Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Rodentiaറോഡെന്‍ഷ്യ.കരണ്ടുതിന്നുന്ന സസ്‌തനങ്ങളുടെ ഓര്‍ഡര്‍ ഉദാ: എലി, അണ്ണാന്‍.
Roentgenറോണ്‍ജന്‍.എക്‌സ്‌റേ, ഗാമാറേ എന്നീ വികിരണങ്ങള്‍ അളക്കാനുള്ള ഒരു ഏകകം. വായുവിനെ അയണീകരിക്കുവാനുള്ള ശേഷിയെ ആസ്‌പദമാക്കി നിര്‍വ്വചിച്ചിരിക്കുന്നു. ഒരു റോണ്‍ജന്‍ വികിരണം പ്രമാണാവസ്ഥയിലുള്ള ഒരു കി.ഗ്രാം ഈര്‍പ്പരഹിത വായുവില്‍ 2.58X10-4 കൂളോം (ധനം അല്ലെങ്കില്‍ ഋണം) ചാര്‍ജ്‌ സൃഷ്‌ടിക്കും. വില്‍ഹെം കോണ്‍റാഡ്‌ റോണ്‍ജന്റെ സ്‌മരണാര്‍ഥം നല്‍കിയ പേര്‌.
roll axisറോള്‍ ആക്‌സിസ്‌.റോള്‍ അക്ഷം. ഒരു റോക്കറ്റ്‌ ഉയരുമ്പോള്‍ അതിന്റെ ബലസന്തുലനം മൂന്ന്‌ അക്ഷങ്ങളെ അടിസ്ഥാനമാക്കിയാണ്‌: റോള്‍ അക്ഷം, യോ അക്ഷം, പിച്ച്‌ അക്ഷം. റോക്കറ്റ്‌ കുതിച്ചുയരുമ്പോഴുള്ള അതിന്റെ കറക്കത്തിന്റെ അക്ഷമാണ്‌ റോള്‍ അക്ഷം. yaw axis, pitch axis ഇവ നോക്കുക.
ROMറോം.Read Only Memory എന്നതിന്റെ ചുരുക്കം. സാധാരണ കംപ്യൂട്ടര്‍ മെമ്മറി ഘടകങ്ങളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ വായിക്കാനേ കഴിയൂ, അതില്‍ പുതിയ വിവരങ്ങള്‍ എഴുതി ചേര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ എഴുതാന്‍ കഴിയുന്ന റോമുകള്‍ വികസിക്കപ്പെട്ടിട്ടുണ്ട്‌. ഉദാ: prom, eprom എന്നിവ.
Roman numeralsറോമന്‍ ന്യൂമറല്‍സ്‌.പുരാതന റോമക്കാര്‍ ഉപയോഗിച്ച സംഖ്യാ സമ്പ്രദായം. I, V, X, C, D, M എന്നീ ചിഹ്നങ്ങള്‍ 1, 5, 10, 100, 500, 1000 എന്നീ സംഖ്യകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
rootമൂലം.ഒരു സമവാക്യം സാധുവാകും വിധം അതിലെ അജ്ഞാത രാശി സ്വീകരിക്കുന്ന മൂല്യം. ഒരു ബഹുപദ സമീകരണത്തിന്‌ അതിന്റെ കൃതിക്കു തുല്യമായ എണ്ണം മൂല്യങ്ങളുണ്ട്‌. ഉദാ: x2 3x+2=0 എന്നതിന്റെ മൂല്യങ്ങള്‍ x = 2, 1
root capവേരുതൊപ്പി.വേരിന്റെ വളരുന്ന അഗ്രഭാഗത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന തൊപ്പിപോലുള്ള കല. ഉദാ: കൈതവേര്‌.
root climbersമൂലാരോഹികള്‍.ആരോഹണ മൂലങ്ങളുടെ സഹായത്തോടെ പ്രതലങ്ങളില്‍ പിടിച്ചുകയറുന്ന സസ്യങ്ങള്‍. ഉദാ: കുരുമുളക്‌ ചെടി.
root hairsമൂലലോമങ്ങള്‍.വേരിന്റെ എപ്പിഡെര്‍മിസിലെ കോശങ്ങളില്‍ നിന്നുണ്ടാകുന്ന ചെറുരോമങ്ങള്‍. മണ്ണിന്റെ തരികളുമായി അടുത്ത സമ്പര്‍ക്കമുള്ളവയാണ്‌. ഇവയാണ്‌ ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത്‌.
root mean square valueവര്‍ഗശരാശരിയുടെ മൂലം.വൈദ്യുതിയുടെ വോള്‍ട്ടതയുടെ അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും ആവര്‍ത്തിത രാശിയുടെ ( x), ഒരു ചക്രത്തിലെ നൈമിഷിക മൂല്യങ്ങളുടെ വര്‍ഗങ്ങളുടെ ശരാശരിയുടെ വര്‍ഗമൂലം. ആര്‍ എം എസ്‌ ( RMS) എന്നും പറയും. RMS = X12+X22+X32............+Xn2) ½ n
root nodulesമൂലാര്‍ബുദങ്ങള്‍.ലെഗ്യൂമിനോസെ കുടുംബത്തില്‍പെട്ട സസ്യങ്ങളുടെ വേരുകളില്‍ ഉള്ള ചെറിയ മുഴകള്‍. നൈട്രജന്‍ സ്ഥിരീകരണ ബാക്‌റ്റീരിയയുടെ സാന്നിധ്യം മൂലമാണ്‌ ഇവ ഉണ്ടാകുന്നത്‌.
root pressureമൂലമര്‍ദം.വേരുകള്‍ വെള്ളം ആഗിരണം ചെയ്യുന്നതുകൊണ്ട്‌ സസ്യശരീരത്തില്‍ അനുഭവപ്പെടുന്ന മര്‍ദം. വെള്ളം വലിച്ചെടുക്കുന്ന കോശങ്ങളിലും ഇതനുഭവപ്പെടുന്നു. ഇത്‌ ജലത്തിന്റെ മുകളിലേക്കുള്ള സംവഹനത്തെ സഹായിക്കുന്നു.
root tuberകിഴങ്ങ്‌.ഭക്ഷണം സംഭരിച്ചു വെച്ചിരിക്കുന്ന ചീര്‍ത്തവേര്‌. ഉദാ:മരച്ചീനിക്കിഴങ്ങ്‌.
rose metalറോസ്‌ ലോഹം.ഉരുകല്‍ നില കുറവായ, ബിസ്‌മത്ത്‌, ലെഡ്‌, ടിന്‍ എന്നീ ലോഹങ്ങള്‍ അടങ്ങിയ കൂട്ടുലോഹം.
rotational motionഭ്രമണചലനം.ഒരു അക്ഷത്തെ ആധാരമാക്കിയുള്ള ഒരു ദൃഢവസ്‌തുവിന്റെ ചലനം. അക്ഷത്തിന്റെ സ്ഥാനം ആസ്‌പദമാക്കി രണ്ട്‌ വിധത്തിലുണ്ട്‌. 1. rotation ഭ്രമണം. അക്ഷം വസ്‌തുവിലൂടെ കടന്നുപോകുന്നു. ഉദാ: പമ്പരത്തിന്റെ കറക്കം. 2. revolution പരിക്രമണം. അക്ഷം വസ്‌തുവിനു ബാഹ്യമായിരിക്കും. ഉദാ: ഭൂമി സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത്‌. ഇവിടെ അക്ഷം സൂര്യനിലൂടെ കടന്നുപോകുന്നു. പരിക്രമണം വൃത്തപഥത്തിലായാല്‍ വര്‍ത്തുള ചലനം എന്നു പറയും.
rotorറോട്ടര്‍.ഇലക്‌ട്രിക്ക്‌ മോട്ടോര്‍, ഡൈനാമോ തുടങ്ങിയ ഉപകരണങ്ങളിലെ കറങ്ങുന്ന ഭാഗം. അതു കാന്തമോ വൈദ്യുത കമ്പിച്ചുരുളുകളോ ആകാം.
round windowവൃത്താകാര കവാടം.-
round wormഉരുളന്‍ വിരകള്‍.ഉരുണ്ട്‌ നീണ്ട്‌ രണ്ടഗ്രവും കൂര്‍ത്ത വിരകള്‍. ക്ലാസ്‌ നെമറ്റോഡയില്‍ പെടുന്നു. ഉദാ: കൊക്കപ്പുഴു.
routerറൂട്ടര്‍.പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള നെറ്റുവര്‍ക്കുകളില്‍ ഒരു കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കില്‍ നിന്ന്‌ മറ്റൊരു നെറ്റുവര്‍ക്കിലേക്കുള്ള വഴി കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉപകരണം. ഇത്‌ നെറ്റുവര്‍ക്കിലെ തിരക്ക്‌, നെറ്റുവര്‍ക്കില്‍ എത്തിച്ചേരാനുള്ള വഴികളുടെ എണ്ണം തുടങ്ങി പല ഘടകങ്ങളെ പരിഗണിച്ചാണ്‌ തീരുമാനിക്കുന്നത്‌.
routingറൂട്ടിംഗ്‌.ഒരു റൂട്ടര്‍ വിവിധ നെറ്റുവര്‍ക്കുകളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ. ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയ പ്രാഗ്രാമുകള്‍ റൂട്ടറില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും.
Page 240 of 301 1 238 239 240 241 242 301
Close