Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
spectrometerസ്‌പെക്‌ട്രമാപി സ്‌പെക്‌ട്രാമീറ്റര്‍, പ്രകാശത്തെ സ്‌പെക്‌ട്രമാക്കി വേര്‍തിരിച്ച്‌ തരംഗദൈര്‍ഘ്യം/ആവൃത്തി അളക്കാനുള്ള ഉപകരണം.
spectroscope സ്‌പെക്‌ട്രദര്‍ശി. പ്രകാശസ്‌പെക്‌ട്രം ദൃശ്യമാക്കുന്ന ഉപകരണം.
spectroscopy സ്‌പെക്‌ട്രവിജ്ഞാനം വിദ്യുത്‌കാന്തിക സ്‌പെക്‌ട്രത്തെക്കുറിച്ചുള്ള പഠനശാഖ.
spectrum വര്‍ണരാജി. ഒരു വസ്‌തു ആഗിരണം ചെയ്യുകയോ, ഉത്സര്‍ജിക്കുകയോ ചെയ്യുന്ന ഊര്‍ജത്തെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ വിന്യസിച്ചിരിക്കുന്നത്‌. ആഗിരണഫലമായുള്ള ചില സ്‌പെക്‌ട്ര രേഖകളുടെ അസാന്നിധ്യമാണ്‌ ആഗിരണ സ്‌പെക്‌ട്രം അഥവാ അഭാവ സ്‌പെക്‌ട്രം. ഉത്സര്‍ജന ഫലമായുണ്ടാകുന്ന പ്രകാശ രേഖകള്‍/വര്‍ണവിതരണം ആണ്‌ ഉത്സര്‍ജന സ്‌പെക്‌ട്രം. വേറെ രീതിയിലും സ്‌പെക്‌ട്രങ്ങളെ വര്‍ഗീകരിച്ചിട്ടുണ്ട്‌. ഓരോ നിയത ആവൃത്തിയും വ്യതിരിക്തമായി കാണപ്പെടുന്നതാണ്‌ രേഖാസ്‌പെക്‌ട്രം. ഓരോ ആവൃത്തിയും വളരെ അടുത്താവുകയും അവയ്‌ക്കിടയിലെ അന്തരാളം പ്രായോഗികമായി ഇല്ലാതാവുകയും ചെയ്യുന്നതാണ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം. ബാന്‍ഡ്‌ സ്‌പെക്‌ട്രത്തിന്‌ നിയതമായ സീമയുണ്ടാകും. ആരംഭവും അവസാനവും കൃത്യമായി നിര്‍ണയിക്കുവാന്‍ പറ്റാത്തതും രേഖകള്‍ പരസ്‌പരം കൂടിച്ചേര്‍ന്നതുമാണ്‌ നൈരന്തര്യ സ്‌പെക്‌ട്രം. പൊതുവേ ദൃശ്യപ്രകാശത്തെ അതിന്റെ ഘടകതരംഗങ്ങളായി വേര്‍തിരിച്ചതാണ്‌ വര്‍ണരാജി.
speed വേഗം. 1. ഒരു വസ്‌തുവിന്റെ സ്ഥാനം മാറുന്നതിന്റെ നിരക്ക്‌. ദിശ പരിഗണിക്കുന്നില്ല. നിശ്ചിത സമയം കൊണ്ടു സഞ്ചരിച്ച ദൂരത്തെ സമയം കൊണ്ട്‌ ഹരിച്ചാല്‍ ശരാശരി വേഗം കിട്ടുന്നു. 2. ഒരു പ്രക്രമം എത്ര പെട്ടെന്ന്‌ സംഭവിക്കുന്നു എന്നു കാണിക്കുന്ന പദം. spelter സ്‌പെല്‍റ്റര്‍. 3% അപദ്രവ്യങ്ങള്‍ അടങ്ങിയ സിങ്ക്‌. അപദ്രവ്യം മിക്കവാറും ലെഡ്‌ ആയിരിക്കും.spelter സ്‌പെല്‍റ്റര്‍. 3% അപദ്രവ്യങ്ങള്‍ അടങ്ങിയ സിങ്ക്‌.
spermagonium സ്‌പെര്‍മഗോണിയം. ചില ഫംഗസുകളില്‍ കാണുന്ന ഫ്‌ളാസ്‌കിന്റെ ആകൃതിയുള്ളതോ പരന്നതോ ആയ ഘടന. ഇവയില്‍ സ്‌പെര്‍മേഷ്യങ്ങള്‍ ഉണ്ടാവുന്നു.
spermatheca സ്‌പെര്‍മാത്തിക്ക. താഴ്‌ന്ന തരം ജന്തുക്കളില്‍ പുംബീജങ്ങള്‍ സംഭരിച്ചു വയ്‌ക്കുവാന്‍ ഉപയോഗിക്കുന്ന സഞ്ചി പോലുള്ള ഘടന.
spermatid സ്‌പെര്‍മാറ്റിഡ്‌. പുംബീജങ്ങളുടെ ഉത്‌പാദനത്തിലെ ഒരു ഏകപ്‌ളോയിഡ്‌ ഘട്ടം.
spermatium സ്‌പെര്‍മേഷിയം. ചുവന്ന ആല്‍ഗകളിലും ചില ഫംഗസുകളിലും കാണുന്ന ചലിക്കാത്ത പുംബീജകോശങ്ങള്‍.
spermatocyte ബീജകം. ആണ്‍ ജന്തുക്കളുടെ വൃഷണങ്ങളിലെ, ബീജാണുക്കള്‍ക്കു രൂപം നല്‍കുന്ന കോശം. ഇതിന്റെ ഊനഭംഗത്തിലൂടെയാണ്‌ ബീജാണുക്കള്‍ രൂപം കൊള്ളുന്നത്‌.
spermatogenesis പുംബീജോത്‌പാദനം. ദ്വിപ്ലോയിഡ്‌ കോശമായ സ്‌പെര്‍മറ്റോഗോണിയത്തില്‍ നിന്ന്‌ ഊനഭംഗം വഴി പുംബീജങ്ങള്‍ ഉണ്ടാകുന്ന പ്രക്രിയ.
spermatophore സ്‌പെര്‍മറ്റോഫോര്‍. ചില ക്രസ്റ്റേഷ്യനുകളിലും മൊളസ്‌ക്കുകളിലും കാണുന്ന പുംബീജങ്ങള്‍ അടങ്ങിയ പാക്കറ്റ്‌. ഇവയാണ്‌ പെണ്‍ ജീവികളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌.
spermatophyta സ്‌പെര്‍മറ്റോഫൈറ്റ. വിത്തുണ്ടാകുന്ന ഇനം സസ്യങ്ങളുടെ വര്‍ഗനാമം. അനാവൃതബീജികള്‍ എന്നും ആവൃതബീജികള്‍ എന്നും രണ്ട്‌ ക്ലാസുകള്‍ ഉള്‍പ്പെടുന്നു.
spermatozoon ആണ്‍ബീജം. ആണ്‍ജന്തുക്കളുടെ പ്രത്യുത്‌പാദന കോശം. ഇതിന്‌ പെണ്‍ ബീജത്തേക്കാള്‍ ചലനശേഷിയുണ്ട്‌. വലിപ്പം കുറവാണ്‌.
sphere ഗോളം. ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന്‌ നിശ്ചിത അകലത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയും യോഗം. ഇതിന്‌ ഒരു മുഖം മാത്രമേയുള്ളൂ. ഉദാ: പന്ത്‌.
sphere of influence പ്രഭാവക്ഷേത്രം. ഒരു വസ്‌തുവിന്‌ (ഉദാ: പിണ്ഡം, ചാര്‍ജ്‌) ചുറ്റും നിശ്ചിത പ്രഭാവം നിലനില്‍ക്കുന്ന മണ്ഡലം.
spherical aberration ഗോളീയവിപഥനം.spherical aberration
spherical co-ordinates ഗോളീയ നിര്‍ദേശാങ്കങ്ങള്‍. രണ്ടു കോണുകളും ഒരു ദൈര്‍ഘ്യവും (ദൂരം) ഉപയോഗിച്ച്‌ ഒരു ബിന്ദുവിന്റെ സ്ഥാനം പറയുന്ന വ്യവസ്ഥ. പ്രസ്‌തുത മൂന്ന്‌ നിര്‍ദ്ദേശാങ്കങ്ങള്‍: 1. ഒരു ആധാര ബിന്ദു (ധ്രുവം, ചിത്രത്തില്‍ O) വില്‍ നിന്നുള്ള ദൂരം. ഇതിന്‌ ധ്രുവാന്തര രേഖ എന്നു പറയുന്നു (ചിത്രത്തില്‍ OP). 2. കുത്തനെ ദിശയിലുള്ള ഒരു അക്ഷവും (ധ്രുവീയാക്ഷം) ധ്രുവാന്തര രേഖയും തമ്മിലുള്ള കോണ്‍ അഥവാ സഹഅക്ഷാംശം. (ചിത്രത്തില്‍ φ). 3. മൂലബിന്ദുവിലൂടെയുള്ള ഒരു ആധാരമെറിഡിയന്‍ തലവും ധ്രുവാന്തര രേഖയും തമ്മിലുള്ള കോണ്‍. ഇതിന്‌ ധ്രുവീയ കോണ്‍ എന്നോ രേഖാംശം എന്നോ പറയുന്നു (ചിത്രത്തില്‍ θ). spherical polar coordinates എന്നും പറയാറുണ്ട്‌.
spherical polar coordinates ഗോളധ്രുവീയ നിര്‍ദേശാങ്കങ്ങള്‍. spherical coordinates ന്റെ മറ്റൊരു പേര്‌.
spherical triangle ഗോളീയ ത്രികോണം. ഗോളതലത്തിന്മേല്‍ വരച്ചതും മൂന്ന്‌ വന്‍ വൃത്തങ്ങളുടെ ഖണ്‌ഡങ്ങള്‍ ഭുജങ്ങളായുള്ളതുമായ ത്രികോണം. ഇതിന്റെ കോണുകളുടെ തുക 180 0 യില്‍ കൂടുതലാണ്‌. ഒരു കോണ്‍ 90 0 ആയാല്‍ അതിന്‌ സമകോണീയ ഗോളീയ ത്രികോണം എന്നാണ്‌ പേര്‌. രണ്ട്‌ കോണുകള്‍ 90 0 വീതമായാല്‍, ദ്വിസമകോണീയ ഗോളീയ ത്രികോണം എന്നു പറയുന്നു. ഒരു ഭുജം ഗോളകേന്ദ്രത്തില്‍ 90 0 കോണ്‍ അന്തരിതമാക്കിയാല്‍ അതിന്‌ ചതുര്‍ഥാംശക ഗോളീയ ത്രികോണം എന്നാണ്‌ പേര്‌.
Page 259 of 301 1 257 258 259 260 261 301
Close