രോധകം.
ഒരു പരിപഥത്തിലെ വൈദ്യുതി പ്രവാഹത്തെ ഉചിതമായി നിയന്ത്രിക്കുവാന്‍ പരിപഥത്തില്‍ ഉള്‍പ്പെടുത്തുന്ന രോധഘടകം. രണ്ടുവിധത്തിലുണ്ട്. 1. ആവശ്യാനുസരണം രോധം ക്രമീകരിക്കാവുന്നവ. 2. നിശ്ചിത രോധമുള്ളവ. ഇലക്‌ട്രാണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന രോധങ്ങളുടെ നിശ്ചിത രോധം അവയുടെ പുറത്തുതന്നെ രേഖപ്പെടുത്തിയിരിക്കും. നേരിട്ടോ നിശ്ചിത നിറമുള്ള വലയങ്ങള്‍ ( colour code) ഉപയോഗിച്ചോ ആണ് ഇത് ചെയ്യുന്നത്.