Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Rh factorആര്‍ എച്ച്‌ ഘടകം.റീസസ്‌ ഘടകം ( Rhesus factor) എന്നതിന്റെ ചുരുക്കപ്പേര്‌. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഒരു ആന്റിജന്‍ ആണ്‌ Rh ആന്റിജന്‍. റീസസ്‌ കുരങ്ങുകളിലാണ്‌ ആദ്യം കണ്ടെത്തിയത്‌. ഈ ആന്റിജനുകള്‍ ഉള്ളവരെ Rh പോസിറ്റീവ്‌ എന്നും ഇല്ലാത്തവരെ Rh നെഗറ്റീവ്‌ എന്നും പറയുന്നു. Rh നെഗറ്റീവ്‌ രക്തമുള്ളവര്‍ Rh പോസിറ്റീവ്‌ രക്തം സ്വീകരിച്ചാല്‍ ശരീരത്തില്‍ Rh ആന്റിജനെതിരായ ആന്റിബോഡിയുണ്ടാവും. ഇത്തരക്കാര്‍ രണ്ടാമത്‌ Rh പോസിറ്റീവ്‌ രക്തം സ്വീകരിക്കുന്നത്‌ അപകടകരമാണ്‌. അമ്മ Rhനെഗറ്റീവും അച്ഛന്‍ Rh പോസിറ്റീവുമാണെങ്കില്‍ കുട്ടികള്‍ Rh പോസിറ്റീവ്‌ ആകാന്‍ സാധ്യതയുണ്ട്‌. ഈ Rh + കുട്ടികളില്‍ രണ്ടാമത്തേത്‌ മുതല്‍ക്ക്‌ erythroblastosis foetalis എന്ന അസുഖമുണ്ടാവാന്‍ ഇടയുണ്ട്‌.
rheostatറിയോസ്റ്റാറ്റ്‌.വ്യത്യാസപ്പെടുത്താവുന്ന രോധമുള്ള ഒരു രോധകം. ഒരു കമ്പിച്ചുരുളില്‍ വിവിധ സ്ഥാനങ്ങളിലേക്ക്‌ തെന്നിമാറുന്ന സ്‌പര്‍ശകമാണ്‌ രോധമാറ്റത്തിന്‌ സഹായിക്കുന്നത്‌. പരിപഥത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അഴിച്ചുമാറ്റാതെതന്നെ രോധം ക്രമീകരിക്കുവാന്‍ ഇത്‌ സഹായിക്കുന്നു.
Rhind papyrusറിന്‍ഡ്‌ പാപ്പിറസ്‌.-
rhizoidsറൈസോയിഡുകള്‍.ബ്രയോഫൈറ്റുകളുടെയും ടെരിഡോഫൈറ്റുകളുടെയും ഗാമറ്റോഫൈറ്റുകളില്‍ കാണുന്ന ചെറിയ വേരുപോലുള്ള ഘടനകള്‍.
rhizomeറൈസോം.ഭൂതലത്തിന്‌ സമാന്തരമായി വളരുന്ന ഒരിനം ഭൂകാണ്ഡം. കാണ്ഡത്തില്‍ ഭക്ഷണം സംഭരിച്ചിരിക്കും. പര്‍വങ്ങളും പര്‍വാന്തരങ്ങളും ഉണ്ട്‌. പര്‍വത്തില്‍ ശല്‍ക്കപത്രങ്ങള്‍ കാണാം. ഉദാ: ഇഞ്ചി.
Rhizopodaറൈസോപോഡ.ഏകകോശ ജീവികളില്‍ അമീബയും മറ്റും ഉള്‍പ്പെടുന്ന ക്ലാസ്‌.
rhodopsinറോഡോപ്‌സിന്‍.ദൃഷ്‌ടിപടലത്തിന്റെ റോഡുകളില്‍ കാണുന്ന ഇളം ചുവപ്പുനിറമുള്ള വര്‍ണവസ്‌തു. ഈ വസ്‌തുവും പ്രകാശത്തിലെ ഫോട്ടോണുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ്‌ കാഴ്‌ചയുടെ അടിസ്ഥാനം. റോഡോപ്‌സിന്റെ അഭാവം മൂലമാണ്‌ നിശാന്ധത ഉണ്ടാവുന്നത്‌. visual purple എന്നും പറയുന്നു.
rhombencephalonറോംബെന്‍സെഫാലോണ്‍.പിന്‍ മസ്‌തിഷ്‌ക (hind brain) ത്തിന്റെ ശാസ്‌ത്രനാമം
rhombic sulphurറോംബിക്‌ സള്‍ഫര്‍.സള്‍ഫറിന്റെ ഒരു രൂപാന്തരം. കാര്‍ബണ്‍ഡൈ സള്‍ഫൈഡില്‍ ലയിപ്പിച്ച സള്‍ഫര്‍ ലായനി തുറന്നുവെച്ചാല്‍ ലായകം ബാഷ്‌പീകരിച്ചുപോയ ശേഷം ലഭിക്കുന്ന ക്രിസ്റ്റലുകള്‍. ആല്‍ഫാസള്‍ഫര്‍ എന്നും പറയും.
rhombohedronസമാന്തരഷഡ്‌ഫലകം.ആറ്‌ സമാന്തര ചതുര്‍ഭുജമുഖമുള്ളതും എതിര്‍ ജോടിമുഖങ്ങള്‍ സര്‍വ്വസമങ്ങളായതുമായ ഘനരൂപം.
rhomboidസമചതുര്‍ഭുജാഭം.സമീപ ഭുജങ്ങള്‍ സമമല്ലാത്തതും ലംബ കോണുകളല്ലാത്തതുമായ സമാന്തര ചതുര്‍ഭുജം. ഇപ്പോള്‍ സമാന്തര ഷഡ്‌ഫലകം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു.
rhombusസമഭുജ സമാന്തരികം.എല്ലാ വശങ്ങളും തുല്യമായിരിക്കുന്ന സമാന്തരികം. ഇതിന്റെ വികര്‍ണ്ണങ്ങള്‍ പരസ്‌പരം ലംബസമഭാജിയായിരിക്കും.
rhumb lineറംബ്‌ രേഖ.എല്ലാ ധ്രുവരേഖകളുമായും ഒരേ ചരിവുകോണ്‍ ഉണ്ടായിരിക്കത്തക്ക വിധം ഭൂതലത്തില്‍ (ഭൂപടത്തില്‍) വരയ്‌ക്കുന്ന രേഖ.
rhythm (phy)താളംലയം. ( bio) നിജാവര്‍ത്തനം.
ribവാരിയെല്ല്‌.കശേരുകികളില്‍ വക്ഷകശേരുക്കളോടനുബന്ധിച്ച്‌ കാണപ്പെടുന്ന കനം കുറഞ്ഞ വളഞ്ഞ എല്ലുകള്‍. ഉയര്‍ന്ന കശേരുകികളില്‍ ഇവയുടെ കീഴ്‌ഭാഗം ഉരോസ്ഥിയുമായി കൂടിച്ചേരുന്നു.
ribonucleaseറിബോന്യൂക്ലിയേസ്‌.RNA തന്മാത്രകളെ ജലവിശ്ലേഷണം ( hydrolysis) നടത്തുന്ന എന്‍സൈം.
ribonucleic acidറൈബോ ന്യൂക്ലിക്‌ അമ്ലം.-
riboseറൈബോസ്‌.RNA യുടെ ഘടകമായ ഒരു മോണോസാക്കറൈഡ്‌.
ribosomeറൈബോസോം.കോശദ്രവ്യത്തില്‍ കാണുന്ന 200Å-300Å വലിപ്പമുള്ള ചെറിയ തരികള്‍. പലതരം പ്രാട്ടീനുകളും റൈബോസോമല്‍ ആര്‍ എന്‍ എയും ആണ്‌ ഇതിലടങ്ങിയിട്ടുള്ളത്‌. ഇവിടെയാണ്‌ പ്രാട്ടീനുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.
Richter scaleറിക്‌ടര്‍ സ്‌കെയില്‍.ഭൂകമ്പങ്ങള്‍ സ്വതന്ത്രമാക്കുന്ന ഊര്‍ജം അളക്കുന്നതിനുള്ള സ്‌കെയില്‍. യു എസ്‌ എയിലെ സി എഫ്‌ റിക്‌റ്റര്‍ എന്ന ഭൂകമ്പവിജ്ഞാനീയന്‍ 1935 ല്‍ ആവിഷ്‌കരിച്ചതാണിത്‌. രണ്ടോ അതില്‍ കുറവോ ആണെങ്കില്‍ ഭൂകമ്പമുണ്ടായതായി കഷ്‌ടിച്ച്‌ അനുഭവപ്പെടുകയേ ഉള്ളൂ. അതേസമയം ഭൂകമ്പമാപിനിയില്‍ 4 രേഖപ്പെടുത്തിയാല്‍ നാല്‍പത്‌ കിലോമീറ്ററോളം ദൂരത്തില്‍ അനുഭവപ്പെടുന്ന ഭൂകമ്പമായിരിക്കും. എട്ടോ അതില്‍കൂടുതലോ ആണെങ്കില്‍ അതൊരു വന്‍ ഭൂകമ്പമാണ്‌.
Page 238 of 301 1 236 237 238 239 240 301
Close