Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
somatic (bio) ശാരീരിക. ഉദാ: രോഗിയുടെ ശാരീരികാവസ്ഥ.
somatic cell ശരീരകോശം. ശരീരത്തിലെ പ്രജനനകോശങ്ങള്‍ ഒഴികെയുള്ള ബാക്കി എല്ലാ കോശങ്ങള്‍ക്കും പൊതുവേ പറയുന്ന പേര്‌.
somatic mutation ശരീരകോശ മ്യൂട്ടേഷന്‍. ശരീരകോശങ്ങളിലെ ജീനുകളില്‍ ഉണ്ടാവുന്ന മ്യൂട്ടേഷന്‍. ഇവ അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുകയില്ല.
somatotrophin സൊമാറ്റോട്രാഫിന്‍. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്‍വ്വ ദളത്തില്‍ നിന്നുത്ഭവിക്കുന്ന ഹോര്‍മോണ്‍. ഇത്‌ കുറവായാല്‍ വളര്‍ച്ച മുരടിക്കാനും കൂടുതലായാല്‍ അമിതമായി വളരാനും കാരണമാകും.
somites കായഖണ്‌ഡങ്ങള്‍. കശേരുകികളുടെ ഭ്രൂണങ്ങളില്‍ നോട്ടോകോര്‍ഡിന്റെയും നാഡീനാളിയുടെയും ഇരുപാര്‍ശ്വങ്ങളിലും കാണപ്പെടുന്ന മീസോഡേമിക ഖണ്‌ഡങ്ങള്‍.
somnambulism നിദ്രാടനം. ഉറക്കത്തിലുള്ള നടത്തം.
SONAR സോനാര്‍. Sound Navigation And Ranging എന്നതിന്റെ ചുരുക്കം. ശബ്‌ദ തരംഗങ്ങള്‍ അയച്ച്‌ പ്രതിഫലിച്ചുവരുന്ന തരംഗങ്ങളെ സ്വീകരിച്ച്‌ വസ്‌തുവിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഒരു സംവിധാനം.
sonde സോണ്ട്‌. കൃത്രിമോപഗ്രഹങ്ങളിലും റോക്കറ്റുകളിലും മറ്റും ദൂര മാപനത്തിന്‌ ( tele metering) ഉപയോഗിക്കുന്ന ഉപകരണം.
sonic boomധ്വനിക മുഴക്കംധ്വനികബൂം, ശബ്‌ദത്തിന്റെ വേഗത്തിലോ അതില്‍ കൂടിയ വേഗത്തിലോ സഞ്ചരിക്കുന്ന വസ്‌തു മാധ്യമത്തില്‍ സൃഷ്‌ടിക്കുന്ന ആഘാതതരംഗം മൂലമുണ്ടാകുന്ന രവം.
sonometerസോണോമീറ്റര്‍ സ്വരമാപി. ശബ്‌ദത്തിന്റെ ആവൃത്തി അളക്കാനുപയോഗിക്കുന്ന ഉപകരണം.
sorosis സോറോസിസ്‌. ഒരിനം സംയുക്തഫലം. ഉദാ: കൈതച്ചക്ക.
sorus സോറസ്‌. സ്‌പൊറാഞ്ചിയങ്ങളുടെ കൂട്ടം. സ്‌പോറോഫിലുകളില്‍ സ്‌പൊറാഞ്ചിയങ്ങള്‍ ചെറിയ കൂട്ടങ്ങളായി വിന്യസിച്ചിരിക്കും. ചിലപ്പോള്‍ അവയുടെ രക്ഷയ്‌ക്കായി ഇന്‍ഡ്യൂസിയം എന്ന ആവരണമുണ്ടാവും.
sounding rockets സണ്ടൗിംഗ്‌ റോക്കറ്റുകള്‍. അന്തരീക്ഷത്തെക്കുറിച്ച്‌ പഠിക്കാന്‍ അയയ്‌ക്കുന്ന ചെറു റോക്കറ്റുകള്‍. സണ്ടൗിംഗ്‌ റോക്കറ്റുകളുടെ സഞ്ചാരപഥം പാരാബോളിക്‌ ആകൃതിയിലായിരിക്കും. സഞ്ചാരസമയം 30 മിനിറ്റില്‍ താഴെ.
source സ്രാതസ്സ്‌. 1. ഊര്‍ജം, ദ്രവ്യം, കണങ്ങള്‍, വൈദ്യുതചാര്‍ജ്‌ തുടങ്ങിയവ നല്‍കുന്ന ഉപാധി. 2. ഒരു സദിശ ക്ഷേത്രത്തിലെ ബലരേഖകളുടെ ഉത്ഭവസ്ഥാനം. ഉദാ: ഒരു ധനചാര്‍ജിരിക്കുന്ന സ്ഥാനം വൈദ്യുതക്ഷേത്രത്തിലെ സ്രാതസ്സാണ്‌. 3. താപം നല്‍കുന്ന ഉപാധി. 4. പുറത്തേക്ക്‌ തുടര്‍ച്ചയായി ദ്രാവക പ്രവാഹം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സ്ഥാനം. 5. സ്‌പെക്‌ട്രാസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്‌ പ്രകാശം നല്‍കുന്ന വിളക്ക്‌, ആര്‍ക്ക്‌ തുടങ്ങിയവ.
source code സോഴ്‌സ്‌ കോഡ്‌. ഒരു സോഫ്‌റ്റ്‌വെയറിന്റെ പ്രാഗ്രാമര്‍ എഴുതി തയ്യാറാക്കിയ കോഡുകള്‍ അടങ്ങുന്ന ഫയല്‍. ഇവ ഒരു പ്രാഗ്രാമര്‍ക്ക്‌ വായിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
southern blotting സതേണ്‍ ബ്ലോട്ടിംഗ്‌. ജെല്‍ ഇലക്‌ട്രാഫോറസിസ്‌ വഴി വേര്‍തിരിക്കുന്ന DNA ഖണ്ഡങ്ങളെ നൈട്രാസെല്ലുലോസ്‌ പോലുള്ള പ്രതലങ്ങളിലേക്ക്‌ മാറ്റുന്ന രീതി. സങ്കരണ രീതി ഉപയോഗിച്ച്‌ DNAയിലെ ബേസ്‌ ക്രമങ്ങളെ നിശ്ചയിക്കാന്‍ സതേണ്‍ ബ്ലോട്ടിംഗ്‌ ഉപയോഗിക്കുന്നു.
Southern Oscillations. ദക്ഷിണ ദോലനങ്ങള്‍. Southern Oscillations.
space 1.സമഷ്‌ടി. ഒരു ത്രിമാനക്ഷേത്രത്തെ സമഷ്‌ടി എന്ന്‌ വിളിക്കുന്നു. 2. ബഹിരാകാശം.
space observatory സ്‌പേസ്‌ നിരീക്ഷണ നിലയം. ഭൂഭ്രമണപഥത്തിലോ സൗരഭ്രമണപഥത്തിലോ സ്ഥാനം നേടിയ ശേഷം വിദൂര പ്രപഞ്ച വസ്‌തുക്കളെ നിരീക്ഷിക്കുന്ന ബഹിരാകാശ വാഹനങ്ങള്‍. ഹബ്‌ള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഉദാഹരണം.
space rendezvous സ്‌പേസ്‌ റോണ്‍ഡെവൂ. രണ്ടോ അതിലധികമോ ബഹിരാകാശ വാഹനങ്ങള്‍ ബഹിരാകാശത്ത്‌ മുന്‍ നിശ്ചയിച്ച ഒരു സ്ഥാനത്ത്‌ ഒത്തുചേരുന്ന പ്രവര്‍ത്തനം.
Page 257 of 301 1 255 256 257 258 259 301
Close