Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
SMTP എസ്‌ എം ടി പി. simple mail transfer protocol എന്നതിന്റെ ചുരുക്കം. ഇ മെയിലുകള്‍ കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന ഒരു പ്രത്യേകതരം നിയമസംഹിത (പ്രാട്ടോകോള്‍).
SN1 reaction SN1 അഭിക്രിയ. ന്യൂക്ലീഫിലിക ഏകതന്മാത്ര പ്രതിസ്ഥാപന അഭിക്രിയ.
SN2 reaction SN ന്യൂക്ലീഫിലിക ദ്വി തന്മാത്ര പ്രതിസ്ഥാപന അഭിക്രിയ.
socket സോക്കറ്റ്‌. ജാവ പ്രാഗ്രാമിങ്‌ ഭാഷയിലെ ഒരു പ്രത്യേകതരം പ്രാഗ്രാമിങ്‌ സങ്കേതം.
soda ash സോഡാ ആഷ്‌. ക്രിസ്റ്റലീയ ജലം ഇല്ലാത്ത സോഡിയം കാര്‍ബണേറ്റ്‌ ( Na2CO3). സോപ്പ്‌, കാസ്റ്റിക്‌ സോഡ, കണ്ണാടി, പേപ്പര്‍ മുതലായവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.
soda glass മൃദു ഗ്ലാസ്‌.soda glass
soft palate മൃദുതാലു. palate നോക്കുക.
soft radiations മൃദുവികിരണം. പദാര്‍ഥങ്ങളില്‍ തുളച്ചുകയറാനുള്ള ശേഷി കുറവായ അയണീകരണ വികിരണം. ആവൃത്തി കുറഞ്ഞ എക്‌സ്‌റേ രശ്‌മികളെ കുറിക്കാനാണ്‌ സാധാരണ ഈ പദം ഉപയോഗിക്കുന്നത്‌.
softner മൃദുകാരി. കാത്സ്യം, മഗ്നീഷ്യം അയോണുകളെ നീക്കി, ജലത്തിന്റെ കാഠിന്യം കുറയ്‌ക്കാന്‍ ഉപയോഗിക്കുന്ന രാസികം.
software സോഫ്‌റ്റ്‌വെയര്‍. ഒരു കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രോഗ്രാമുകളുടെ കൂട്ടം. പ്രോഗ്രാമുകള്‍ എഴുതിയിരിക്കുന്ന പേപ്പറും സൂക്ഷിച്ചിരിക്കുന്ന മെമ്മറി ഉപകരണങ്ങളും ഹാര്‍ഡ്‌വെയര്‍ ആണ്‌. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മാത്രമാണ്‌ സോഫ്‌റ്റ്‌വെയര്‍.
sol സൂര്യന്‍.1. (astr) സൂര്യന്‍. 2. ( chem) വിലയം. ഒരു ഖരവസ്‌തുവിന്റെ കണികകള്‍ ദ്രാവകത്തില്‍ വിന്യസിച്ചിരിക്കുന്ന കൊളോയ്‌ഡ്‌.
solar activity സൗരക്ഷോഭം. സൗരകളങ്കങ്ങള്‍, ആളലുകള്‍ തുടങ്ങി, സൂര്യന്റെ ഉപരിതലത്തിലും അന്തരീക്ഷത്തിലും കാണപ്പെടുന്ന വിക്ഷോഭങ്ങള്‍ക്കെല്ലാം കൂടിയുള്ള പൊതുവായ പേര്‌.
solar constant സൗരസ്ഥിരാങ്കം. ഭൂമി സൂര്യനില്‍ നിന്ന്‌ മാധ്യദൂരത്തായിരിക്കുമ്പോള്‍ ഭൂതലത്തില്‍ ഒരു സെക്കന്‍ഡില്‍, ഒരു ചതുരശ്ര മീറ്ററില്‍ ലംബമായി പതിക്കുന്ന സരോര്‍ജം. 1350 വാട്ട്‌/ചതുരശ്ര മീറ്റര്‍ ആണ്‌ മൂല്യം.
solar cycleസൗരചക്രം. സൗരക്ഷോഭത്തില്‍ കാണപ്പെടുന്ന ചാക്രിക സ്വഭാവം. സൗരകളങ്കങ്ങളുടെ എണ്ണത്തില്‍ വരുന്ന മാറ്റത്തിലൂടെയും ഭൂകാന്തമണ്ഡലത്തില്‍ ഉണ്ടാകുന്ന വിക്ഷോഭങ്ങളുടെ ചാക്രികസ്വഭാവത്തിലൂടെയും മറ്റും ഇതു മനസ്സിലാക്കാം. ഏകദേശം 11 വര്‍ഷം കൊണ്ടാണ്‌ ഒരു ചക്രം പൂര്‍ത്തിയാവുന്നത്‌.
solar day സൗരദിനം. സൂര്യനെ ആസ്‌പദമാക്കി ഒരു ഭൂഭ്രമണത്തിന്‌ വേണ്ട കാലം. സൂര്യന്‍ ഉച്ചരേഖയില്‍ തുടങ്ങി വീണ്ടും ഉച്ചരേഖയില്‍ എത്തുന്നതിനുവേണ്ട കാലമാണിത്‌. 24 മണിക്കൂറിന്‌ തുല്യം.
solar eclipse സൂര്യഗ്രഹണം. ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നതിനാല്‍ സൂര്യബിംബം ഭാഗികമായോ പൂര്‍ണമായോ മറയുന്നത്‌. സൂര്യനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ പ്രകാശം പ്രസരിക്കുന്ന ദിശയില്‍ (ഭൂമിയേയും സൂര്യനേയും ബന്ധിപ്പിക്കുന്ന രേഖയില്‍) ചന്ദ്രന്റെ കുറച്ചു ഭാഗമെങ്കിലും ഉണ്ടായാല്‍ മാത്രമേ (കറുത്ത വാവുനാള്‍) ഇതു സംഭവിക്കൂ. ചന്ദ്രന്റെ പ്രഛായ പതിക്കുന്ന സ്ഥാനത്തു നിന്നു നോക്കിയാല്‍ പൂര്‍ണ സൂര്യഗ്രഹണവും, ഉപഛായ പതിക്കുന്നിടത്തു നിന്നു നോക്കിയാല്‍ ഭാഗിക സൂര്യഗ്രഹണവും കാണാം. ചന്ദ്രബിംബത്തിന്റെ കോണീയ വലിപ്പം സൂര്യബിംബത്തിന്റെ കോണീയ വലിപ്പത്തെക്കാള്‍ കുറവായിരിക്കുന്ന സന്ദര്‍ഭമായാല്‍, പ്രഛായ ഭൂമിയില്‍ പതിക്കുകയില്ല; ഉപഛായ മാത്രമെ പതിക്കൂ. പ്രഛായ കോണ്‍ ഭൂമിയിലേക്കു നീട്ടിയാല്‍ ഭൂമിയില്‍ സ്‌പര്‍ശിക്കുന്ന ഭാഗങ്ങളില്‍ നിന്നു നോക്കിയാല്‍ സൂര്യബിംബത്തിന്റെ അകഭാഗം മറഞ്ഞ്‌ ഒരു വലയംപോലെ കാണാനാവും. ഇതിന്‌ വലയാകാരഗ്രഹണം എന്നു പറയുന്നു. പാതങ്ങളെ യോജിപ്പിക്കുന്ന രേഖയില്‍ സൂര്യനും-ഭൂമിയും സംപതിക്കുന്ന ദിവസത്തിനു മുമ്പും പിമ്പും ഏകദേശം 15 ദിവസത്തിനിടയ്‌ക്ക്‌ സൂര്യഗ്രഹണം സംഭവിക്കാം. ഈ കാലയളവിന്‌ ഗ്രഹണഋതു എന്നു പറയുന്നു. ഒരേ പാതവുമായി ബന്ധപ്പെട്ട അടുത്തടുത്ത രണ്ടു ഗ്രഹണഋതുക്കള്‍ തമ്മിലുള്ള കാലം 346.62 ദിവസമാണ്‌. ഇതിന്‌ ഗ്രഹണവര്‍ഷം എന്നു പറയുന്നു. annular eclipse നോക്കുക.
solar flares സൗരജ്വാലകള്‍. സൂര്യന്റെ ഉപരിതലത്തിലെ താരതമ്യേന ചെറിയ പ്രദേശത്തുനിന്ന്‌ പുറത്തേക്കു നീളുന്ന പ്രകാശ ചീളുകള്‍. ക്രമരഹിത സ്വഭാവങ്ങളോടുകൂടിയ വലിയ സൗരകളങ്കങ്ങള്‍ക്കടുത്തു നിന്ന്‌ ഉണ്ടാകുന്ന വന്‍ സ്‌ഫോടനങ്ങളാണ്‌ ഇവ. ജ്വാലയ്‌ക്കുള്ളിലെ താപനില ഏതാനും കോടി കെല്‍വിന്‍ വരും.
solar mass സൗരപിണ്ഡം. സൂര്യനിലുള്ള ദ്രവ്യത്തിന്റെ അളവ്‌. ഉദ്ദേശം 2 X 1030 കിഗ്രാം. നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയും മറ്റും ദ്രവ്യമാനം പറയുവാന്‍ യൂണിറ്റായി ഉപയോഗിക്കുന്നു. സൂചകം MO.
solar spectrum സൗര സ്‌പെക്‌ട്രം. സൂര്യനില്‍ നിന്നു വരുന്ന വിദ്യുത്‌കാന്തിക വികിരണങ്ങളുടെ സ്‌പെക്‌ട്രം.
solar system സൗരയൂഥം. സൂര്യനും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഛിന്ന ഗ്രഹങ്ങളും കുള്ളന്‍ ഗ്രഹങ്ങളും ധൂമകേതുക്കളും അടങ്ങിയ വ്യൂഹം. ആകാശഗംഗയുടെ ഒരു ഭാഗമാണ്‌. ആകാശഗംഗയുടെ കേന്ദ്രത്തില്‍ നിന്ന്‌ ഏതാണ്ട്‌ 3x104 പ്രകാശ വര്‍ഷം അകലെയാണ്‌ സൗരയൂഥത്തിന്റെ സ്ഥാനം.
Page 255 of 301 1 253 254 255 256 257 301
Close