Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
solar time സൗരസമയം. ഭൂമിയുടെ ചലനത്തെ സൂര്യനെ ആധാരമാക്കി നിരീക്ഷിച്ച്‌ നിര്‍ണയിക്കപ്പെടുന്ന സമയം. മാധ്യസൂര്യനെ (ഒരു വര്‍ഷത്തെ ചലനം നിരീക്ഷിച്ച്‌ നിര്‍ണയിക്കപ്പെടുന്ന മാധ്യസ്ഥാനത്തുള്ള സൂര്യനെ) ആധാരമാക്കിയാണെങ്കില്‍ മാധ്യസൗരസമയം ( mean solar time) എന്നും സൂര്യന്റെ അപ്പപ്പോള്‍ കാണുന്ന സ്ഥാനത്തെ ആധാരമാക്കിയുള്ളതാണെങ്കില്‍ പ്രകടസൗരസമയം ( apparant solar time) എന്നും പറയുന്നു.
solar wind സൗരവാതം. സൂര്യനില്‍നിന്നുള്ള ചാര്‍ജിത കണപ്രവാഹം. മുഖ്യമായും പ്രാട്ടോണും ഇലക്‌ട്രാണുമാണ്‌.
solder സോള്‍ഡര്‍.സോള്‍ഡറിങ്ങിനുപയോഗിക്കുന്ന ഒരു ലോഹസങ്കരം. മൂന്നു വിധത്തിലുണ്ട്‌. 1. സോഫ്‌റ്റ്‌ സോള്‍ഡര്‍ - ടിന്നും ലെഡും ചേര്‍ന്ന ലോഹസങ്കരം-ഉരുകല്‍ നില 2000C-3000C. 2. ഹാര്‍ഡ്‌ സോള്‍ഡര്‍-ലെഡ്‌, ടിന്‍, സില്‍വര്‍ ഇവ മൂന്നും ചേര്‍ത്തുണ്ടാക്കിയത്‌. ഉരുകല്‍ നില 8000C വരെ. Silver solder എന്നും പറയും. 3. ബ്രസിംഗ്‌ സോള്‍ഡര്‍-കോപ്പര്‍, സിങ്ക്‌ ഇവയുടെ ലോഹസങ്കരമാണ്‌. ഉരുകല്‍ നില 8000C ന്‌ മുകളില്‍.
solenocytes ജ്വാലാകോശങ്ങള്‍. ആംഫിയോക്‌സസിലും ചില അനലിഡുകളിലും കാണുന്ന പ്രത്യേക തരം കോശങ്ങള്‍. flame cells നോക്കുക.
solenoidസോളിനോയിഡ്‌ കമ്പിച്ചുരുള്‍. ഹെലിക്കലാകൃതിയില്‍ ചുറ്റിയിരിക്കുന്ന ഒരു നീണ്ട കമ്പിച്ചുരുള്‍. അയസ്‌കാന്തിക കോറില്‍ ചുറ്റിയോ അല്ലാതെയോ ഇതിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഒരു വിദ്യുത്‌ കാന്തമായി മാറുന്നു.
solid ഖരം. പദാര്‍ത്ഥത്തിന്റെ 4 അടിസ്ഥാന അവസ്ഥകളില്‍ ഒന്ന്‌. രൂപത്തിലും വ്യാപ്‌തത്തിലും മാറ്റത്തെ പ്രതിരോധിക്കുന്ന സ്വഭാവം ഇവയുടെ സവിശേഷതയാണ്‌. ക്രിസ്റ്റല്‍ ഘടനയുള്ള ഖരപദാര്‍ഥങ്ങളും (ഉദാ: ലോഹങ്ങള്‍) നിയത ഘടനയില്ലാത്തവയും (ഉദാ: ഗ്ലാസ്‌) ഉണ്ട്‌.
solid angle ഘന കോണ്‍.കോണിന്റെ ദ്വിമാന രൂപം. ഒരു പ്രതലം ഒരു ബിന്ദുവില്‍ സമ്മുഖമാക്കുന്ന ( subtend) കോണ്‍. ഏകകം സ്റ്റെറേഡിയന്‍. steradian നോക്കുക.
solid solution ഖരലായനി.രണ്ടോ അതിലധികമോ ഘടകങ്ങള്‍ ചേര്‍ന്ന ക്രിസ്റ്റലീയാവസ്ഥയിലുള്ള ഏകാത്മക മിശ്രിതം. ലോഹസങ്കരങ്ങള്‍ പലതും ഇതിനുദാഹരണങ്ങളാണ്‌.
solstices അയനാന്തങ്ങള്‍. ഒരു വര്‍ഷത്തിലെ രണ്ടു ദിവസങ്ങള്‍ (യഥാര്‍ഥത്തില്‍, നിമിഷങ്ങള്‍). സൂര്യന്റെ ഉത്തരായന ചലനത്തില്‍ സൂര്യന്‍ ഏറ്റവും വടക്കായിരിക്കുന്ന സമയത്തെ (ജൂണ്‍ 21) ഉത്തരായനാന്തമെന്നും ( summer solstice) ദക്ഷിണായനത്തില്‍ ഏറ്റവും തെക്കായിരിക്കുന്ന സമയത്ത്‌ (ഡിസംബര്‍ 22) ദക്ഷിണായനാന്തമെന്നും ( winter solstice) എന്നും പറയുന്നു. ഇവയെ യഥാക്രമം ഗ്രീഷ്‌മ അയനാന്തമെന്നും ഹേമന്ത അയനാന്തമെന്നും വിളിക്കാറുണ്ട്‌. എന്നാല്‍ ഇതിന്‌ ഭൂമിയുടെ വടക്കേ അര്‍ധഗോളത്തില്‍ മാത്രമേ പ്രസക്തിയുള്ളൂ.
solubility ലേയത്വം. ഒരു ലേയത്തിന്‌ (ഖരം, ദ്രാവകം, വാതകം) ലായകത്തില്‍ ലയിച്ച്‌ ലായനി ആവുന്നതിനുള്ള ശേഷി. ഒരു വസ്‌തുവിന്റെ ലേയത്വം താപനില, മര്‍ദം, pH എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
solubility product വിലേയതാ ഗുണനഫലം.ലയിക്കാതെ കിടക്കുന്ന ഖര ഇലക്‌ട്രാലൈറ്റ്‌ ഉള്ള ഒരു പൂരിത ലായനിയിലെ അയോണുകളും അധികമുള്ള ഖരവും സംതുലിതാവസ്ഥയിലാണ്‌. BxAy xB++yA⎯- സന്തുലിത സ്ഥിരാങ്കം നടപ്പനുസരിച്ച്‌
solute ലേയം. ലയിക്കുന്ന വസ്‌തു. ഉദാ: ഉപ്പ്‌ ലായനിയില്‍ ഉപ്പ്‌ ലേയമാണ്‌.
solute potential (S)ലായക പൊട്ടന്‍ഷ്യല്‍. ജല പൊട്ടന്‍ഷ്യലില്‍ ലായക തന്മാത്രകളുടെ സാന്നിധ്യത്തിന്റെ സംഭാവന. ഏത്‌ വ്യവസ്ഥയിലും ജലപൊട്ടന്‍ഷ്യലിന്റെ അളവ്‌ ലായകതന്മാത്രകള്‍ കുറയ്‌ക്കും.
solution ലായനി1.(math) നിര്‍ധാരണ മൂല്യം. 2. ( chem). ലായനി , 1. സമവാക്യങ്ങള്‍ ശരിയാകുന്ന രീതിയില്‍ ചരങ്ങളുടെ മൂല്യങ്ങള്‍ കണ്ടുപിടിക്കല്‍. 2. അങ്ങനെ ലഭിക്കുന്ന മൂല്യം.
solution set മൂല്യഗണം. സമവാക്യത്തിനോ സമതയ്‌ക്കോ ശരിയാകും വിധം അതിലുള്ള അജ്ഞാത രാശിയുടെ വിവിധ മൂല്യങ്ങളുടെ ഗണം. സത്യഗണം എന്നും പറയുന്നു. x2-7x+12=0 എന്ന സമീകരണത്തിന്റെ മൂല്യഗണം (3,4) ആണ്‌.
solvation വിലായക സങ്കരണം. ഒരു ലായനിയില്‍ ലീന കണികകള്‍ക്കു ചുറ്റും ലായകതന്മാത്രകള്‍ പൊതിയുന്ന പരസ്‌പര പ്രവര്‍ത്തനം. ഒരു ജലീയ ലായനിയിലെ ഈ പ്രവര്‍ത്തനമാണ്‌ ഹൈഡ്രഷന്‍.
solvent ലായകം. ലയിപ്പിക്കുന്ന മാധ്യമം. ഉദാ: ഉപ്പ്‌ ലായനിയില്‍ ജലം ലായകമാണ്‌.
solvent extraction ലായക നിഷ്‌കര്‍ഷണം. ഒരു ലായകത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ഒരു പദാര്‍ത്ഥത്തെ ലായകവുമായി മിശ്രണീയമല്ലാത്ത മറ്റൊരു ലായകം ഉപയോഗിച്ച്‌ വേര്‍തിരിക്കുന്ന പ്രക്രിയ.
solvolysis ലായക വിശ്ലേഷണം. ലായകവും ലേയവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച്‌ ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന അഭിക്രിയ.
somaclones സോമക്ലോണുകള്‍. ഒറ്റ കോശത്തില്‍ നിന്ന്‌ ക്ലോണ്‍ ചെയ്‌തെടുത്ത സസ്യം.
Page 256 of 301 1 254 255 256 257 258 301
Close