: ഇലക്‌ട്രാണിന്റെ സ്‌പിന്‍.
spinal column നട്ടെല്ല്‌. vertebral column എന്നതിന്റെ മറ്റൊരു പേര്‌.
spinal cord മേരു രജ്ജു. കശേരുകികളുടെ നട്ടെല്ലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നാഡീകുഴല്‍. ഇത്‌ തലച്ചോറിന്റെ പിന്‍ഭാഗത്തു നിന്ന്‌ ആരംഭിക്കുന്നു.
spinal nerves മേരു നാഡികള്‍. മേരു രജ്ജു (spinal cord) വില്‍ നിന്ന്‌ ആരംഭിക്കുന്ന നാഡികള്‍.
spindle സ്‌പിന്‍ഡില്‍. കോശ വിഭജന വേളയില്‍ കോശത്തിനുള്ളില്‍ രൂപം കൊള്ളുന്ന സൂക്ഷ്‌മനാളികളാല്‍ നിര്‍മ്മിതമായ ഫൈബറുകള്‍. ക്രാമസോമുകളുമായി ഇവ ബന്ധം സ്ഥാപിച്ച്‌ ക്രാമസോം ചലനങ്ങളെ നിയന്ത്രിക്കുന്നു.
spiracle ശ്വാസരന്ധ്രം. 1) ചില മത്സ്യങ്ങളില്‍ കണ്ണിനു പുറകിലുള്ള ദ്വാരങ്ങള്‍. ഇതിലൂടെ ശ്വസനത്തിന്‌ വെള്ളം അകത്തേക്കെടുക്കുന്നു. 2. ഷഡ്‌പദങ്ങളുടെ ശ്വസനാവയവങ്ങളായ ട്രക്കിയകളുടെ പുറത്തേക്കുള്ള ദ്വാരം.
spiral valve സര്‍പ്പിള വാല്‍വ്‌. ചില മത്സ്യങ്ങളുടെ കുടലിനുള്ളില്‍ സര്‍പ്പിളാകൃതിയില്‍ മടങ്ങിയിരിക്കുന്ന ചര്‍മപാളി. കുടല്‍ഭിത്തിയുടെ പ്രതല വിസ്‌തീര്‍ണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
spirillum സ്‌പൈറില്ലം. സര്‍പ്പിളാകൃതിയുള്ള ബാക്‌ടീരിയം.
spit തീരത്തിടിലുകള്‍. തിരകളുടെ നിക്ഷേപ പ്രവര്‍ത്തനം മൂലം അവസാദങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന മണ്‍തിട്ട. ഒരറ്റം കരയോട്‌ ബന്ധിക്കപ്പെട്ടും മറ്റേ അറ്റം കടലില്‍ അവസാനിക്കുന്നവിധത്തിലുമായിരിക്കും.
spleen പ്ലീഹ. ലിംഫോയ്‌ഡ്‌ കലകളാല്‍ നിര്‍മിതമായ ഒരു പ്രധാന അവയവം. ഇതില്‍ അധികമുള്ള ചുവന്ന രക്തകോശങ്ങളെ സംഭരിച്ചു വയ്‌ക്കുകയും പഴയ ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ലിംഫോസൈറ്റ്‌ കോശങ്ങളെ ഉത്‌പാദിപ്പിക്കുന്ന പ്രധാന അവയവമാണിത്‌.
splicing സ്‌പ്ലൈസിങ്‌. ഒരു DNA ഖണ്ഡത്തെ മറ്റൊന്നില്‍ വെച്ച്‌ പിടിപ്പിക്കുന്ന രീതി. പുനഃസംയോജന DNA ഉണ്ടാക്കുന്നത്‌ ഈ രീതിയിലാണ്‌.
split genes പിളര്‍ന്ന ജീനുകള്‍.യൂക്കാരിയോട്ടിക ജീവികളുടെ ജീനിലെ ജനിതക വിവരങ്ങള്‍ അടങ്ങിയ ഭാഗങ്ങള്‍ തുടര്‍ച്ചയായിട്ടല്ല കാണുന്നത്‌. അവയ്‌ക്കിടയില്‍ തര്‍ജുമ ചെയ്യപ്പെടാത്ത ഭാഗങ്ങള്‍ ഉണ്ട്‌. exon, intron എന്നിവ നോക്കുക.
split ring വിഭക്ത വലയം. വൈദ്യുതി ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന വിഭക്തവലയ കമ്യൂട്ടേറ്ററില്‍ പ്രയോജനപ്പെടുന്നു.
sponge സ്‌പോന്‍ജ്‌.-
spontaneous emission സ്വതഉത്സര്‍ജനം. ബാഹ്യപ്രരണ കൂടാതെ കണങ്ങളെയോ രശ്‌മികളെയോ ഉത്സര്‍ജിക്കുന്നത്‌.
spontaneous mutation സ്വതമ്യൂട്ടേഷന്‍. പ്രകൃതിയില്‍ സ്വയം ഉണ്ടാകുന്ന മ്യൂട്ടേഷനുകള്‍. അറിയപ്പെടുന്ന ഒരു മ്യൂട്ടാജനും ഇതിനു കാരണമല്ല. ഉയര്‍ന്ന തരം യൂക്കാരിയോട്ടുകളില്‍ ഇതിന്റെ ശരാശരി തോത്‌ 10 -5 ആണ്‌. ഒരു സസ്‌തനി ഉത്‌പാദിപ്പിക്കുന്ന ബീജങ്ങളില്‍ പകുതിയിലും ഒരു മ്യൂട്ടേഷനെങ്കിലും ഉണ്ടായിരിക്കും.
Page 260 of 301 1 258 259 260 261 262 301
Close